എച്ച്പി പുതിയ ഒമെന്‍ ഗെയിമിങ്‌നോട്ട്ബുക്കുകള്‍ പുറത്തിറക്കി

By: Archana V

ഇന്ത്യന്‍ ഗെയിമിങ് നോട്ട്ബുക്ക് മേഖലയിലെ വിപണി വിഹിതം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ എച്ച്പി ഒമെന്‍ ഉത്പന്നനിര വിപുലീകരിച്ചു.

എച്ച്പി പുതിയ ഒമെന്‍ ഗെയിമിങ്‌നോട്ട്ബുക്കുകള്‍ പുറത്തിറക്കി

ഒമെന്‍ 15, ഒമെന്‍ 17 എന്നീ രണ്ട് പുതിയ ഒമെന്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കി. ന്വിദിയയില്‍ നിന്നുള്ള ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന 10 സീരീസ് ജിടിഎക്‌സ് ഗ്രാഫിക്‌സ്, ഉയര്‍ന്ന-റെസല്യൂഷനോട് കൂടിയ ഡിസപ്ലെ, വേഗതയാര്‍ന്ന റിഫ്രഷ് നിരക്കിന് വേണ്ടി ജി-സിങ്ക് ടെക്‌നോളജി , റാമും സ്റ്റോറേജും അപ്‌ഗ്രേഡ് ചെയ്യുന്നതിന് സിംഗിള്‍ സര്‍വീസ് പാനല്‍ എന്നിവയോട് കൂടിയാണ് പുതിയ മോഡലുകള്‍ എത്തുന്നത്.

' ഇന്ന് വളേെര വേഗത്തില്‍ വളരുന്ന പ്രമുഖ പിസി ഗെയിമിങ് ബ്രാന്‍ഡാണ് എച്ച്പിയുടെ ഒമെന്‍' എച്ച്പി ഇങ്ക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ പേഴ്‌സണല്‍ സിസ്റ്റംസിന്റെ തലവന്‍ അനുരാഗ് അറോറ പറഞ്ഞു.

ഗെയിമേഴ്‌സിനും ഇസ്‌പോര്‍ട്‌സ് അത്‌ലറ്റ്‌സിനും അവര്‍ ആഗ്രഹിക്കുന്ന ഡിസൈനില്‍ ഏറ്റവും നവീനവും ശക്തവുമായ ഉത്പന്നങ്ങളാണ് ആവശ്യം. ഡിസൈന്‍, ഫോം-ഫാക്ടര്‍, എന്‍ജിനീയറിങ്, പ്രകടനം എന്നിവയിലെല്ലാം അടിമുടി മാറ്റത്തോടെ എത്തിയിരിക്കുന്ന പുതിയ ഒമെന്‍ നോട്ബുക്ക് ഉത്പന്നനിര ഇവര്‍ക്കായുള്ളതാണ്' അദ്ദേഹം പറഞ്ഞു.

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഞെട്ടിക്കുന്ന ഓഫറുകള്‍ എത്തിയിരിക്കുന്നു!

ബൃഹത്തായ മള്‍ട്ടിപ്ലെയര്‍ ഗെയിമുകള്‍, സങ്കീര്‍ണമായ മള്‍ട്ടിടാസ്‌കിങ് അല്ലെങ്കില്‍ ഏറ്റവും പുതിയ ഇസ്‌പോര്‍ട്‌സ് ടൈറ്റിലുകള്‍ എന്നിവ കൈകാര്യം ചെയ്യാനാവശ്യമായ കമ്പ്യൂട്ടിങ് പവറിന് വേണ്ടി ഇന്റല്‍ കോര്‍ ക്വാഡ് കോര്‍ സിപിയുവുമായാണ് പുതിയ ഉത്പന്നനിര എത്തുന്നത്.

ഒമെന്‍ ലാപ്‌ടോപ്പുകളിലെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഡ്യുവല്‍ ഫാന്‍ കൂളിങ് ഗെയിമിങ്ങിന്റെ സമയത്ത് സിസ്റ്റം അമിതമായി ചൂടാകാനുള്ള സാധ്യത കുറയ്ക്കും .

മൂന്ന് ബാക് ലൈറ്റ് ഓപ്ഷനുകളോട് കൂടിയ ഡ്രാഗണ്‍ റെഡ് ബാക്‌ലൈറ്റ് കീബോഡ് ഗെയിമിങ്ങ് അനുഭവം മികച്ചതാക്കും. വൈറ്റ് ബാക്‌ലൈറ്റ് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.യാദൃശ്ചികമായി കീ അമരുന്നത് കുറയ്ക്കാന്‍ ഫുള്‍-സൈസ് ആരോ കീകള്‍ സഹായിക്കും. കൂടാതെ ഇതില്‍ 26 കീ റോളോവര്‍ ആന്റി-ഗോസ്റ്റിങ് ഫങ്ഷനും ഉണ്ട്. എച്ച്പിയുടെ ഓഡിയോ ബൂസ്റ്റ് ടെക്‌നോളജി മികച്ച ശബ്ദാനുഭവമാണ് ലഭ്യമാക്കുന്നത് .

ഹൈ-റെസല്യൂഷന്‍ കണ്ടന്റ് പ്ലെ ബാക്കിന് 4കെ ഡിസ്‌പ്ലെ1 , ഫാസ്റ്റ് റീഫ്രഷ് -റേറ്റ്‌സ്2 ന് വേണ്ടി ന്വിദിയ ജി-സിങ് ടെക്‌നോളജിയോട് കൂടിയ 120ഹെട്‌സ് 1080പി ഡിസ്‌പ്ലെ ഓപ്ഷന്‍ എന്നിവയോട് കൂടിയാണ് പുതിയ ഒമെന്‍ നോട്ട്ബുക്കുകള്‍ എത്തുന്നത്.

Read more about:
English summary
It comes with 4K display1 option for high-resolution content playback, or a 120Hz 1080p display option for fast refresh-rates2 with NVIDIA G-Sync™ options
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot