ഡ്രൈവറില്ലാ കാര്‍ നിയന്ത്രിക്കുക ഇനി കമ്പ്യൂട്ടര്‍ ചിപ്പ്...!

By Sutheesh
|

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ആയ എന്‍വിഡിയ ഡ്രൈവറില്ലാത്ത കാറുകളെ നിയന്ത്രിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ചിപ്പ് അവതരിപ്പിച്ചു. ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ എക്‌സിബിഷന്‍ ഷോയിലാണ് (സിഇഎസ്) ഈ അവതരണം നടന്നത്.

 

ഈ ചിപ്പ് ഘടിപ്പിച്ച കമ്പ്യൂട്ടര്‍ സിസ്റ്റം ഇവര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ടെഗ്രാ എക്‌സ്1 എന്നാണ് ഈ ചിപ്പിന്റെ പേര്. അടുത്ത ഭാവിയില്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായിരിക്കും ടെഗ്രാ എക്‌സ്1 എന്ന് എന്‍വിഡിയ സിഇഒ ജീന്‍ ഹാസെന്‍ ഹാങ് പ്രദര്‍ശന നഗരിയില്‍ ഇത് പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.

 
ഡ്രൈവറില്ലാ കാര്‍ നിയന്ത്രിക്കുക ഇനി കമ്പ്യൂട്ടര്‍ ചിപ്പ്...!

പ്രത്യേകമായി റോഡ് നിരീക്ഷിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ വിലയിരുത്തിയാണ് െ്രെഡവറില്ലാ കാറ് ഓടുക. അതിനായി എക്‌സ് 1 ചിപ്പ് 12 എച്ച്ഡി ക്യാമറ ദൃശ്യങ്ങള്‍ വരെ ഒരേ സമയത്ത് വിലയിരുത്താന്‍ പ്രാപ്തമാണെന്നാണ് കമ്പനിയുടെ അവകാശ വാദം. ബിഎംഡബ്യൂ അടക്കമുള്ള കമ്പനികള്‍ക്ക് ഈ ചിപ്പ് എത്തിച്ചു കഴിഞ്ഞു.

അടുത്ത് തന്നെ ഈ ചിപ്പിന്റെ ഇരട്ടി ശേഷിയുള്ള കെ 1 എന്ന ചിപ്പ് ഇറക്കാനാണ് എന്‍വിഡിയ പദ്ധതിയിടുന്നത്.

Best Mobiles in India

Read more about:
English summary
CES 2015: Nvidia brings Tegra X1 powered computers for driverless cars.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X