ഓല ക്യാബില്‍ ഇനി രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാര്‍ മാത്രം, അപ്രതീക്ഷിത പരിശോധന..!

By GizBot Bureau
|

രാജ്യത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ടാക്‌സി സേവനമാണ് ഓലയും യൂബറും. സ്വകാര്യ ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാരുടെ തീവട്ടിക്കൊളളയില്‍ നിന്നും സാധാരണ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഓണ്‍ലൈന്‍ ടാക്‌സികള്‍.

ഓല ക്യാബില്‍ ഇനി രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാര്‍ മാത്രം, അപ്രതീക്ഷിത പ

എന്നാല്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ മറ്റു പല കാര്യങ്ങള്‍ കൂടി അറിയേണ്ടതാണ്. യൂബര്‍, ഓല ഡ്രൈവര്‍മാര്‍ പല തട്ടിപ്പുകളും നടത്തുന്നുണ്ട്. എന്നാല്‍ ഈ തട്ടിപ്പുകളില്‍ നിന്നും രക്ഷ നേടാന്‍ പുതിയൊരു സംവിധാനം എത്തിയിരിക്കുകയാണ്. അതിനു മുന്‍പ് ഈ ഒരു കാര്യം കൂടി നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.

അതായത്, നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഓല ആപ്പില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കണ്ടിരുന്ന അതേ ഫോട്ടോയിലുളള ആളാണോ ക്യാബ് കൊണ്ടു വന്നു നിങ്ങളെ വിളിക്കാന്‍ വരുന്നതും? ഇങ്ങനെ വരുമ്പോള്‍ നിങ്ങളില്‍ എത്ര പേര്‍ പേടിച്ചിട്ടുണ്ടാകും.

ഈ ഒരു പ്രശ്‌നത്തിന് പുതിയൊരു സംവിധാനം എത്തിയിരിക്കുകയാണ്. അതായത് ക്യാബ് ഡ്രൈവര്‍മാരുടെ തിരിച്ചറില്‍ പരിശോധനയ്ക്കായി ഇനി സെല്‍ഫി ഉപയോഗിക്കേണ്ടതാണ്. ഡല്‍ഹി-എന്‍സിആറില്‍ ഈ സുരക്ഷ സവിശേഷത പരിശോധന ഘട്ടത്തിലാണ്. ഉടന്‍ തന്നെ ഇത് മറ്റുളള നഗരങ്ങളിലും എത്തുമെന്നു പ്രതീക്ഷിക്കുന്നു.

സെല്‍ഫി ഓതെന്റിക്കേഷന്റെ പ്രവര്‍ത്തനം എങ്ങനെ?

ഇത് വളരെ എളുപ്പമുളള ഒരു പ്രക്രിയയാണ്. ഒരു ദിവസം എപ്പോള്‍ വേണമെങ്കിലും ഓല ഡ്രൈവര്‍മാരോട് അവരുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടാം.

ഡ്രൈവര്‍ ആപ്പിലൂടെ അവര്‍ അതു ചെയ്യേണ്ടതാണ്, അതും തത്സമയ ഫോട്ടോ തന്നെ അയക്കണം, ഓലയില്‍ നിന്നുമൊരു സ്‌ത്രോതസ് ഇന്ത്യ ടുഡേ ടെകിനെ അറിയിച്ചു.

നിങ്ങള്‍ ഒരു സെല്‍ഫി എടുത്തു കഴിഞ്ഞാല്‍ അത് നേരെ നിങ്ങളുടെ സിസ്റ്റത്തിലേക്കു പോകുന്നു. ഇതിനു ശേഷം സിസ്റ്റത്തിലെ ചിത്രവും ഡ്രൈവറിന്റെ ചിത്രവും യോജിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നു. പൊരുത്തപ്പെടുകയാണെങ്കില്‍ നല്ലത്, അല്ലെങ്കില്‍ അത് പ്രശ്‌നമാകും, എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മേയില്‍, ഓല ഇന്ത്യയില്‍ സ്ട്രീറ്റ് സേഫ് കാമ്പയിന്‍ നടത്തി. ഡല്‍ഹിയിലെ പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് ഉത്ഘാടനം ചെയ്ത കാമ്പയിനില്‍ റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് സുപ്രധാന വിഷയങ്ങളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഊന്നല്‍ നല്‍കിയത്. ഇതില്‍ മധ്യപിച്ച് വാഹനം ഓട്ടിക്കുന്നതിനെ കുറിച്ചും സ്പീഡില്‍ വാഹനം ഓട്ടിക്കുന്നതിനെ കുറിച്ചുമെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

ആധാർ നമ്പർ കൊടുത്ത് വെല്ലുവിളിച്ചു ട്രായ് ചെയർമാൻ; 5 ബാങ്ക് അക്കൗണ്ട് അടക്കം സകലതും ആധാർ വഴി കണ്ടെത്തി ഹാക്കർമാർ!ആധാർ നമ്പർ കൊടുത്ത് വെല്ലുവിളിച്ചു ട്രായ് ചെയർമാൻ; 5 ബാങ്ക് അക്കൗണ്ട് അടക്കം സകലതും ആധാർ വഴി കണ്ടെത്തി ഹാക്കർമാർ!

Best Mobiles in India

Read more about:
English summary
Ola wants only registered drivers on duty

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X