ആറിലൊന്ന് ആന്‍ഡ്രോയിഡ് ആപുകളില്‍ മാല്‍വെയറുകളെന്ന് പഠനം

Written By:

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ ആറിലൊന്നും സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതാണെന്ന് പഠനം. ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിമാന്‍ടെക് ടെക്‌നോളജിയാണ് പഠനം നടത്തിയിരിക്കുന്നത്.

ആറിലൊന്ന് ആന്‍ഡ്രോയിഡ് ആപുകളില്‍ മാല്‍വെയറുകളെന്ന് പഠനം

പഠന റിപ്പോര്‍ട്ട് പ്രകാരം 36 ശതമാനം ആന്‍ഡ്രോയിഡ് ആപും മൊബൈലിലെ പ്രവര്‍ത്തനങ്ങളെ ചോര്‍ത്താന്‍ കഴിയുന്ന ഗ്രേവെയറുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലേ സ്‌റ്റോറിലും, തേര്‍ഡ് പാര്‍ട്ടിയായും ലഭിക്കുന്ന 63 ലക്ഷം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെ കേന്ദ്രീകരിച്ചാണു പഠനം നടത്തിയത്.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ആറിലൊന്ന് ആന്‍ഡ്രോയിഡ് ആപുകളില്‍ മാല്‍വെയറുകളെന്ന് പഠനം

ഇതില്‍ 17 ശതമാനത്തോളം ആപില്‍ വിവിധ തരം മാല്‍വെയറുകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 23 ലക്ഷം ആന്‍ഡ്രോയിഡ് ആപുകള്‍ക്കും മൊബൈലിലെ പ്രവര്‍ത്തനങ്ങളെ ചോര്‍ത്താന്‍ കഴിയുന്നതാണെന്നും സിമാന്‍ടെക് ടെക്‌നോളജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുപ്രസിദ്ധരായ 4 ഡ്യൂപ്ലിക്കേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ ഇതാ...!

ആറിലൊന്ന് ആന്‍ഡ്രോയിഡ് ആപുകളില്‍ മാല്‍വെയറുകളെന്ന് പഠനം

സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കു കൂടുതല്‍ ഭീഷണികളുയരുന്നതായും പഠന റിപ്പോര്‍ട്ട് കണ്ടെത്തുന്നു. സൈബര്‍ ഹാക്കേഴ്‌സ് കൂടുതലും ലക്ഷ്യമിടുന്നത് ഇടത്തരം ബിസിനസ് സംരംഭകരെയാണ്. 2014-ല്‍ സൈബര്‍ ആക്രമണം നേരിട്ടതില്‍ 60 ശതമാനവും ഇത്തരം സ്ഥാപനങ്ങളെയാണെന്നും സിമാന്‍ടെക് വ്യക്തമാക്കുന്നു.

Read more about:
English summary
One in six Android apps is a malware, says study.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot