എന്‍വിദിയയും ടാബ്‌ലറ്റ് വിപണിയിലേക്ക്

By Super
|
എന്‍വിദിയയും ടാബ്‌ലറ്റ് വിപണിയിലേക്ക്

മൊബൈല്‍ ഫോണ്‍ ചിപ് കമ്പനിയായ എന്‍വിദിയ 7 ഇഞ്ച് ടാബ്‌ലറ്റുമായി എത്തുന്നു. കമ്പനി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏകദേശം 10,000 രൂപയ്ക്കാകും ഈ ടാബ്‌ലറ്റ് വില്പനക്കെത്തുക. എന്‍വിദിയയുടെ തന്നെ ഏറ്റവും പുതിയ ടെഗ്ര 3 മൊബൈല്‍ പ്രോസസറാകും ഇതിലേത്. ഈ വര്‍ഷാവസാനത്തോടെ എന്‍വിദിയ ടാബ്‌ലറ്റ് വില്പനക്കെത്തുമെന്നാണ് കരുതുന്നത്.

സ്വന്തം ബ്രാന്‍ഡില്‍ തന്നെ ടാബ്‌ലറ്റ് ഇറക്കാനാകും എന്‍വിദിയ പദ്ധതിയിടുന്നതെന്ന് കരുതുന്നു. എന്നാല്‍ മൊബൈല്‍ ഗാഡ്ജറ്റുകള്‍ ഇറക്കി പരിചയമില്ലാത്തതിനാല്‍ മറ്റെതെങ്കിലും കമ്പനിയുമായി സഹകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല, 7 ഇഞ്ച് ടാബ്‌ലറ്റുമായി എത്താനിടയുള്ള മറ്റൊരു കമ്പനി ഗൂഗിളാണ്. വിലക്കുറവായിരിക്കും ഈ ഉത്പന്നത്തെയും ശ്രദ്ധയില്‍പെടുത്തുക.

 

പുതുതായി ഓരോ കമ്പനികളും കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ടാബ്‌ലറ്റുമായി എത്താന്‍ തുടങ്ങിയതോടെ ഈ രംഗത്തെ വമ്പന്‍മാരെല്ലാം ആശങ്കയിലാണ്. 7 ഇഞ്ച് ടാബ്‌ലറ്റുകളിറക്കുന്ന അസുസ്, ലെനോവോ, സാംസംഗ് കമ്പനികള്‍ ടാബ്‌ലറ്റുകളുടെ ഉത്പാദനച്ചെലവ് കുറക്കുന്നത് സംബന്ധിച്ച ആലോചന തുടങ്ങിയതായാണ് റി്‌പ്പോര്‍ട്ടുകള്‍.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X