Home
News

വൺപ്ലസ് 11 മാർബിൾ ഒഡീസി എഡിഷൻ: പുതുമയുടെയും ഡിസൈനിന്റെയും സിംഫണിയെഴുതി വൺപ്ലസ്

സ്‌മാർട്ട്‌ഫോൺ ഒരു തരത്തിൽ ആവശ്യവും മറ്റൊരു തരത്തിൽ നമ്മുടെ വ്യക്തിത്വത്തിന്റെ ഉറവിടവുകുന്നു. ഒരു സ്മാർട്ട്ഫോണിന്റെ പ്രയോജനവും ഉപയോഗസാധ്യതയുമെല്ലാം വളരെ ചെറിയൊരു ക്യാൻവാസിൽ നിർണയിക്കുകയെന്നത് അസാധ്യമാണ്. അതേ സമയം നാം തിരഞ്ഞെടുക്കുന്ന ഡിവൈസ് നമ്മുടെ സൌന്ദര്യബോധത്തെയും സർഗാത്മകതയെയും നിർവചിക്കുകയും ചെയ്യുന്നു. പ്രകടനവും ക്യാമറയുടെ ഗുണനിലവാരവും മാത്രം അടിസ്ഥാനപ്പെടുത്തിയല്ല നാം ഫോണുകൾ സെലക്റ്റ് ചെയ്യുന്നതെന്നതാണ് യാഥാർഥ്യം. ആ ഫോണിന്റെ ഭംഗിയും പരിഗണിക്കപ്പെടുന്നു. ഇതിനാൽ തന്നെ ഓരോ ഡിവൈസിന്റെയും രൂപകൽപ്പനയും യൂസേഴ്സിന്റെ പർച്ചേസ് തീരുമാനത്തിൽ സ്വാധീനം ചെലുത്താറുണ്ട്.

കാഴ്ചയിൽ ഒരുപോലെയുള്ള ഒരുപാട് ഫോണുകൾ, എതാണ്ട് ഒരു കടല് പോലെയെന്നൊക്കെ വിളിക്കാവുന്ന പോലെയാണ് വിപണിയിൽ ഉള്ളത്. ഇവയ്ക്കിടയിൽ യുണീക്ക് ആയ രൂപകൽപ്പനയുമായെത്തുന്ന ഒരു ഓഫർ വേറിട്ട് തന്നെ നിൽക്കും. അത് കൈവശം വയ്ക്കുന്ന യൂസറിന് അതുല്ല്യമൊയൊരു വ്യക്തിത്വവും പകർന്ന് നൽകും.

വൺപ്ലസ് 11 മാർബിൾ ഒഡീസി എഡിഷൻ: പുതുമയുടെയും ഡിസൈനിന്റെയും സിംഫണി

ആഗോള ടെക്‌നോളജി ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളുടെ പ്രത്യേക എഡിഷനുകൾ പുറത്തിറക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്താറുണ്ട്. വ്യത്യസ്തമായ നിറങ്ങൾ, മെറ്റീരിയലുകൾ, ഫിനിഷുകൾ എന്നിവയെല്ലാമുപയോഗിച്ച് നടക്കുന്ന എണ്ണമില്ലാത്ത പരീക്ഷണങ്ങൾക്കൊടുവിലാണ് വൺപ്ലസിന്റെ ഓരോ സ്പെഷ്യൽ എഡിഷനുകളും വിപണിയിലേക്ക് വരുന്നത്. ഈ പറഞ്ഞ പരീക്ഷണങ്ങളുടെ ഫലമായി നമുക്ക് ലഭിക്കുന്നത് കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത, അതുല്ല്യമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരുന്ന രൂപകൽപ്പനയും ഡിവൈസുകളുമാണ്. ഓരോ പുതിയ എഡിഷൻ എത്താറാകുമ്പോഴും മുമ്പിറങ്ങിയവയേക്കാളും മികച്ചതാകുമെന്ന ഉറപ്പും കമ്പനി നൽകുന്നുണ്ട്.

ലഭ്യമായവയിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണെന്ന നിരൂപക പ്രശംസ നേടിയ ഡിവൈസാണ് ഈ വർഷം ആദ്യം വിപണിയിൽ എത്തിയ വൺപ്ലസ് 11. ചൂടപ്പം പോലെയാണ് ഫോൺ വിറ്റഴിയുന്നതെന്നും ഓർമ വേണം. ഇതിനിടയിൽ ഡിവെസിന്റെ ഭംഗി വർധിപ്പിച്ച് മാർബിൾ ഒഡീസി കളർവേ അവതരിപ്പിച്ചിരിക്കുകയാണ് വൺപ്ലസ്. ഫോൺ വിപണിയിൽ നാം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായി ഡിസൈൻ ചെയ്ത ഡിവൈസുകളിൽ ഒന്നാണിതെന്ന് പറയാതെ വയ്യ.

ഈ ഡിസൈൻ ഇന്ത്യയിൽ മാത്രം

സീരീസിലെ രണ്ട് ഡിവൈസുകൾ തമ്മിൽ കാഴ്ചയിൽ ഒരു സാമ്യവും കാണില്ലെന്നതാണ് വൺപ്ലസ് 11 മാർബിൾ ഒഡീസി കളർവേയുടെ സവിശേഷത. വിപണിയിൽ എത്തുന്ന എല്ലാ ഡിവൈസുകളും അവയ്ക്ക് മാത്രം സ്വന്തമായ സവിശേഷതകളുമായി വരുന്നു. നേരത്തെ പറഞ്ഞത് പോലെ ഓരോ ഫോണിന്റെയും ഡിസൈൻ വ്യത്യസ്തവും അതുല്യവുമായിരിക്കും. ഓരോ ഫോണും ഒരോ കളർ എഡിഷനെന്ന് തോന്നുന്ന വിധത്തിലായിരിക്കുമെന്ന് സാരം.

നിർമാണത്തിനായി സെലക്റ്റ് ചെയ്ത വസ്തുക്കൾ മുതൽ ഡിസൈനിനായി ഉപയോഗിച്ച രാസ പ്രക്രിയ വരെ, സ്മാർട്ട്ഫോൺ വ്യവസായത്തിൽ പോലും ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്.

വൺപ്ലസ് 11 മാർബിൾ ഒഡീസി എഡിഷൻ: പുതുമയുടെയും ഡിസൈനിന്റെയും സിംഫണി

ഇത്രയ്ക്ക് പറയാൻ ഈ ഡിസൈനിന്റെ പ്രത്യേകതയെന്താണെന്ന് യൂസേഴ്സിന് തോന്നിയേക്കാം. ഫോണിന്റെ റിയർ സൈഡ് മാർബിളിനോട് സാമ്യത പുലർത്തുന്ന, വളരെ അപൂർവമായ മൈക്രോക്രിസ്റ്റലൈൻ റോക്ക് മെറ്റീരിയലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ക്രിസ്റ്റലുകളുടെ വിഷ്വൽ ടെക്സ്ചർ ഉപയോഗപ്പെടുത്തിയാണ് ഈ സമാനത സൃഷ്ടിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതാണ് ഈ ക്രിസ്റ്റലുകളെന്നതാണ് മറ്റൊരു പ്രത്യേകത.

കാഴ്ചയ്ക്കപ്പുറത്തേക്ക് പ്രത്യേകതയുള്ള ടാക്ടൈൽ എക്സ്പീരിയൻസും ഈ റിയർ പാനൽ നൽകുന്നുണ്ട്. ഒന്ന്, റിയർ പാനൽ വളരെ മിനുസമുള്ളതും തൊടുമ്പോൾ തണുപ്പ് തോന്നുന്നതുമാണ്. എതാണ്ട് പോളിഷ് ചെയ്ത മാർബിളിലും ഉരുളൻ കല്ലിലും സ്പർശിച്ച പോലെയൊരു വികാരം നമുക്ക് ഫീൽ ചെയ്യുമെന്നതും വൺപ്ലസ് 11 മാർബിൾ ഒഡീസി കളർവേയുടെ സവിശേഷതയാണ്.

മാർബിൾ ഒഡീസിക്ക് പിന്നിലെ കഥ

ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായി വരുന്ന, വളരെ യുണീക്കായ ഒരു ഡിസൈൻ അവതരിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഇത്രയും മികച്ചൊരു യൂസർ എക്സ്പീരിയൻസ് നൽകുമ്പോഴും ഡിവൈസിൽ മറ്റെന്തെങ്കിലും കുറവ് വരുത്താൻ കമ്പനി ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വൺപ്ലസ് 11 മാർബിൾ ഒഡീസിയിലെ മാർബിൾ പോലുള്ള ഫിനിഷ് ഡെവലപ്പ് ചെയ്യുന്നതിനും വിപണിയിൽ അവതരിപ്പിക്കാൻ സജ്ജമാക്കുന്നതിനും ഒരു വർഷത്തിലധികം സമയമെടുത്തതായും കമ്പനി പറയുന്നുണ്ട്.

വൺപ്ലസ് 11 മാർബിൾ ഒഡീസി വേരിയന്റിൽ നൽകിയിരിക്കുന്ന മാർബിൾ പോലെയുള്ള മെറ്റീരിയലിന്റെ ഒരു പീസ് നിർമിക്കാൻ 9 സ്റ്റേജ് പ്രോസസ് കഴിയേണ്ടതുണ്ട്. വൻതോതിലുള്ള ഉത്പാദനത്തിലേക്ക് പോകുമ്പോൾ അവസാനം ഉപയോഗിക്കപ്പെടുന്നവയിൽ ഓരോന്നും വലിയ സെലക്ഷൻ പ്രോസസിന് ഒടുവിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

വൺപ്ലസ് 11 മാർബിൾ ഒഡീസി എഡിഷൻ: പുതുമയുടെയും ഡിസൈനിന്റെയും സിംഫണി

രൂപകൽപ്പനയും പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ആവശ്യകതകൾ നിറവേറ്റാൻ പുതിയ നിർമാണ പ്രക്രിയ തന്നെ തയ്യാറാക്കേണ്ടി വന്നിരുന്നു. ഉദാഹരണമായി പറഞ്ഞാൽ മാർബിൾ ഒഡീസിയുടെ യീൽഡ് റേറ്റ് വൺപ്ലസ് 11 മോഡലിന്റെ യഥാർഥ ഗ്ലാസ് ബാക്കിന്റെ 25 ശതമാനം മാത്രമാണ്. വൺപ്ലസ് 11 മോഡലിന്റെ യീൽഡ് റേറ്റ് നോർമൽ വേരിയന്റുകളുടെ 50 ശതമാനം മാത്രമായിരുന്നുവെന്നതും അറിഞ്ഞിരിക്കണം. അത്രമാത്രം യുണീക്കാണ് ഈ ഡിസൈനെന്ന് സാരം.

ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത വൺപ്ലസ് 11 എറ്റേണൽ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് നിറങ്ങളിലും യുണീക്ക്നസ് നിലനിർത്തുന്നുണ്ട്. ഇവയിൽ നിന്നും ഒരു പടി കൂടി മുന്നോട്ട് പോകുന്നുവെന്നതാണ് മാർബിൾ ഒഡീസി പതിപ്പിന്റെ പ്രത്യേകത. ഡിസൈനിലെ യുണീക്കായ വിഷ്വൽ ടെക്സ്ചർ വ്യത്യസ്തമായ രൂപവും നൽകുന്നു.

വൺപ്ലസ് 11 മാർബിൾ ഒഡീസി എഡിഷൻ കൈയ്യിൽ ഇരിക്കുമ്പോൾ അത്യാവശ്യം സോളിഡ് ആയ എക്സ്പീരിയൻസ് നൽകുന്നുണ്ട്. അത് പോലെ തന്നെ റിയർ സൈഡ് കൂടുതൽ സ്മൂത്തായും ഫീൽ ചെയ്യും. വാസ്തവത്തിൽ, ഡിവൈസ് കൈയ്യിൽ വയ്ക്കുന്നത് ഒരു ഗമ നൽകുമെന്നും പറയാം. അതിനുള്ള സാക്ഷികളാണ് ഞങ്ങളെന്നും പറഞ്ഞ് കൊള്ളട്ടേ.

അതുല്ല്യമായ ഓൾറൗണ്ട് എക്സ്പീരിയൻസ്

ഇത്രയും നേരം പറഞ്ഞ കാര്യങ്ങൾ കൊണ്ട് വൺപ്ലസ് 11 -ന്റെ സ്പെഷ്യൽ എഡിഷൻ നൽകുന്ന എക്സ്പീരിയൻസ് അവസാനിക്കുന്നില്ല. പ്രത്യേക എഡിഷനൊപ്പം വൺപ്ലസ് ഒരു ഓപ്പൺ ബോക്സ് എക്സ്പീരിയൻസും ഓഫർ ചെയ്യുന്നുണ്ട്.

കസ്റ്റം പാക്കേജിങ്ങിലായിരിക്കും മാർബിൾ ഒഡീസി എഡിഷൻ ലഭ്യമാകുന്നത്. സ്‌പെഷ്യൽ എഡിഷൻ സിം ട്രേ ഇജക്‌റ്റർ, സ്റ്റിക്കറുകൾ, യുണീക്കായ വാൾപേപ്പറുകൾ, ലിമിറ്റഡ് എഡിഷൻ ഫോണിനെക്കുറിച്ചുള്ള പീറ്റ് ലോയുടെ (വൺപ്ലസ് സ്ഥാപകൻ) വെൽക്കം നോട്ട് എന്നിവയെല്ലാം ഇതിലുണ്ട്.

വൺപ്ലസ് 11 5ജി മാർബിൾ ഒഡീസി എഡിഷന്റെ ഓപ്പൺ സെയിൽ ജൂൺ 6 -ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് കഴിഞ്ഞു. 64,999 രൂപ വിലയുള്ള ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോൺ വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ എന്നിവിടങ്ങളിലെല്ലാം ലഭ്യമാകും.

Best Mobiles in India

English summary
Launched earlier this year, the OnePlus 11 has been critically acclaimed as one of the best smartphones available. It should also be remembered that the phone is selling like hotcakes. Meanwhile, OnePlus has introduced the Marble Odyssey colorway to enhance the beauty of the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X