നിങ്ങളെ അത്ഭുതങ്ങളുടെ വേറൊരു ലോകത്തെത്തിക്കാൻ ഇതാ പ്ലക്സ് VR

Posted By: Samuel P Mohan

എന്തിനധികം, പ്ലെക്‌സ് നിങ്ങള്‍ക്ക് ഇപ്പോള്‍ പ്ലെക്‌സ് വിആര്‍ ആപ്പ് കൊണ്ടു വന്നിരിക്കുന്നു. ഇനി ഒരു വിആര്‍ പരിതസ്ഥിതിയില്‍ നിങ്ങള്‍ക്ക് സിനിമകള്‍ ആസ്വദിക്കാം. മുന്‍പ് ഇത് 'ഗൂഗിള്‍ ഡേ ഡ്രീം' പ്ലാറ്റ്‌ഫോമില്‍ മാത്രമയിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒക്യുലസിലും ഗിയര്‍ വിആറിലും ഔദ്യോഗികമായി വിപുലീകരിച്ചു.

നിങ്ങളെ അത്ഭുതങ്ങളുടെ വേറൊരു ലോകത്തെത്തിക്കാൻ ഇതാ പ്ലക്സ് VR

Plex VR-ലൂടെ വെര്‍ച്ച്വല്‍ റിയാലിറ്റിയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ മീഡിയ ശേഖരങ്ങള്‍ ആക്‌സസ് ചെയ്യാം. നിങ്ങള്‍ക്ക് മീഡികള്‍ ബ്രൗസ് ചെയ്യാനും ക്രമീകണങ്ങളില്‍ മാറ്റം വരുത്താനും കഴിയും. അങ്ങനെ നിങ്ങളുടെ എല്ലാ മീഡിയകളും നിങ്ങളെ ഒരു 'വിആര്‍' ലോകത്തിലേക്ക് എത്തിക്കുന്നു.

നിങ്ങള്‍ക്ക് ഓപ്ഷണല്‍ കണ്ട്രോളറിന്റെ ആവശ്യമില്ല. പരമ്പരാഗത ഹെഡ്‌സെറ്റില്‍ ഇതെല്ലാം നിങ്ങള്‍ക്കു ചെയ്യാം. നിര്‍ഭാഗ്യവശാല്‍ 'Watch together' എന്ന സവിശേഷത ഓക്കുലസിലും ഗിയര്‍ വിആര്‍റിലും പിന്തുണയ്ക്കില്ല.

അതായത് എവിടെയായിരുന്നാലും നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഒരേ സമയം മീഡിയ കാണാന്‍ സാധിക്കില്ല എന്നര്‍ത്ഥം. എന്നാല്‍ ഈ സവിശേഷത ഉടന്‍ എത്തുമെന്നും പിക്‌സ് വാഗ്ദാനം ചെയ്യുന്നു.

പ്ലിക്‌സ് പൂര്‍ണ്ണായും സൗജന്യമാണ്. എന്നാല്‍ ഉയര്‍ന്ന സവിശേഷതയിലേക്ക് നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യണമെങ്കില്‍ 'Plex pass' ഉണ്ട്. ഗിയര്‍ വിആര്‍-നായി പ്ലിക്‌സ് ആപ്പ് നിങ്ങള്‍ക്ക് ഗിയര്‍ വിആറിലെ ഒക്കുലസ് സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

English summary
Now Plex VR App Available For Oculus And Gear VR

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot