ഏറ്റവും പ്രായം കൂടിയ ഫേസ്ബുക്ക് പ്രേമി യാത്രയായി

Written By:

ഏറ്റവും പ്രായം കൂടിയ ഫേസ്ബുക്ക് അംഗമായി അറിയപ്പെട്ടിരുന്ന അന്ന സ്‌റ്റോഹര്‍ അന്തരിച്ചു. ഞായറാഴ്ച ഉറക്കത്തിനിടയിലാണ് അന്ത്യം സംഭവിച്ചത്. 114 വയസ്സായിരുന്നു.

1900 ഒക്‌ടോബര്‍ 15 ന് ജനിച്ച അന്ന സ്‌റ്റോഹര്‍ സ്വന്തം പ്രായം കൃത്യമായി നല്‍കാനാവാത്തതിനെ തുടര്‍ന്ന് തെറ്റായ ജനനത്തീയതി നല്‍കി ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഫേസ്ബുക്കില്‍ 1905 ജനുവരി 1 മുതലുള്ള ജനനത്തീയതി മാത്രമേ നല്‍കാനാകൂ. അതിനാല്‍ അന്ന സ്റ്റോഹറിന് യഥാര്‍ത്ഥ ജനനത്തീയതിയോ പ്രായമോ നല്‍കി ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാനാകുമായിരുന്നില്ല.

ഏറ്റവും പ്രായം കൂടിയ ഫേസ്ബുക്ക് പ്രേമി യാത്രയായി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായി 32 പേര്‍ മാത്രമാണ് സ്‌റ്റോഹര്‍ മുത്തശ്ശിയുടെ സുഹൃദ ലിസ്റ്റിലുള്ളത്ത്. അതേസമയം സ്‌റ്റോഹര്‍ മുത്തശ്ശിയുടെ പേരിലുള്ള പേജിന് പന്ത്രണ്ടായിരത്തിലേറെ ലൈക്കുകളാണ് ഉളളത്.

ഫേസ്ബുക്ക് മുത്തശ്ശിയുടെ സൗഹൃദമാഗ്രഹിച്ച് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും റിക്വസ്റ്റ് അയച്ചവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. അക്കൗണ്ട് ശക്തമായ സ്വകാര്യതകൊണ്ട് സംരക്ഷിച്ചിരിക്കുന്നതിനാല്‍ സുഹൃത്തുക്കള്‍ അല്ലാത്തവര്‍ക്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

English summary
Oldest Facebook Fan Dies at 114.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot