വീണ്ടും ആ അപകടമായ വാട്ട്‌സാപ്പ് സന്ദേശം ഇന്ത്യയില്‍..!

|

വാട്ട്‌സാപ്പില്‍ നിരന്തരം ഇപ്പോള്‍ ഒരു സന്ദേശം പരന്നു കൊണ്ടിരിക്കുകയാണ്. അതായത് വാട്ട്‌സാപ്പിന്റെ പ്രീമിയം കസ്റ്റമര്‍ ആകാന്‍ വാട്ട്‌സാപ്പ് ഗോള്‍ഡിലേക്ക് അപ്‌ഡേറ്റ് ചെയ്യൂ എന്ന്. എന്നാല്‍ ഈ സന്ദേശം ഉടന്‍ ആരും അപ്‌ഡേറ്റ് ചെയ്യരുത്. ഇതൊരു കെണി മാത്രമാണ്.

 
വീണ്ടും ആ അപകടമായ വാട്ട്‌സാപ്പ് സന്ദേശം ഇന്ത്യയില്‍..!

വാട്ട്‌സാപ്പ് ഗോള്‍ഡ് എന്ന പേരില്‍ ഒന്നും തന്നെ ഔദ്യോഗികമായി ഇന്നേ വരെ പുറത്തു വിട്ടിട്ടില്ല. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്താണ് സംഭിക്കുന്നത്? വരൂ ഇതിനെ കുറിച്ച് കൂടുതല്‍ അറിയാം.

വാട്ട്‌സാപ്പ് ഗോള്‍ഡ് ക്ലിക്ക് ചെയ്യരുത്

വാട്ട്‌സാപ്പ് ഗോള്‍ഡ് ക്ലിക്ക് ചെയ്യരുത്

വാട്ട്‌സാപ്പ് ഗോള്‍ഡ് എന്ന പേരില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു സന്ദേശം കിട്ടിക്കഴിഞ്ഞാല്‍ ആ ലിങ്ക് ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുത്. അതൊരു മാല്‍വയര്‍ ആയ സന്ദേശമാണെന്ന് McAfee ഇന്ത്യയിലെ വൈഡ് പ്രസിഡന്റ് ആന്റ് മാനേജിംഗ് ഡയറക്ടര്‍ വെങ്കട്ട് കൃഷ്ണപൂര്‍ പറഞ്ഞു.

 ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം ഇന്ത്യ

ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം ഇന്ത്യ

200 മില്ല്യന്‍ ഉപയോക്താക്കളാണ് ഇന്ന് ഇന്ത്യയില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇന്ത്യയാണ് ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. എത്തുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മുടെ ഫോണ്‍ നശിപ്പിക്കാന്‍ ശേഷിയുളള വൈറസാണ് ഇതില്‍ പ്രവേശിക്കുന്നത്.

സെക്യൂരിറ്റി കമ്പനിയായ McAfee വാട്ട്‌സാപ്പ് ഗോള്‍ഡിനെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്
 

സെക്യൂരിറ്റി കമ്പനിയായ McAfee വാട്ട്‌സാപ്പ് ഗോള്‍ഡിനെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്

2016ലും ഇതു പോലെ വാട്ട്‌സാപ്പ് ഗോള്‍ഡ് എന്ന മാല്‍വയര്‍ എത്തിയിരുന്നു. അന്നും ഇതു പോലെ അപ്‌ഡേറ്റ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക എന്നായിരുന്നു സന്ദേശം. 200 മില്ല്യന്‍ ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഇന്ന് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് പരമാവധി സ്വാധീനമുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ഇത് വലിയ രീതിയില്‍ തന്നെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയും ഏറെയാണ്.

വാട്ട്‌സാപ്പ് ഗോള്‍ഡ് വൈറസിന്റെ എക്‌സ്‌ക്ലൂസീവ് സവിശേഷതകള്‍

വാട്ട്‌സാപ്പ് ഗോള്‍ഡ് വൈറസിന്റെ എക്‌സ്‌ക്ലൂസീവ് സവിശേഷതകള്‍

വാട്ട്‌സാപ്പ് ഗോള്‍ഡ് ലിങ്കില്‍, ഒറ്റ തവണ തന്നെ 100 ഫോട്ടോകള്‍ വരെ അയക്കാം എന്നുതു പോലുളള ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. അതു പോലെ എപ്പോള്‍ വേണമെങ്കിലും അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും കഴിവുണ്ട്.

 'മാര്‍ട്ടിനെല്ലി വേരിയന്റ്' വാട്ട്‌സാപ്പ് ഗോള്‍ഡിന്റെ മറ്റൊരു വേരിയന്റ്

'മാര്‍ട്ടിനെല്ലി വേരിയന്റ്' വാട്ട്‌സാപ്പ് ഗോള്‍ഡിന്റെ മറ്റൊരു വേരിയന്റ്

മാര്‍ട്ടിനെല്ലി എന്ന ഒരു വീഡിയോയും വാട്ട്‌സാപ്പിലുണ്ട്. അത് ഒരിക്കലും തുറക്കരുത്. അത് തുറക്കുന്നതോടെ ഫോണിലെ ഡേറ്റകള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിക്കുന്ന വൈറസ് ഇന്‍സ്റ്റോള്‍ ആകുമെന്നും ചില ഐടി പ്രൊഫഷണലുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരിക്കല്‍ ഇതു പ്രവേശിച്ചാല്‍

ഒരിക്കല്‍ ഇതു പ്രവേശിച്ചാല്‍

ഒരിക്കല്‍ ഫോണില്‍ മാര്‍ട്ടിനെല്ലി വീഡിയോ പ്രവേശിച്ചാല്‍ പിന്നീഡ് ഫോണിന്റെ സര്‍വ ആധിപത്യ ഈ വൈറസ് ഏറ്റെടുക്കും. പിന്നീട് ഫോണ്‍ ഉപേക്ഷിക്കുക മാത്രമായിരിക്കും പ്രതിവിധി.

ഒരു ഉറവിടവുമില്ലാതെയാണ്

ഒരു ഉറവിടവുമില്ലാതെയാണ്

ഈ തട്ടിപ്പ് സന്ദേശം എത്തിയിരിക്കുന്നത് 'ഫോര്‍വേഡ്' ടാഗിലാണ്. ഇതില്‍ പ്രത്യേക ഉറവിടമോ ഒന്നും തന്നെ ഇല്ല.

വാട്ട്‌സാപ്പില്‍ പണമടച്ചുളള ഒരു സബ്‌സ്‌ക്രിപ്ഷനും ഇല്ല

വാട്ട്‌സാപ്പില്‍ പണമടച്ചുളള ഒരു സബ്‌സ്‌ക്രിപ്ഷനും ഇല്ല

ഒന്നു അറിയുക, വാട്ട്‌സാപ്പ് എന്നത് ഒരു സൗജന്യ മെസേജിംഗ് ആപ്പാണ്. ഇത് ഒരിക്കലും പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയ പതിപ്പല്ല. അതിനാല്‍ പെയ്ഡ് ചെയ്യാനായി ഏതെങ്കിലും ഒരു ലിങ്ക് വന്നാല്‍ അതില്‍ ക്ലിക്ക് ചെയ്യരുത്.

പുതിയ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ 'ക്ഷണിക്കപ്പെട്ട സന്ദേശങ്ങളും' ഉണ്ട്

പുതിയ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ 'ക്ഷണിക്കപ്പെട്ട സന്ദേശങ്ങളും' ഉണ്ട്

മൂന്നാം കക്ഷി വ്യാജനായുളള വാട്ട്‌സാപ്പ് പതിപ്പിലേക്ക് സന്ദേശങ്ങള്‍ക്കായി ഒരിക്കലും വീണു പോകരുത്. എണ്ണമറ്റ വ്യാജ വാട്ട്‌സാപ്പ് ആപ്ലിക്കേഷനുകള്‍ ഇന്ന് സജീവമാണ്. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഔദ്യോഗിക ആപ്ലിക്കേഷനാണോ എന്ന് ഉറപ്പാക്കുക.

'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' നിങ്ങളുടെ ഇഷ്ട ഫോണുകള്‍ വാങ്ങാന്‍ മികച്ച അവസരം!'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' നിങ്ങളുടെ ഇഷ്ട ഫോണുകള്‍ വാങ്ങാന്‍ മികച്ച അവസരം!

Most Read Articles
Best Mobiles in India

Read more about:
English summary
One of the 'most dangerous' WhatsApp message is back in India, Beware!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X