വലിച്ചെറിയല്ലേ, മൊബൈലില്‍ സ്വര്‍ണ്ണമുണ്ട്

Posted By: Super

വലിച്ചെറിയല്ലേ, മൊബൈലില്‍ സ്വര്‍ണ്ണമുണ്ട്

ഒരു മൊബൈല്‍ ഫോണെങ്കിലും വീട്ടില്‍ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടോ? എങ്കില്‍ അതിനെ വെറും ഇ-വേസ്റ്റ് ആയി കണക്കാക്കേണ്ട, പൊന്മുട്ടയിടുന്ന താറാവാണത്. സ്വര്‍ണ്ണം, ചെമ്പ്, വെള്ളി തുടങ്ങി ഉപയോപ്രദമായ ധാരാളം ലോഹങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിക്കും. മൊബൈല്‍ ഇ-വേസ്റ്റുകള്‍ പെരുകുന്ന ചൈനയില്‍ ഇപ്പോള്‍ ഇത് വലിയൊരു ബിസിനസായി മാറുകയാണ്.

ചൈനയില്‍ 10 കോടി ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകളില്‍ നിന്ന് 1,500 കിലോഗ്രാം സ്വര്‍ണ്ണം, 10 ലക്ഷം ചെമ്പ്‍, 30,000 കിലോഗ്രാം വെള്ളി എന്നിവയുണ്ടാക്കാനാകും. ഒരു ചൈനീസ് ദിനപത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും ഇവിടെ 10 കോടി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്. ലോകത്താകമാനം 40 കോടി മൊബൈല്‍ ഫോണുകള്‍ ഓരോ വര്‍ഷവും ഉപേക്ഷിക്കുന്നു.

ഓരോ മൊബൈല്‍ ഫോണില്‍ നിന്നും 0.01 ശതമാനം സ്വര്‍്ണ്ണം, 20-25 ശതമാനം കോപ്പര്‍, 40-50 ശതമാനം റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്ക് എന്നിവ ലഭിക്കുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot