മൊബൈല്‍ ഫോണിലൂടെ ശാസ്ത്രം പഠിക്കാം

Posted By: Staff

മൊബൈല്‍ ഫോണിലൂടെ ശാസ്ത്രം പഠിക്കാം

 

ലോകത്തിലെ ഏത് വിവരങ്ങളും ഇന്ന് നമ്മുടെ വിരല്‍തുമ്പില്‍ ലഭ്യമാണ്. സ്മാര്‍ട് ആയി മാറിയ ഹാന്‍ഡ്‌സെറ്റുകളിലൂടെ ശാസ്ത്രത്തെ അറിയാനൊരു അവസരം ഒരുക്കുകയാണ് പ്രസാര്‍ഭാരതിയും ഇഗ്നോയും. സയന്‍സ്@മൊബൈല്‍ എന്ന പേരിലുള്ള ഒരു ആപ്ലിക്കേഷനാണിത്.

സയന്‍സ് ഓണ്‍ മൊബൈല്‍ ഫോണ്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് ഇഗ്നോയും പ്രസാര്‍ഭാരതിയും ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

എട്ട് വിഭാഗങ്ങളിലായുള്ള വിവരങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കളുടെ ഫോണിലേക്ക് എത്തുക. ഇതില്‍ സയന്‍സ് ന്യൂസ്, ഇവന്റ്, ശാസ്ത്രജ്ഞരുടെ വചനങ്ങള്‍, ഹെര്‍ത്ത് ടിപ്, ഗ്രീന്‍ ടിപ് എന്നിവ ഉള്‍പ്പെടുന്നു. ഈ വിഷയങ്ങള്‍ ഓരോന്നും ദിനം പ്രതി മൊബൈലില്‍ ലഭ്യമാക്കണോ അതോ ആഴ്ചയില്‍ മതിയോ എന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഈ ആപ്ലിക്കേഷന്‍ ലഭിക്കാന്‍ എസ്‌സിഐഎംബിഎല്‍ എന്ന് ടൈപ്പ് ചെയ്ത് 092230516161 എന്ന നമ്പറിലേക്ക് അയയ്ക്കണം. വിഗ്യാന്‍ പ്രസാര്‍ വെബ്‌സൈറ്റില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാനും അവസരമുണ്ട്. സൗജന്യ ആപ്ലിക്കേഷനാണിത്.

നിലവില്‍ ഇംഗ്ലീഷിലാണ് വിവരങ്ങള്‍ ലഭിക്കുക. ഏറെ താമസിയാതെ ഹിന്ദി ഭാഷയിലും സേവനം ലഭിക്കും. ഫെബ്രുവരി 28ന് നടന്ന ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായാണ് ഈ ആപ്ലിക്കേഷന്‍ മൊബൈലിലേക്ക് എത്തുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot