ജാഗ്രതൈ..! ഇത് ഇല്ലാത്തവരുടെ യുപിഐ ഇടപാടുകൾ ഏപ്രിൽ ഒന്ന് മുതൽ നിലയ്ക്കും
ദൈനംദിന ജീവിതത്തില്‍ ഒരു മനുഷ്യന്‍ ഇപ്പോള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് യുപിഐ ഇടപാടുകള്‍. ചായ കുടിക്കാന്‍ മുതല്‍ വലിയ ഷോപ്പിംഗ് മാളുകളില്‍ വരെ പണം കൈമാറാന്‍ നമ്മള്‍ ഇന്ന് യുപിഐ ഉപയോഗിക്കുന്നു. ഡിജിറ്റല്‍ മണി എന്ന ആശയം വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ തന്നെ കയ്യില്‍ പണം കരുതുമെന്ന് കുറയുകയും എല്ലാവരും യുപിഐ ട്രാന്‍സാക്ഷനുകള്‍ ആശ്രയിക്കുന്നവരാണ് ഏറെയും. എന്നാല്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശപ്രകാരം ചില മൊബൈല്‍ നമ്പറുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ മാറ്റങ്ങള്‍ ഓരോ യുപിഐ ഉപയോക്താവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വളരെ നീണ്ട കാലം സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ യു പി ഐ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം പോലുള്ള യു പി ഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചില മാറ്റങ്ങള്‍ വരാനാണ് സാധ്യത.
യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കില്‍ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അറിയിപ്പ്. യു പി ഐ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും, സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ് ഈ തീരുമാനം.

ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകള്‍ യുപിഐയിലും ബാങ്കിംഗ് സംവിധാനങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എന്‍പിസിഐ പറയുന്നുണ്ട്. ആളുകള്‍ ഉപയോഗിക്കാത്ത ഇന്‍ആക്റ്റീവ് നമ്പറുകള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റ് ഉപയോക്താക്കള്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന കാരണമായി കണക്കാക്കപ്പെടുന്നു.
കുറച്ചു കാലമായി രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് എന്‍പിസിഐ പുതിയ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകള്‍ യുപിഐയിലും ബാങ്കിംഗ് സംവിധാനങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എന്‍പിസിഐ പറയുന്നു. ആളുകള്‍ ഉപയോഗിക്കാത്ത ഇന്‍ആക്റ്റീവ് നമ്പറുകള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റ് ഉപയോക്താക്കള്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന കാരണമായി കണക്കാക്കപ്പെടുന്നു.
വളരെക്കാലമായി ഉപയോഗിക്കാത്ത നമ്പറുകള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് വീണ്ടും നല്‍കുമ്പോള്‍, അവ പഴയ അക്കൗണ്ടുകളുടെ തട്ടിപ്പിന് ഉപയോഗിക്കപ്പെടുകയും, ഇതുവഴി പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാവുകയും ചെയ്യുന്നു. ഇത്തരം നമ്പറുകള്‍ വഴി, അനാവശ്യ തുക മാറ്റങ്ങള്‍, പണം നഷ്ടപ്പെടല്‍ , ബാങ്ക് ഡീറ്റെയിലുകള്‍ ചോര്‍ന്നുപോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. 2. ബാങ്കിംഗ് സിസ്റ്റം അപ്രത്യക്ഷമായ നമ്പറുകള്‍ ശേഖരിക്കുന്നത് സജീവമല്ലാത്ത നമ്പറുകള്‍ ബാങ്കിന്റെ യു പി ഐ സിസ്റ്റത്തില്‍ സാങ്കേതിക പിഴവുകള്‍ സൃഷ്ടിക്കുന്നു. അത്തരം നമ്പറുകള്‍ നിലനില്‍ക്കുന്നത് സുരക്ഷാ ഭീഷണിയാകാന്‍ സാധ്യതയുണ്ട്.

പുതിയ മൊബൈല്‍ നമ്പര്‍ എടുത്തിട്ടുള്ളവരും, എന്നാല്‍ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇതിന് പുറമെ, ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് UPI സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കും ഈ തീരുമാനം തിരിച്ചടിയാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോള്‍ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പര്‍ അക്കൗണ്ടുമായി അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ, നിങ്ങളുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ഇന്‍ആക്റ്റീവായ നമ്പര്‍ സജീവമാക്കാവുന്നതാണ്. നിങ്ങളുടെ നമ്പര്‍ ആക്റ്റീവാക്കിക്കഴിഞ്ഞാല്‍ ഏപ്രില്‍ 1-ന് ശേഷം നിങ്ങള്‍ക്ക് യുപിഐ സേവനങ്ങള്‍ തടസമില്ലാതെ ഉപയോഗിക്കാന്‍ കഴിയും.
നമ്പറുകളുടെ റീ-അലോക്കേഷന്‍ ടെലികോം കമ്പനി അപ്രയോജനകരമായ നമ്പറുകള്‍ മടക്കിയെടുക്കുകയും പുതിയ ഉപയോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ പഴയ അക്കൗണ്ട് ഉടമയുടെ ബാങ്ക് യു പി ഐ വിശദാംശങ്ങള്‍ പുതിയ ആളുകള്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാവാം, ഇത് വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക നഷ്ടത്തിനും കാരണമാകാം.
ഏപ്രില്‍ 1 മുതല്‍ ഈ നിയമം ബാധകമാകുന്നത് എങ്ങനെ? നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പര്‍ നിശ്ചിത കാലത്തോളം സജീവമല്ലെങ്കില്‍, അത് യു പി ഐ സിസ്റ്റത്തില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്യപ്പെടും. ഇത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം, ആമസോണ്‍ പേ പോലുള്ള യു പി ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്താന്‍ കഴിയാതെ പോകാന്‍ സാധ്യതയുണ്ട്. ബാങ്കുകളും യു പി ഐ സേവനദാതാക്കളും അവസാനമായി എപ്പോഴാണ് ഈ നമ്പര്‍ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കുകയും, നീണ്ട സമയത്തേക്ക് ഉപഭോഗം ഇല്ലെങ്കില്‍ അത് യു പി ഐ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.
നിങ്ങളുടെ യു പി ഐ സേവനം തുടരാന്‍ എന്താണ് ചെയ്യേണ്ടത്? 1) നിങ്ങളുടെ നമ്പര്‍ ഇപ്പോഴും സജീവമാണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ ടെലികോം സേവനദാതാവിനെ ബന്ധപ്പെടുക. സിം റീചാര്‍ജ് ചെയ്തിട്ടുണ്ടോ എന്നതും സേവനം നിര്‍ത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കുക. പ്രായോഗികമായി ഫോണ്‍ ഉപയോഗിച്ച് ഒരു കോള്‍ നടത്തുക. ഇത് നമ്പര്‍ സജീവമാണോ എന്നറിയാന്‍ സഹായിക്കും. 2) നിങ്ങളുടെ നമ്പര്‍ നിങ്ങളുടെ പേരിലാണ് എന്ന് ഉറപ്പാക്കുക

പുതിയ നിയമം നിലവില്‍ വരുന്നതോടെ UPI ഉപയോഗിക്കുന്ന ഓരോരുത്തരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ ബാങ്കില്‍ അറിയിച്ച് പുതിയ നമ്പര്‍ അപ്ഡേറ്റ് ചെയ്യുക. ഇത് ബാങ്കിന്റെ റെക്കോര്‍ഡുകളിലും നിങ്ങളുടെ UPI ആപ്പുകളിലും മാറ്റം വരുത്താന്‍ സഹായിക്കും.
മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് UPI ആപ്പുകള്‍ പുതിയ അറിയിപ്പുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇത്തരം അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ആപ്പുകള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുകയും വേണം. നിങ്ങളുടെ അനുമതിയില്ലാതെ ഒരു മാറ്റവും ആപ്പുകള്‍ വരുത്തില്ല.
നിങ്ങളുടെ പഴയ മൊബൈല്‍ നമ്പര്‍ ഉപയോഗത്തിലില്ലെങ്കില്‍ ഉടന്‍ തന്നെ ബാങ്കിനെ അറിയിക്കുക. അക്കൗണ്ട് സുരക്ഷ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണ്. മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍, UPI വഴി പണം സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നമ്പര്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്.
പുതിയ നിയമം ഡജക ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് ഒരുപാട് ഗുണങ്ങള്‍ ചെയ്യും. നിയമം പ്രാബല്ല്യത്തില്‍ വന്നാല്‍ UPI ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാകും. തെറ്റായ നമ്പറുകളിലേക്ക് പണം അയക്കുന്നത് കുറയും. മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഇല്ലാതാകും. തെറ്റായ ഇടപാടുകള്‍ ഒഴിവാകുന്നതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ UPI ഉപയോഗിക്കാന്‍ സാധിക്കും.
2024 ജൂലൈ 16-ന് NPCI നടത്തിയ മീറ്റിംഗിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. പ്രവര്‍ത്തനരഹിതമായ നമ്പറുകളിലേക്ക് പണം പോകാതെ സുരക്ഷിതമാക്കുക. UPI ഇടപാടുകള്‍ കൂടുതല്‍ വിശ്വസനീയമാക്കുക. സാധാരണക്കാരുടെ പണം സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണ് നിയമം കൊണ്ടു വരുന്നത്.
ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവുമാണ് NPCIയുടെ പ്രധാന ലക്ഷ്യം. UPI ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവുമാക്കുക എന്നതാണ് ഈ പുതിയ നിയമത്തിലൂടെ NPCI ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ പണമിടപാട് രംഗത്ത് ഈ മാറ്റം ഒരു വലിയ മുന്നേറ്റം തന്നെയായിരിക്കും.


Click it and Unblock the Notifications








