12000 രൂപ ഡിസ്കൗണ്ടുമായി വൺപ്ലസ് 12! ന്യൂഇയർ അടിപൊളിയാക്കാൻ ഇത് പോരേ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് വൺപ്ലസ്. മികച്ച വിലയിൽ നിരവധി കിടിലൻ ഫോണുകൾ വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച പ്രീമിയം സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12 (OnePlus 12). മികച്ച പെർഫോമൻസ് ഉറപ്പിക്കാവുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ-3 പ്രോസസർ കരുത്തുമായി എത്തിയ സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് 12ന് ഏറെ ജനപ്രീതി നേടാനായി. അങ്ങനെയുള്ള വൺപ്ലസ് 12 ഇപ്പോൾ 12000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ആമസോൺ അവസരം ഒരുക്കിയിരിക്കുന്നു. പ്രീമിയം സ്മാർട്ട്ഫോൺ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 12 ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 59999 രൂപ വിലയിലാണ് വൺപ്ലസ് 12 ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 7000 രൂപ ബാങ്ക് ഡിസ്കൗണ്ടും വൺപ്ലസ് 12ന് ആമസോണിൽ ലഭ്യമാണ്. അതിനാൽ മൊത്തം 12 രൂപ ഡിസ്കൗണ്ടിന് ശേഷം 52999 രൂപ വിലയിൽ വൺപ്ലസ് 12 ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങാൻ സാധിക്കും. എന്നാൽ വൺപ്ലസ് 12ന്റെ പിൻഗാമിയായി സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിൽ പുതിയ വൺപ്ലസ് 13 ജനുവരി 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന വിവരം കൂടി ഇതോടൊപ്പം അറിഞ്ഞിരിക്കുക.
വിലക്കുറവിൽ വൺപ്ലസ് 12 വാങ്ങാൻ താൽപര്യമുള്ളവർക്ക് ഇപ്പോഴത്തെ ഡീൽ പരിഗണിക്കാം. എന്നാൽ പുതിയ ചിപ്സെറ്റ് കരുത്തിൽ എത്തുന്ന വൺപ്ലസ് 13 സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിൽ രണ്ടാഴ്ചകൂടി കാത്തിരിക്കുന്നതാണ് നല്ലത്. സിൽക്കി ബ്ലാക്ക്, ഫ്ലോവി എമിറാൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് 12 ഇന്ത്യയിൽ ലഭ്യമാകുക. ഈ ഫോണിന്റെ ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

വൺപ്ലസ് 12 ന്റെ പ്രധാന സവിശേഷതകൾ: 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ ആണ് വൺപ്ലസ് 12 അവതരിപ്പിക്കുന്നത്.
24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും വൺപ്ലസ് 12ൽ സജ്ജീകരിച്ചിരിക്കുന്നു. ഉപയോക്താക്കളുടെ കൈകളിലേക്ക് എത്താതെ ചൂടിനെ തടയുന്ന ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്, കൂടാതെ, അധിക ഊർജം പാഴാക്കാതെ മികച്ച ക്വാളിറ്റിയിൽ കണ്ടന്റുകൾ കാണാൻ വൺപ്ലസിന്റെ സ്വന്തം ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പും ഇതിലുണ്ട്.
വൺപ്ലസ് 12ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ അതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 32എംപി സെൽഫി ക്യാമറയുമുണ്ട്.

IP65 റേറ്റിങ്, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, NFC, GPS, യുഎസ്ബി സി പോർട്ട്, 100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും സഹിതം 5,400mAh ബാറ്ററി, ഓപ്പോയുടെ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പ് എന്നിവയും വൺപ്ലസ് 12ന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








