വണ്‍പ്ലസ് ആരാധകര്‍ക്ക് കിടിലന്‍ ഓഫറുകള്‍!

Written By:

വണ്‍പ്ലസ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍. നിങ്ങള്‍ ഒരു വണ്‍പ്ലസ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇപ്പോള്‍ നല്ല സമയമാണ്.

വണ്‍പ്ലസ് ഇപ്പോള്‍ 1000 ദിവസം പൂര്‍ത്തിയായി കഴിഞ്ഞു. അതിനാല്‍ ഇപ്പോള്‍ രസകരമായ ഡീലുകളും നല്‍കുന്നു. വണ്‍പ്ലസ് 1000 ദിവസം എന്ന പേരില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ഏഴു വരെ വന്‍ ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണ്‍ ഇന്ത്യ വഴി നല്‍കുന്നു.

ജിയോ ഇഫക്ട്: 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!

വണ്‍പ്ലസ് ആരാധകര്‍ക്ക് കിടിലന്‍ ഓഫറുകള്‍!

ഈ ആഘോഷവേളയില്‍ വണ്‍പ്ലസ് 3ടി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണങ്കില്‍ 25,999 രൂപയ്ക്കു വാങ്ങാം. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 29,999 രൂപയാണ്. അതായത് 4000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. കൂടാതെ ആക്‌സിസ് ക്രഡിറ്റ് കാര്‍ഡ്/ ഡബിറ്റ് കാര്‍ഡ് വഴി വാങ്ങുകയാണെങ്കില്‍ 2000 രൂപ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. ഇതിനോടൊപ്പ നോകോസ്റ്റ് ഇഎംഐ, 100 ലക്കി ഉപഭോക്താക്കളേയും തിരഞ്ഞെടുക്കുന്നു.

വണ്‍പ്ലസ് ആരാധകര്‍ക്ക് കിടിലന്‍ ഓഫറുകള്‍!

നോക്കിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റുകള്‍!

വണ്‍പ്ലസ് 3ടിയുടെ സവിശേഷതകള്‍ ഇങ്ങനെയാണ്. 5.5ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ചിപ്‌സെറ്റ്, അഡ്രിനോ 530 ജിപിയു, 6ജിബി റാം, 64ഡിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഓക്‌സിജന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 16എംപി/ 16എംപി ക്യാമറ, 3600എംഎഎച്ച് ബാറ്ററി എന്നിവയാണ്.

English summary
If you were planning on buying a OnePlus smartphone, then you have the best chance of buying it now as the company has introduced interesting deals on its smartphone range.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot