ആമസോണിലൂടെ ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫറുകളും ലഭിക്കുന്നു

Posted By: Samuel P Mohan

ഇന്നു വരെ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളിലും, ജിയോ വെബ്‌സൈറ്റിലും, മൈജിയോ ആപ്പു വഴിയും മാത്രമായിരുന്നു ജിയോ ഫോണ്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ആമസോണ്‍ വഴിയും ജിയോഫോണ്‍ സ്വന്തമാക്കാം.

ആമസോണിലൂടെ ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫറുകളും ലഭിക്കുന്നു

ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ആമസോണില്‍ 1500 രൂപയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കമ്പനി വാഗ്ദാനം ചെയ്തതു പോലെ മൂന്നു വര്‍ഷത്തിനു ശേഷം ഈ ഫോണ്‍ തിരികെ നല്‍കിയാല്‍ 1500 രൂപ നിങ്ങള്‍ക്ക് തിരിച്ചു ലഭിക്കുന്നതാണ്.

ആമസോണുമായി സഹകരിക്കുന്നതിനു മുന്‍പ് റിലയന്‍സ് ജിയോ മറ്റൊരു ഓണ്‍ലൈന്‍ വില്‍പന സൈറ്റായ മൊബിക്വുക്കുമായി ചേര്‍ന്ന് ജിയോഫോണ്‍ വില്‍പന നടത്തിയിരുന്നു. ആമസോണില്‍ ക്യാഷ് ഓണ്‍ ഡലിവറിയും ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനവും ഉണ്ട്. ഫോണ്‍ ലഭിച്ചതിനു ശേഷം അത് സജീവമാക്കുന്നതിന് അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ അല്ലെങ്കില്‍ ജിയോയുടെ മറ്റു പങ്കാളി സ്റ്റോറുകളില്‍ സന്ദര്‍ശിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോഫോണ്‍ വാങ്ങിയതിനു ശേഷം

പുതിയ ഫോണുമായി നിങ്ങള്‍ ജിയോ സ്‌റ്റോറില്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങളുടെ പുതിയ ജിയോഫോണ്‍, ഫോണ്‍ ബോക്‌സ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടു പോകേണ്ടതാണ്. റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോറില്‍ നിന്നോ കമ്പനി വെബ്‌സൈറ്റ് വഴിയോ ഫോണ്‍ വാങ്ങുന്നതിനു ശേഷം ചെയ്യുന്ന അതേ പ്രക്രിയ തന്നെ ഇവിടേയും ചെയ്താല്‍ മതി.

ഈ സേവനം ആക്ടിവേറ്റ് ആകാനായി 49 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യണം. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, വാലിഡിറ്റി 28 ദിവസമാണ്. ഈ 49 രൂപ റീച്ചാര്‍ജ്ജ് ജിയോഫോണില്‍ മാത്രമുളളതാണ്.

ആമസോണുമായി ചേര്‍ന്ന് ലോഞ്ച് ഓഫറുകള്‍

ആമസോണില്‍ നിന്നും ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് ലോഞ്ച് ഓഫറുകളും ലഭിക്കുന്നു. അതായത് ആമസോണ്‍ പേ ബാലന്‍സില്‍ നിന്നും ഫെബ്രുവരി 28നു മുന്‍പ് ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് 50 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. മാത്രവുമല്ല, ആമസോണ്‍ പേ വഴി ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് 50 രൂപ ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

പ്രിയ പ്രകാശിന് വീണ്ടും പുതിയ ഞെട്ടിക്കുന്ന റെക്കോര്‍ഡ്

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ജിയോഫോണ്‍ സവിശേഷതകള്‍

ജിയോഫോണ്‍ സവിശേഷതകള്‍

ജിയോഫോണ്‍ വിപണിയിലെത്തിയ ശേഷം ആറു ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2.4 ഇഞ്ച് ഡിസ്‌പ്ലേയും 4ജി വോള്‍ട്ട് പിന്തുണയുമുണ്ട് ഈ ഫോണിന്. 1.2GHz ഡ്യുവല്‍ കോര്‍ പ്രോസസര്‍, 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, (128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം), 2000എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി എന്‍എഫ്‌സി പിന്തുണയ്ക്കുന്നു.

ജിയോഫോണില്‍ 22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയും പ്രീലോഡഡ് ആപ്‌സുകളായ ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോടിവി, ജിയോഎക്‌സ്പ്രസ് ന്യൂസ് എന്നിവയും ലഭിക്കുന്നു. ജിയോആപ്പ് സ്റ്റോറില്‍ നിന്നും ഫേസ്ബുക്കും ജിയോഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Amazon India announced that Reliance Jio's affordable JioPhone will now be available on its platform. The JioPhone is available at a refundable security deposit of Rs 1,500 for three years

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot