Home
News

പ്രതിദിന UPI പേയ്‌മെന്റ് പരിധി RBI വർദ്ധിപ്പിച്ചു: പക്ഷേ വ്യക്തികൾ തമ്മിൽ കൂടുതൽ പണം അ‌യയ്ക്കാൻ കഴിയില്ല

യുപിഐ വഴിയുള്ള പേയ്മെന്റുകളുടെ പരിധികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ‌ബി‌എ) എന്നിവയുടെ പുതിയ തീരുമാന പ്രകാരം, ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ഇടപാടിന് 5,00,000 രൂപ വരെയും മൂലധന വിപണി നിക്ഷേപങ്ങൾക്ക് 10,00,000 രൂപ വരെയും പേയ്‌മെന്റുകൾ നടത്താൻ കഴിയും. പൊതുവിൽ പൊതുജനങ്ങൾക്കും ബിസിനസുകാർക്കും വലിയ തുകകളുടെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്നത് എളുപ്പമാക്കുന്ന വിധത്തിലാണ് ആർബിഐ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ പേയ്മെന്റ് പരിധികൾ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരും.

വിവിധ യുപിഐ പേയ്മെന്റുകളുടെ പരിധികളിൽ ആർബിഐ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ, വ്യക്തികൾ പണം അയയ്ക്കുന്നത് പോലുള്ള പേഴ്സൺ- ടു -പേഴ്സൺ (P 2 P) ട്രാൻസ്ഫറുകൾക്കുള്ള ദൈനംദിന പരിധി ദിവസം 1 ലക്ഷം രൂപ എന്ന നിലയിൽ തന്നെ തുടരും.

പ്രതിദിന UPI പേയ്‌മെന്റ് പരിധി RBI വർദ്ധിപ്പിച്ചു: പക്ഷേ...

പ്രതിദിന പരിധികളിൽ മാറ്റം വരുന്ന പ്രധാന യുപിഐ ഇടപാടുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം: ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റുകളിൽ ഇനി ഒറ്റയടിക്ക് 5 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം, എന്നിരുന്നാലും ദിവസേനയുള്ള പരിധി 6 ലക്ഷം രൂപയായി പരിമിതപ്പെടുത്തും. ലോൺ, ഇഎംഐ കളക്ഷനുകളുടെ കാര്യത്തിൽ ഓരോ ഇടപാടിനും 5 ലക്ഷം രൂപയായി പരിധി വർദ്ധിപ്പിച്ചു, പ്രതിദിന പരിധി പരമാവധി 10 ലക്ഷം രൂപയാണ്.

പുതിയ പരിധികൾ പ്രകാരം ആളുകൾക്ക് ഒരു ഇടപാടിന് 5,00,000 രൂപ വരെ അ‌യയ്ക്കാം. മൂലധന വിപണി നിക്ഷേപങ്ങൾ, ഇൻഷുറൻസ് പ്രീമിയം എന്നിവയുടെ ഇടപാട് പരിധി 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും, 24 മണിക്കൂറിനുള്ളിൽ പരമാവധി 10 ലക്ഷം രൂപവരെയാണ് കൈമാറാൻ സാധിക്കുക.

യാത്രാ ബുക്കിംഗുകളിൽ ഓരോ ഇടപാടിന്റെയും പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയിട്ടുണ്ട്, പ്രതിദിനം പരമാവധി 10 ലക്ഷം രൂപ വരെ അ‌യയ്ക്കാം. ആഭരണങ്ങൾ വാങ്ങുന്നതിന്റെ പരിധി ഇരട്ടിയാക്കും, അ‌തായത് ഒരു ഇടപാടിന് 1 ലക്ഷം രൂപ എന്നത് 2 ലക്ഷം രൂപയായി വർധിപ്പിക്കും. പ്രതിദിനം പരമാവധി 6 ലക്ഷം രൂപ അ‌യയ്ക്കാം.

ബിബിപിഎസ് വഴിയുള്ള വിദേശനാണ്യ പേയ്മെന്റുകളുടെ കാര്യത്തിൽ ഇപ്പോൾ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ ​കൈമാറ്റം അനുവദിക്കും, പ്രതിദിന പരിധി 5 ലക്ഷം രൂപയായി പരിമിതപ്പെടുത്തും. സർക്കാർ ഇ-മാർക്കറ്റ് പ്ലേസ്, നികുതി പേയ്മെന്റുകൾ എന്നിവയുടെ ഓരോ ഇടപാടിന്റെയും പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തി.

ടേം ഡെപ്പോസിറ്റുകളുടെ (ഡിജിറ്റൽ ഓൺബോർഡിംഗ് വഴിയുള്ളത്) പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തി, മുൻപ് ഇത് 2 ലക്ഷമായിരുന്നു. ഇങ്ങനെ ഒരു ദിവസം മൊത്തത്തിൽ കൈമാറാൻ കഴിയുന്ന തുകയും അഞ്ചു ലക്ഷമാണ്. ഡിജിറ്റൽ അക്കൗണ്ട് തുറക്കലിന്റെ പേയ്മെന്റ് പരിധിയിൽ മാറ്റമില്ല, അ‌ത് 2 ലക്ഷം രൂപയായി തന്നെ തുടരും.

അ‌തിർത്തികടന്നും യുപിഐ പണമിടപാട്

എൻ‌പി‌സി‌ഐ അടുത്തിടെ പേപാലുമായി സഹകരണം പ്രഖ്യാപിച്ചിരുന്നു. അ‌തിനാൽ, ഇപ്പോൾ ഉപയോക്താക്കൾക്ക് യു‌പി‌ഐ ഉപയോഗിച്ച് ഇന്ത്യൻ രൂപയിൽ P2P ഇടപാടുകൾ നടത്താൻ സാധിക്കും. ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ, ഉപയോക്താക്കൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാനും അവയിലേക്ക് നേരിട്ട് പണമടയ്ക്കാനും കഴിയുമെന്ന് പേപാൽ അവകാശപ്പെടുന്നു.

Best Mobiles in India

English summary
The National Payments Corporation of India (NPCI) and the Indian Banks' Association (IBA) have increased the daily payment limit for UPI customers. However, the daily limit for person-to-person (P2P) transfers, such as sending money to family or friends, remains unchanged at Rs 1 lakh per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X