​ധൈര്യമായി യൂറോപ്പിലേക്കുള്ള വിമാനം പിടിച്ചോ! വരാൻപോകുന്നത് വമ്പൻ മാറ്റം!

|

മലയാളികളുടെ ഇപ്പോഴത്തെ ഇഷ്ട പ്രദേശങ്ങളിലൊന്നാണ് യൂറോപ്പ്. മുൻപ് ഗൾഫ് രാജ്യങ്ങളിലേക്കാണ് നമ്മുടെ ആളുകൾ കൂടുതലും നോട്ടമിട്ടിരുന്നത് എങ്കിൽ ഇപ്പോഴത് യൂറോപ്യൻ രാജ്യങ്ങളിലേക്കും എത്തിപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ ഏതുകോണിലേക്കും പോകാൻ തയാറുള്ള മലയാളി ഇതിനോടകം യൂറോപ്യൻ രാജ്യങ്ങളിലും വേരുറപ്പിച്ച് പടർന്നുകൊണ്ടിരിക്കുയാണ്. അ‌തിനാൽത്തന്നെ യൂറോപ്യൻ നാടുകളിൽ നടക്കുന്ന മാറ്റങ്ങൾ മലയാളിയെയും ബാധിക്കുന്നവയാണ്.

 

ഇനി വിമാനങ്ങളിലും 5ജി

ടെക്നോളജി വളരുന്ന കാലത്ത് അ‌തിനോട് വിമുഖത കാട്ടാത്തവരാണ് പൊതുവെ പാശ്ചാത്യർ, പ്രത്യേകിച്ചും യൂറോപ്യൻ നാടുകളിലുള്ളവർ എന്നു പറയാം. ഇന്റർനെറ്റ് 5ജി വേഗത്തിൽ കുതിക്കുന്ന ഈ കാലഘട്ടത്തിൽ ഇനി വിമാനങ്ങളിലും ഈ 5ജി(5G) കുതിപ്പ് ആസ്വദിക്കാനുള്ള അ‌വസരമൊരുക്കാനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ രാജ്യങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങളിൽ 5ജി സർവീസ് ലഭ്യമാക്കാനാണ് യൂറോപ്യൻ യൂണിയൻ നീക്കം ആരംഭിച്ചിരിക്കുന്നത്.

മൊ​ബൈൽഫോൺ

വിമാനത്തിൽ കയറുമ്പോൾ മൊ​ബൈൽഫോൺ പ്രസക്തിയില്ലാത്ത ഒരു വസ്തുമാത്രമായി മാറുന്ന അ‌വസ്ഥയിൽനിന്നുള്ള മാറ്റവും വിമാനത്തിലിരുന്നുകൊണ്ടു തന്നെ കോളിങ്, വീഡിയോകോളിങ്, ബ്രൗസിങ്, വീഡിയോ കാണൽ എന്നിങ്ങനെ സ്മാർട്ട്ഫോണും ഇന്റർനെറ്റും കൊണ്ട് സാധ്യമാകുന്ന എല്ലാ സേവനങ്ങളും ആസ്വദിക്കാവുന്ന നിലയിലേക്കുള്ള പുരോഗതിയുമാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഇനി വരാൻ പോകുന്നത്.

ഇനി 365 ദിവസവും അ‌ൺലിമിറ്റഡ് സന്തോഷത്തിന്റെ ഉറക്കമില്ലാ രാവുകൾ! പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാനുമായി വിഐഇനി 365 ദിവസവും അ‌ൺലിമിറ്റഡ് സന്തോഷത്തിന്റെ ഉറക്കമില്ലാ രാവുകൾ! പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാനുമായി വിഐ

 ഇലക്ട്രിക് ഗാഡ്ജറ്റുകളും
 

സ്മാർട്ട്ഫോണുകൾ മാത്രമല്ല, ലാപ്ടോപ് ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രിക് ഗാഡ്ജറ്റുകളും വിമാനങ്ങളിൽ ഉപയോഗിക്കാൻ അ‌നുമതി നൽകാനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൂതന സേവനങ്ങൾ ആളുകൾക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നീക്കങ്ങളുടെ ഭാഗമായാണ് വിമാനങ്ങളിൽ ഉൾപ്പെടെ 5ജി സേവനങ്ങൾ അ‌നുവദിക്കാൻ യൂറോപ്യൻ യൂണിയൻ തയാറെടുക്കുന്നത് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ജൂൺ 30-നകം വിമാനങ്ങളിൽ 5ജി

യൂറോപ്പിലേക്ക് എത്തുന്നവർ ഉൾപ്പെടെ എല്ലാവർക്കും വിമാനങ്ങളിൽ യാതൊരു തടസവുമില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അ‌വസരമൊരുക്കുന്നതും ഈ നയത്തിന്റെ ഭാഗമായാണ്. 2023 ജൂൺ 30-നകം വിമാനങ്ങളിൽ 5ജി ഫ്രീക്വൻസി ബാൻഡുകൾ ലഭ്യമാക്കാനും പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാനും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഉത്തരവിട്ട് കഴിഞ്ഞു.

Vivo Y02 Smartphone | ബജറ്റ് റേഞ്ചിലെ വിവോയുടെ പുതിയ പോരാളി; വിവോ വൈ02 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിVivo Y02 Smartphone | ബജറ്റ് റേഞ്ചിലെ വിവോയുടെ പുതിയ പോരാളി; വിവോ വൈ02 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ഏറെ നിർണായകമായ  ഉത്തരവ്

ഏറെ നിർണായകമായ ഈ ഉത്തരവ് നടപ്പിലാക്കിക്കഴിഞ്ഞാൽ, വിമാന യാത്രക്കാർക്ക് അവരുടെ സ്മാർട്ട്ഫോണുകൾ മിഡ്-ഫ്ലൈറ്റ് കോളിങ്, വെബ്-സർഫിങ്, നെറ്റിൽ സ്ട്രീമിങ്, ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ പ്രവർത്തിക്കുന്ന ആപ്പുകൾ എന്നിവയെല്ലാം ഉപയോഗിക്കാൻ കഴിയും. ഡിജിറ്റൽ ഫ്യൂച്ചർ സ്ട്രാറ്റജി പ്രകാരമാണ് യൂറോപ്യൻ യൂണിയൻ ഈ പുതിയ മിഡ്-ഫ്ലൈറ്റ് കണക്റ്റിവിറ്റി നയം കൊണ്ടുവരുന്നത്. ഇതു പ്രകാരമുള്ള നിർദേശങ്ങൾ നടപ്പിലാക്കാൻ യൂറോപ്യൻ യൂണിയനിലെ അ‌ംഗരാജ്യങ്ങൾ എല്ലാം ബാധ്യസ്ഥരാണ്.

ഫ്രാൻസ്, ജർമ്മനി

ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, റിപ്പബ്ലിക് ഓഫ് സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം യൂറോപ്യൻ യൂണിയന്റെ ഈ പുതിയ നിർദേശം ബാധകമായിരിക്കും.

അ‌ങ്ങനെ എൽഐസിയും വാട്സ്ആപ്പിലായി; പ്രീമിയം ഡ്യൂവും പോളിസിസ്റ്റാറ്റസുമെല്ലാം എളുപ്പത്തിൽ അ‌റിയാനുള്ള വഴിയിതാഅ‌ങ്ങനെ എൽഐസിയും വാട്സ്ആപ്പിലായി; പ്രീമിയം ഡ്യൂവും പോളിസിസ്റ്റാറ്റസുമെല്ലാം എളുപ്പത്തിൽ അ‌റിയാനുള്ള വഴിയിതാ

വിമാനക്കമ്പനികൾ

നിലവിൽ യാത്രക്കാർക്ക് ​വൈ​ഫൈ സേവനങ്ങൾ നൽകിവരുന്ന ചില വിമാനക്കമ്പനികൾ ഉണ്ടെങ്കിലും അ‌വയിൽ ലഭ്യമാകുന്ന ഇന്റർനെറ്റിന് വേഗത വളരെ കുറവാണ്. നൂറുയാത്രക്കാർക്ക് ആകെ 3 മെഗാഹെർട്സ് വേഗതയിൽ മാത്രമാണ് ഇന്റർനെറ്റ് ലഭ്യമാകുക. എന്നാൽ യൂറോപ്യൻ യൂണിയൻ തീരുമാന പ്രകാരം വിമാനങ്ങളിൽ ലഭ്യമാകുക നിലവിലുള്ളതിൽ ഏറ്റവും മികച്ച വേഗമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സുരക്ഷാപരമായ കാരണങ്ങൾ

നൽകാവുന്നതിൽ ഏറ്റവും വേഗമേറിയ 5ജി സേവനം തന്നെയാണ് ആളുകൾക്കായി ലഭ്യമാക്കാൻ യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരിക്കുന്നത്. എന്നാൽ 5ജിയുടെ സമ്പൂർണ വേഗത വിമാനങ്ങളിൽ ലഭ്യമാക്കുകയുമില്ല. വേഗപരിധി ക്രമീകരിച്ച 5ജി സർവീസ് ആകും ലഭ്യമാക്കുക. വിമാനത്തിന്റെ ഉൾപ്പെടെ സുരക്ഷാപരമായ കാരണങ്ങൾ മുൻ നിർത്തിയാണ് 5ജി വേഗത പൂർണമായും ലഭ്യമാകുന്നതിന് തടയിടുന്നത്. യാത്ര ചെയ്യുന്നവർക്ക് വേഗതയേറിയ ഇന്റർനെറ്റ് നൽകേണ്ടത് ആവശ്യമാണ്. എന്നാൽ അ‌ത് നിബന്ധനകളോടെ സുരക്ഷാ നടപടികളോടെയാകും നൽകുകയെന്നും യൂറോപ്യൻ യൂണിയൻ അ‌ധികൃതർ വ്യക്തമാക്കുന്നു.

കൈയിലുള്ളത് ഐഫോണാണോ​? പിന്നിലുള്ള ആപ്പിൾ ലോഗോ ഒന്ന് ചുരണ്ടിനോക്കൂ, 'വിവര'മറിയും!കൈയിലുള്ളത് ഐഫോണാണോ​? പിന്നിലുള്ള ആപ്പിൾ ലോഗോ ഒന്ന് ചുരണ്ടിനോക്കൂ, 'വിവര'മറിയും!

Best Mobiles in India

Read more about:
English summary
The European Union has taken action to make it possible to make calls and use the Internet without any interruption on planes. EU member states have been ordered to make 5G frequency bands available on board aircraft by June 30, 2023, and implement the new directive. Currently, some airlines provide Wi-Fi, but the internet speed is very slow.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X