Home
News

ഹലോ ഇവിടെ ആരുമില്ലേ...! ആളെക്കൂട്ടാൻ 19-ാം അ‌ടവ് പുറത്തെടുത്ത് ബിഎസ്എൻഎൽ

2024 മാർച്ചിൽ ബിഎസ്എൻഎൽ (BSNL) കണക്ഷൻ ഉപേക്ഷിച്ച 23 ലക്ഷം വരിക്കാർ ബിഎസ്എൻഎല്ലിനെ അ‌ക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്നുവേണം കരുതാൻ. കാരണം അ‌ന്നുണ്ടായ ഞെട്ടലിന്റെ പശ്ചാത്തലത്തിൽ, മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയെ രക്ഷിക്കാൻ ചില അ‌ടിയന്തര നടപടികൾ സ്വീകരിച്ച് ബിഎസ്എൻഎൽ രംഗത്ത് എത്തുന്നുണ്ട്. അ‌തിന്റെ ഏറ്റവും ഒടുവിലെ സംഭവമായി ചൂണ്ടിക്കാണിക്കാനാകുന്നത് ബിഎസ്എൻഎല്ലിന്റെ പുതിയ ഡോർ ടു​ ഡോർ സംവിധാനമാണ്. സിം കാർഡുകൾ ഉപയോക്താക്കളുടെ വീട്ടിൽ എത്തിച്ചു നൽകുന്ന പദ്ധതിയാണ് ഇത്. ഇതിനായി സംസ്ഥാന അ‌ടിസ്ഥാനത്തിൽ പ്രാദേശികമായി വിവിധ ഓൺ​ലൈൻ സംരംഭങ്ങളുമായി ബിഎസ്എൻഎൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

സിം കാർഡ് വീട്ടിലെത്തിച്ച് നൽകുന്ന ബിഎസ്എൻഎൽ പദ്ധതി ആദ്യം ഗുരുഗ്രാമിലും ഗാസിയാബാദിലും ആണ് ലഭ്യമാകുക എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ പദ്ധതി കേരളത്തിലും ലഭ്യമാണെന്നും ഇതിന്റെ ഉദ്ഘാടനം ജൂൺ 5ന് നടക്കുമെന്നും മനോരമഓൺ​ലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക.

ഇവിടെ ആരുമില്ലേ...! ആളെക്കൂട്ടാൻ 19-ാം അ‌ടവ് പുറത്തെടുത്ത് ബിഎസ്എൻഎൽ

ഭാവിയിൽ മറ്റ് ജില്ലകളിലേക്കും ബിഎസ്എൻഎല്ലിന്റെ ഡോർ ടു ഡോർ സേവനം വ്യാപിപ്പിക്കും. kerala.bsnl.co.in എന്നതാണ് കേരളത്തിലെ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്പേജ്. ഇതിൽ നിലവിൽ ഇങ്ങനെ ഒരു സേവനം കാണാനാകുന്നില്ല. ഒരു പക്ഷേ അ‌ധികം ​വൈകാതെ ഓൺ​ലൈനായി സിം ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ കൂട്ടിച്ചേർക്കപ്പെട്ടേക്കാം.

പ്രൂണുമായി സഹകരിച്ചുകൊണ്ടാണ് ഗുരുഗ്രാമിലും ഗാസിയാബാദിലും ബിഎസ്എൻഎൽ സിം കാർഡ് വീട്ടിലെത്തിച്ച് നൽകുന്നത്. പുതിയ സിം കാർഡ്, സിം മാറ്റിയെടുക്കൽ , 4ജിയിലേക്ക് മാറ്റൽ തുടങ്ങി സിം കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഈ പുതിയ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്നാണ് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നത്.

സിം കാർഡ് ഓ​ൺ​ലൈനായി ബുക്ക് ചെയ്യാനും അ‌ത് വീട്ടിലെത്തിച്ചു നൽകാനും സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഇതിനകം സംവിധാനങ്ങളുണ്ട്. എന്നാൽ മറ്റ് പലകാര്യങ്ങളിലുമെന്നപോലെ ഈ സേവനത്തിന്റെ കാര്യത്തിലും ഏറെ ​വൈകി മാത്രമാണ് ബിഎസ്എൻഎല്ലിന് ബുദ്ധി ഉദിച്ചിരിക്കുന്നത്. എങ്കിലും ഇപ്പോഴെങ്കിലും ഈ സേവനം ആരംഭിക്കാൻ തീരുമാനിച്ചത് ബിഎസ്എൻഎൽ സിം വാങ്ങാനാഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഗുണകരമാണ്.

ഓൺ​ലൈനായി സിം ഓഡർ ചെയ്യാൻ ബിഎസ്എൻഎൽ ​സൈറ്റിലെത്തി ഒരു പ്ലാൻ തെരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പ്രദേശത്ത് സിം എത്തിക്കാനായി ബിഎസ്എൻഎൽ സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന പാർട്നറുടെ ​സൈറ്റിലേക്ക് എത്തിപ്പെടും. അ‌വിടെ ഫോൺ നമ്പറും ഡെലിവറി വിലാസവും പോലുള്ള ഡീറ്റെയിൽസ് നൽകേണ്ടതുണ്ട്. അതിനുശേഷം, സിം അ‌വർ വീട്ടിലെത്തിക്കും.

എല്ലാ മാസവും ആളുകൾ ബിഎസ്എൻഎൽ വിട്ട് മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ഏറെ നാളായി നിലനിന്നിരുന്നു. ഇങ്ങനെ കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം മാർച്ചിൽ ഒറ്റയടിക്ക് 23 ലക്ഷം എത്തിയതോടെ ബിഎസ്എൻഎല്ലിന്റെ നെഞ്ചിടിപ്പ് കൂടി. ഇതിന് പിന്നാലെയാണ് വരിക്കാരെ പിടിച്ചുനിർത്താനുള്ള നടപടികൾക്ക് ചെറിയ അ‌നക്കങ്ങൾ ഉണ്ടായത്.

ഇവിടെ ആരുമില്ലേ...! ആളെക്കൂട്ടാൻ 19-ാം അ‌ടവ് പുറത്തെടുത്ത് ബിഎസ്എൻഎൽ

മാർച്ചിലെ ട്രായി കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ അ‌ധികം ​വൈകാതെ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനം ബിഎസ്എൻഎൽ നടത്തിയിരുന്നു. കൂടാതെ ആകർഷകമായ ചില പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേയാണ് ആളുകളുടെ വീട്ടിൽ സിം എത്തിച്ച് നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതെങ്കിലും ശരിയായ വിധത്തിൽ നടപ്പിലാക്കാൻ ബിഎസ്എൻഎൽ ജീവനക്കാരെക്കൊണ്ട് സാധിക്കുമോയെന്നത് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണണം.

Best Mobiles in India

English summary
BSNL has launched a scheme to deliver SIM cards to subscribers at home. Initially, this door-to-door service will be available only in Gurugram and Ghaziabad. Some reports say that this BSNL service will also be available in Thiruvananthapuram in Kerala. But information about this is not available on BSNL website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X