ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ 5 പ്രാദേശിക ഭാഷകളില്‍

Posted By: Super

ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ 5 പ്രാദേശിക ഭാഷകളില്‍

ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ ഇന്ത്യന്‍ പ്രാദേശികഭാഷകളിലും വായിക്കാം. 'പ്രോജക്റ്റ് ദര്‍പന്‍' എന്നറിയപ്പെടുന്ന നീക്കത്തിലൂടെയാണ് ഇത് സാധിക്കുന്നത്. ഇന്റലാണ് ഇതിന്റെ പിന്നില്‍. കമ്പ്യൂട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗ്രാമീണ ജനതയേയും ഇത് കൂടുതല്‍ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് ഇത് സാധ്യമാക്കുന്നത്. www.darpan.me എന്ന വെബ്‌സൈറ്റില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ അഞ്ച് ഇന്ത്യന്‍ ഭാഷകളെയാണ് പ്രോജക്റ്റ് ദര്‍പന്‍ പിന്തുണക്കുന്നത്. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നിവയാണവ. മറ്റ് ഭാഷകളില്‍ ഈ പ്രോഗ്രാം എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ജിഒഡിബി ടെക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്റല്‍ ഈ പ്രോജക്റ്റ് കൊണ്ടുവന്നത്. ഒരു മള്‍ട്ടിലിഗ്വല്‍ ഗ്രാഫിക് ഇന്റര്‍ഫേസാണ് ഇത്. ഇംഗ്ലീഷായതിനാല്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ ഭയക്കുകയും മടിക്കുകയും ചെയ്യുന്ന ധാരാളം പേര്‍ ഇന്ത്യയിലുണ്ടെന്നും അവര്‍ക്കെല്ലാം വേണ്ടിയാണ് പ്രാദേശിക ഭാഷാ പിന്തുണയുള്ള ഈ പ്രോഗ്രാം അവതരിപ്പിച്ചതെന്നും ഇന്റല്‍ വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot