വൺപ്ലസ് 13 സീരീസ് ലോഞ്ചിന് ഒരു മുഴം മുൻപേ ഡിസ്കൗണ്ട് എടുത്ത് വീശി ആമസോൺ! വൺപ്ലസ് 12Rന് വൻ വിലക്കുറവ്
വൺപ്ലസ് 13 സീരീസ് ലോഞ്ചിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വൺപ്ലസ് 12R മോഡലിന് വൻ ഡിസ്കൗണ്ടുമായി ആമസോൺ രംഗത്ത്. ജനുവരി 7ന് വൺപ്ലസ് 13 സീരീസ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി നേരത്തെ അറിയിച്ചിരുന്നതാണ്. വൺപ്ലസ് 13, വൺപ്ലസ് 13r എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് വൺപ്ലസ് 13 സീരീസിൽ ഇന്ത്യയിൽ ഒന്നിച്ച് അവതരിപ്പിക്കാൻ പോകുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുമായിട്ടാണ് പ്രീമിയം വൺപ്ലസ് 13യുടെ വരവ്. വൺപ്ലസ് 13യുടെ താങ്ങാനാകുന്ന ബദൽ ഓപ്ഷൻ എന്ന നിലയിൽ എത്തുന്ന വൺപ്ലസ് 13R-ന്റെ കരുത്ത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ്.
എല്ലാക്കണ്ണുകളും വൺപ്ലസ് 13 സീരീസിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കെ ആമസോണിൽ വണപ്ലസ് 13Rന്റെ മുൻഗാമിയായ വൺപ്ലസ് 12Rന് ഡിസ്കൗണ്ട് എത്തിയത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. പുതിയ വൺപ്ലസ് 13Rന് വേണ്ടി കാത്തിരിക്കണോ, അതോ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായ വൺപ്ലസ് 12R പരിഗണിക്കണോ എന്നതാണ് ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്.

വൺപ്ലസ് 13R ഇറങ്ങുന്നതു വരെ കാത്തിരുന്ന ശേഷം അതിന്റെ വില അറിഞ്ഞിട്ട് വൺപ്ലസ് 12R വാങ്ങുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും കൂടുതൽ മികച്ച തീരുമാനം. കാരണം വലിയ വില വ്യത്യാസം ഇല്ല എങ്കിൽ പുതിയ മോഡൽ തന്നെ വാങ്ങാൻ സാധിക്കും. അതല്ല പുതിയ മോഡലിന്റെ വില താങ്ങാനാകില്ല എങ്കിൽ നിലവിലുള്ള ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തി വൺപ്ലസ് 12R വാങ്ങുകയും ചെയ്യാം.
വൺപ്ലസ് 12ന്റെ 8ജിബി റാം+ 128ജിബി അടിസ്ഥാന വേരിയന്റ് 39,999 രൂപ വിലയിലും 8ജിബി + 256ജിബി വേരിയന്റ് 42,999 രൂപയ്ക്കും 16ജിബി + 256ജിബി വേരിയന്റ് 45,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ആമസോണിൽ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 39999 രൂപ വിലയിൽ തന്നെയാണ്.

എന്നാൽ ബാങ്ക് ഓഫറിന്റെ ഭാഗമായി വൺപ്ലസ് 12Rന് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 36999 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകുന്നു. താൽപര്യമുള്ളവർക്ക് നിലവിലെ ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താം. കാത്തിരിക്കാൻ തയാറുള്ളവർ വൺപ്ലസ് 13 സീരീസ് ലോഞ്ചിന് ശേഷം വൺപ്ലസ് 12R ഡീൽ പരിഗണിക്കുന്നതാണ് നല്ലത്.
വൺപ്ലസ് 12R 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, 6.78 ഇഞ്ച് അമോലെഡ് LTPO ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ, അഡ്രിനോ 740 ജിപിയു, LPDDR5x റാം, UFS 4.0 സ്റ്റോറേജ്, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ്.
ട്രിപ്പിൾ റിയർ ക്യാമറ (50MP സോണി IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു), 16MP ഫ്രണ്ട് ക്യാമറ, 100W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററി, IP64 റേറ്റിങ് എന്നിവയെല്ലാം ഇതിലുണ്ട്.

വൺപ്ലസ് 12Rനെക്കാൾ മികച്ച ഫീച്ചറുകളും ക്യാമറയും പെർഫോമൻസും ജനുവരി 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 13R വാഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ വൺപ്ലസ് 12Rന്റെ അതേ വില തന്നെ ഇത്തവണ വൺപ്ലസ് 13R 5ജി മോഡലിനും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








