വണ്‍ഇന്ത്യയുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍

Posted By: Staff

വണ്‍ഇന്ത്യയുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍

വാര്‍ത്തകള്‍ ചൂടോടെ ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലും. ഇംഗ്ലീഷ് കൂടാതെ അഞ്ച് പ്രാദേശിക ഭാഷകളിലെത്തുന്ന വണ്‍ഇന്ത്യയുടെ ഔദ്യോഗിക ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി. വാര്‍ത്തകള്‍ക്ക് പുറമെ ടെക്‌നോളജി, വിനോദം, ലൈഫ് സ്റ്റൈല്‍, ഓട്ടോമൊബൈല്‍ മേഖലകളിലെ പുതുവിവരങ്ങളും ഡെസ്‌ക്ടോപും കടന്ന് മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്തിക്കുകയാണ് ഈ നീക്കത്തിലൂടെ വണ്‍ഇന്ത്യ.

മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് അങ്ങനെ നിങ്ങള്‍ക്കറിയുന്ന ഭാഷ എന്തുമാകട്ടെ, എവിടെയിരുന്നും സ്വന്തം ആന്‍ഡ്രോയിഡ്  ഫോണ്‍/ടാബ്‌ലറ്റിലൂടെ വാര്‍ത്തകള്‍ അറിയാം. ഫോട്ടോകളും വീഡിയോകളും ആയി പ്രതിദിനം 500ലേറെ ലേഖനങ്ങളാണ് വണ്‍ഇന്ത്യ നിങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുന്നത്.

കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുള്ള സൗകര്യവും ഈ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്. ലേഖനങ്ങള്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനും സൗജന്യ ആപ്ലിക്കേഷന്‍ സഹായിക്കും. ക്രിക്കറ്റ് സ്‌കോറുകളും മറ്റ് അപ്‌ഡേറ്റുകളും ഓരോ മിനുട്ടിലും ഇതിലൂടെ ലഭിക്കും.

വണ്‍ഇന്ത്യ ഗ്യാലറിയില്‍ നിന്നും ഇഷ്ടതാരത്തിന്റെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാം, വോള്‍പേപ്പറായി ഉപയോഗിക്കാം. ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും അടുത്തിടെ ഡൗണ്‍ലോഡ് ചെയ്ത ലേഖനങ്ങള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും.

ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ ഒഎസിനും അതിന് മുകളിലുമുള്ള ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളിലാണ് വണ്‍ഇന്ത്യ ന്യൂസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍പ്ലേ സ്റ്റോറില്‍ സന്ദര്‍ശിക്കുക.

Please Wait while comments are loading...

Social Counting