ഭക്ഷണം കഴിക്കുമ്പോള്‍ സെല്‍ഫി എടുക്കാനായി രസകരമായ സെല്‍ഫി സ്പൂണ്‍..!

ഭക്ഷണം കഴിക്കുമ്പോള്‍ സെല്‍ഫി എടുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി സെല്‍ഫി സ്പൂണ്‍ അവതരിപ്പിച്ചിരിക്കുകയാണ്.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി സ്പൂണ്‍

നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ സെല്‍ഫി എടുക്കാനായി ഈ സെല്‍ഫി സ്പൂണ്‍ 30ഇഞ്ച് വരെ നീളം കൂട്ടാവുന്നതാണ്.

 

സെല്‍ഫി സ്പൂണ്‍

76.2സെന്റിമീറ്റര്‍ (30ഇഞ്ച്) വരെ നീളം കൂട്ടാവുന്ന ഈ സെല്‍ഫി സ്റ്റിക്കിന്റെ അഗ്രത്തില്‍ ഭക്ഷണം കഴിക്കുന്നതിനായി ഒരു സ്പൂണ്‍ ഘടിപ്പിച്ചിരിക്കുകയാണ്.

 

സെല്‍ഫി സ്പൂണ്‍

ഭക്ഷണം കഴിക്കുമ്പോള്‍ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യണോ, ഭക്ഷണം ആസ്വദിച്ച് കഴിക്കണോ എന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ രസകരമായ സെല്‍ഫി സ്റ്റിക്ക് നിര്‍മിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

 

സെല്‍ഫി സ്പൂണ്‍

ജനറല്‍ മില്‍സ് ബ്രാന്‍ഡിന് പുറകിലുളള സിനമണ്‍ ടോസ്റ്റ് ക്രഞ്ച് ആണ് ഈ സെല്‍ഫി സ്പൂണിന്റെ നിര്‍മാതാക്കള്‍.

 

സെല്‍ഫി സ്പൂണ്‍

ഈ സെല്‍ഫി സ്പൂണ്‍ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് സവിശേഷത ഓണ്‍ ആക്കേണ്ടതാണ്.

 

സെല്‍ഫി സ്പൂണ്‍

രണ്ട് ബട്ടണുകളാണ് വ്യത്യസ്ത ഒഎസ്സുകളില്‍ സെല്‍ഫി എടുക്കാന്‍ ഈ സെല്‍ഫി സ്പൂണിന് നല്‍കിയിരിക്കുന്നത്.

 

സെല്‍ഫി സ്പൂണ്‍

ചാര നിറത്തിലുളള ബട്ടണ്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെല്‍ഫി എടുക്കാന്‍ സഹായിക്കുമ്പോള്‍ മറ്റേ ബട്ടണ്‍ ഐഒഎസ് ഡിവൈസുകളില്‍ സെല്‍ഫി എടുക്കാന്‍ സഹായിക്കുന്നു.

 

സെല്‍ഫി സ്പൂണ്‍

SelfieSpoon.com എന്ന വെബ്‌സൈറ്റില്‍ നിന്ന് സെല്‍ഫി സ്പൂണുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

 

സെല്‍ഫി സ്പൂണ്‍

ഉപഭോക്താക്കള്‍ ഷിപ്പിങിന്റെ ചിലവ് സ്വയം വഹിക്കേണ്ടതായി വരും.

 

സെല്‍ഫി സ്പൂണ്‍

ദ ടൈം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Now, a spoon that lets you take selfies while eating.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot