നിങ്ങളെ ഞെട്ടിക്കുന്ന ഡിസ്‌ക്കൗണ്ടുകളില്‍ ഐഫോണുകള്‍: വേഗമാകട്ടേ!

Posted By: Samuel P Mohan

ഏവരും കാത്തിരുന്ന ദിവസം അടുത്തിരിക്കുന്നു. അതായത് വാലന്റയിന്‍സ് ഡേ 2018 എത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ വാലന്റയിന്‍സ് ഡേയില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്. അതായത് എച്ച്ഡിഎഫ്‌സി ബാങ്ക് തിരഞ്ഞെടുത്ത് ആപ്പിള്‍ ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും വമ്പിച്ച ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്നു.

നിങ്ങളെ ഞെട്ടിക്കുന്ന ഡിസ്‌ക്കൗണ്ടുകളില്‍ ഐഫോണുകള്‍: വേഗമാകട്ടേ!

ഈ ഓഫറുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇ-കൊമേഴ്‌സ് സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഈ ഓഫര്‍ ലഭ്യമല്ല. ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് ഈ ഓഫര്‍ നടക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10,000 രൂപ വരെ ക്യാഷ്ബാക്ക്

ഈ ഓഫറിന്റെ കീഴില്‍ ഉപഭോക്താക്കള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു. ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്ക് മാത്രം ഈ ഓഫര്‍ സാധുവാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫറില്‍ ഐപാഡ്, ഐപാഡ് മിനി 4, ഐപാഡ് പ്രോ 10,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ഐഫോണ്‍ 6, ഐഫോണ്‍ SE എന്നിവ ഈ ഓഫറില്‍ ഉള്‍പ്പെടുന്നു.

ഐഫോണ്‍ SE/ ഐഫോണ്‍ 6

ഐഫോണ്‍ SE നിലവില്‍ 32ജിബി വേരിയന്റിന് 26,000 രൂപയില്‍ നിന്നും 19,000 രൂപയായും 128ജിബി വേയിയന്റിന് 35,000 രൂപയില്‍ നിന്നും 28,900 രൂപയായും ക്യാഷ്ബാക്ക് ഓഫര്‍ വഴി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റു ചില സ്റ്റോറുകളില്‍ 32ജിബി വേരിയന്റിന് 15,000 രൂപയ്ക്കും ലഭിക്കുന്നു.

അതു പോലെ 27,000 രൂപ വിലയുളള 32ജിബി വേരിയന്റ് ഐഫോണിന് ഇഎംഐ ആസ്ഥാനമായുളള ക്യാഷ്ബാക്ക് ഓഫര്‍ മുഖേന 20,000 രൂപയ്ക്ക് വാങ്ങാം.

മോഷ്ടാക്കളില്‍ നിന്നും നിങ്ങളുടെ വീടിനെ എങ്ങനെ സംരക്ഷിക്കാം?

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഓണ്‍ലൈന്‍ വില്‍പന

ഓണ്‍ലൈന്‍ വില്‍പന

ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടെ നിങ്ങള്‍ ഐഫോണ്‍ SE 19,999 രൂപയ്ക്കു വാങ്ങാം. ഇതിനോടൊപ്പം ഈ രണ്ട് ഇ-കൊമേഴ്‌സ് സൈറ്റുകളും എക്‌സ്‌ച്ചേഞ്ച് ഓഫറുകളും ഇഎംഐ ഓഫറുകളും നല്‍കുന്നു. 15,652 രൂപ വരെ ആമസോണില്‍ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നുണ്ട്. എന്നാല്‍ മറു വശത്ത് ഫ്‌ളിപ്കാര്‍ട്ടില്‍ 18,000 രൂപ വരേയും.

അടുത്തിടെ ഐഫോണ്‍ X, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയ്ക്ക് എച്ച്ഡിഎഫ്‌സി സമാനമായ ക്യാഷ്ബാക്ക് ഓഫര്‍ തുടങ്ങി. ഇഎംഐ ഇടപാടുകള്‍ക്ക് 12,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യാം. 2018 മാര്‍ച്ച് 11 വരെയാണ് ഈ ഓഫര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you still have been waiting to look for a gift to surprise your beloved on Valentine's Day, then here's good news for you. HDFC Bank is offering discount/cashback on select Apple iPhone and iPad models in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot