സാധാരണ ഫോണിലും ഇനി ഫേസ്ബുക്!!!

Posted By:

പലരും സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നതുതന്നെ ഫേസ് ബുക് ഉപയോഗിക്കാനാണ്. ഇതിനായി ഓരോമാസവും കോള്‍ ചാര്‍ജിനേക്കാള്‍ കൂടുതല്‍ പണം ഡാറ്റ പ്ലാനുകള്‍ക്കായി നല്‍കുകയും വേണം. എന്നാല്‍ ഇനി മുതല്‍ ഫേസ് ബുക് ലഭിക്കാന്‍ സ്മാര്‍ട്‌ഫോണിന്റെ ആവശ്യമില്ല.

എന്നു വച്ചാല്‍ ഏതു ബേസ് മോഡല്‍ ഫോണിലും ഫേസ് ബുക് ലഭ്യമാക്കാം. ജി.പി.ആര്‍.എസും 2 ജിയും 3 ജിയും ഇന്റര്‍നെറ്റ് കണക്ഷനും ഒന്നും ആവശ്യമില്ലതാനും. ഡാറ്റാ കണക്ഷന്‍ ഇല്ലാത്ത സ്മാര്‍ട്‌ഫോണുകളിലും ഇത് ഉപയോഗിക്കാം.

സാധാരണ ഫോണിലും ഇനി ഫേസ്ബുക്!!!

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡെവലപ് ചെയ്യുന്ന ഉട്ടോപ്യ മൊബൈല്‍ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. സുമമഷ്‌മേനോനാണ് ഈ ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.

യു.എസ്.എസ്.ഡി. എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഫോണുകളില്‍ ഫേസ്ബുക് ലഭ്യമാക്കുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ അവരുടെ സെര്‍വറുമായി ബന്ധിപ്പിക്കാന്‍ പയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഒന്നുകൂടി വ്യക്തമാക്കിയാല്‍ മൊബൈല്‍ ഫോണില്‍ ബാലന്‍സ് അറിയാന്‍ പ്രത്യേക കോഡ് ഡയല്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്നത് യു.എസ്.എസ്.ഡിയാണ്. ബി.എസ്.എന്‍.എല്‍. ഒഴികെയുള്ള ഫോണുകളില്‍ ഇതുപയോഗിച്ച് ഫേസ്ബുക് ലഭ്യമാക്കാമെന്ന് സുമേഷ് മേനോന്‍ പറഞ്ഞു.

സര്‍വീസ് ആക്റ്റിവേറ്റ് ചെയ്യുന്നതിനായി *325# എന്നു ഡയല്‍ ചെയ്താല്‍ മതി. ഫേസ്ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെക് ചെയ്യാനും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കും. അതുപോലെ ലൈക് കമന്റ് എന്നിവയും പരിശോധിക്കാം. ഫേസ് ബുക് മെസഞ്ചറും ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വിവിധ ഓപ്പറേറ്റര്‍മാര്‍ വ്യത്യസ്ത നിരക്കുകളാണ് ഇതിനായി ഈടാക്കുന്നത്. എങ്കിലും ശരാശരി ഒരു ദിവസത്തേക്ക് ഒരു രൂപയായിരിക്കും ചാര്‍ജ് ചെയ്യുക. ഫോണ്‍ ട്വിഷ് എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നതെന്ന് ഉടോപ്യ സി.ഇ.ഒ. സുരേഷ് മേനോന്‍ പറഞ്ഞു.

എന്നാല്‍ ധാരാളം പരിമിതികളും ഇതിനുണ്ട്. ഉദാഹരണത്തിന് ഫേസ്ബുക്കിലെ ഫോട്ടോകള്‍ കാണാന്‍ സാധിക്കില്ല. അതുപോലെ സ്റ്റാറ്റസ് അപഡേഷനും മെസേജുകള്‍ പരിശോധിക്കുന്നതിനുമെല്ലാം ഓരോ കോഡുകള്‍ അയയ്ക്കുകയോ നമ്പര്‍ അമര്‍ത്തുകയോ വേണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot