വന്താച്ച് സൂപ്പർസ്റ്റാർ! അടിമുടി കിടിലം... വൺപ്ലസ് 13 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രീമിയം സ്മാർട്ട്ഫോണുകൾക്കായി അവതരിപ്പിക്കപ്പെട്ട കരുത്തൻ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഒരു കിടിലൻ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി GT 7 പ്രോ, ഐക്യൂ 13 എന്നിവയ്ക്ക് വെല്ലുവിളിയുമായി പുതിയ വൺപ്ലസ് 13 (OnePlus 13) ആണ് എത്തിയിരിക്കുന്നത്. വൺപ്ലസ് വിന്റർ ലോഞ്ച് ഇവന്റിൽ വൺപ്ലസ് 13യ്ക്ക് പുറമേ, വൺപ്ലസ് 13R (OnePlus 13R), വൺപ്ലസ് ബഡ്സ് പ്രോ 3 (OnePlus Buds Pro 3) TWS ഇയർബഡ്സ് എന്നിവയും കമ്പനി ഇന്ത്യയിലും ആഗോളതലത്തിലും അവതരിപ്പിച്ചു.
വൺപ്ലസ് 13യുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ LTPO AMOLED ഡിസ്‌പ്ലേ, 1600 nits വരെ നോർമൽ ബ്രൈറ്റ്നസ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഷിമ്മിംഗ്, CWM സൂപ്പർ ഷിബൽ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm ചിപ്സെറ്റ് ആണ് വൺപ്ലസ് 13യുടെ ഹൈലൈറ്റ്. ഈ കരുത്തൻ ചിപ്സെറ്റിന് പിന്തുണയുമായി 900MHz Adreno 830 ജിപിയു, 12GB/ 16GB/ 24GB LPDDR5X റാം, 256GB/ 512GB/ 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും വൺപ്ലസ് 13യിൽ ഇടംപിടിച്ചിരിക്കുന്നു. 9925mm² ഡ്യുവൽ ക്രയോ വെലോസിറ്റി VC ഹീറ്റ് ഡിസ്‌സിപ്പേഷൻ ഏരിയയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 15ൽ ആണ് ഈ വൺപ്ലസ് പ്രീമിയം ഫോണിന്റെ പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറയുടെ കാര്യമെടുത്താൽ മൂന്ന് 50MP ക്യാമറകളുമായാണ് വൺപ്ലസ് 13 ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

f/1.6 അപ്പേർച്ചർ, OIS, 1/1.4″ സോണി LYT-808 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 1/1.27″ സാംസങ് JN1 സെൻസർ, f/2.2 അപ്പേർച്ചർ, 3.5cm മാക്രോ എന്നിവയുള്ള 50MP 114° അൾട്രാവൈഡ് ക്യാമറ, 1/1.95″ LYT600, f/2.6 അപ്പേർച്ചർ, OIS, 3x ഒപ്റ്റിക്കൽ സൂം, 6x ഇൻ-സെൻസർ സൂം, 120xവരെ ഡിജിറ്റൽ സൂം എന്നിവയുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.
Hasselblad ക്യാമറ സിസ്റ്റം, 4k 60fps വരെ, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയും വൺപ്ലസ് 13യുടെ റിയർ ക്യാമറയുടെ പ്രത്യേകതകളാണ്. സെൽഫിക്കും മറ്റുമായി സോണി IMX615 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറയാണ് വൺപ്ലസ് 13യിൽ നൽകിയിരിക്കുന്നത്. ഇത് ƒ/2.4 അപ്പേർച്ചർ, 4k വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണകളോടെ എത്തുന്നു.
ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 + IP69 റേറ്റിങ്, സ്റ്റീരിയോ സ്പീക്കറുകൾ, 4-മൈക്രോഫോണുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 ax 2X2 MIMO, ബ്ലൂടൂത്ത് 5.4, GPS (L1+L5 ഡ്യുവൽ ബാൻഡ്) + യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 6000mAh ബാറ്ററിയാണ് വൺപ്ലസ് 13യിൽ നൽകിയിരിക്കുന്നത്. മിഡ്നൈറ്റ് ഓഷ്യൻ, ബ്ലാക് എക്ലിപ്സ്, ആർട്ടിക് ഡൗൺ എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് 13 ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുക. വൺപ്ലസ് ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ എന്നിവ വഴി ഓൺലൈനായും ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നേഴ്സിൽ നിന്നും ഈ ഫോൺ ലഭ്യമാകും.
വൺപ്ലസ് 13 ന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 69999 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇവ യഥാക്രമം 64,999 രൂപ, 71,999 രൂപ, 84999 രൂപ എന്നീ വിലകളിൽ സ്വന്തമാക്കാം. ജനുവരി 10 മുതലാണ് വിൽപ്പന ആരംഭിക്കുക.


Click it and Unblock the Notifications








