രണ്ട് വശങ്ങളും ഉപയോഗിയ്ക്കാവുന്ന സുതാര്യ ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ വരുന്നു

Posted By: Staff

രണ്ട് വശങ്ങളും ഉപയോഗിയ്ക്കാവുന്ന സുതാര്യ ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ വരുന്നു

ടച്ച്‌സ്‌ക്രീന്‍ തന്നെ ഒരത്ഭുതം. ഇപ്പോഴിതാ  രണ്ട് വശങ്ങളിലും ടച്ച്‌സ്‌ക്രീനുമായി ഫോണ്‍ വരുന്നു. അതെ സത്യമാണ്. ജപ്പാന്റെ NTT ഡോകോമോയും, ഫുജിറ്റ്‌സുവും ചേര്‍ാന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിയ്ക്കുന്നത്. അവരുടെ സുതാര്യമായ OLED സ്‌ക്രീനിന് രണ്ട് വശങ്ങളില്‍ നിന്നും ടച്ച് ഇന്‍പുട്ടുകള്‍ സ്വീകരിയ്ക്കാന്‍ കഴിയും.ഉദാഹരണത്തിന് ഒരുവശത്ത് നോട്ടിഫിക്കേഷനുകള്‍ നോക്കുമ്പോള്‍, മറുവശത്ത് ആപ്ലിക്കേഷനുകള്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും.   മള്‍ട്ടിടച്ച് എന്ന ആശയത്തെ പൂര്‍ണമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ പോന്ന മോഡലാണിത്.

ഇപ്പോഴും ശൈശവാവസ്ഥയില്‍ നില്‍ക്കുന്ന ഈ ഫോണിന്റെ പ്രത്യേകതകളേക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും അറിവായിട്ടില്ല. എങ്കിലും പുതിയ തലമുറയെ ആകര്‍ഷിയ്ക്കുന്ന എല്ലാ സവിശേഷതകളും ഇതിനുണ്ടാകുമെന്നാണ് കമ്പനികളുടെ വാഗ്ദാനം. ഏതായാലും ടച്ച്‌സ്‌ക്രീന്‍ തലമുറയുടെ പുതിയമുഖത്തിനായി ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ് സാങ്കേതികലോകം.

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കാന്‍ പോന്ന വരുംകാല കണ്ടുപിടിത്തങ്ങള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot