Home
News

കൊച്ചുകള്ളൻ! ഐഫോൺ വാങ്ങിയില്ലേലെന്താ, കിടിലൻ ഐഫോൺ ഫീച്ചർ വൺപ്ലസ് 13 സീരീസിനൊപ്പം കിട്ടുമല്ലോ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നാകെ ഇപ്പോൾ ഉറ്റുനോക്കുന്നത് ജനുവരി 7 ലേക്ക് ആണ്. അ‌ന്നാണ് വൺപ്ലസിന്റെ 13 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. പ്രീമിയം വൺപ്ലസ് 13, അ‌തിന്റെ വില കുറഞ്ഞ ​ബദൽ ഓപ്ഷൻ എന്ന നിലയിൽ വൺപ്ലസ് 13R എന്നിവയാണ് ഈ സീരീസിൽ 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് തിയതി ഇതിനകം വെളിപ്പെടുത്തിയതിനാൽ ആളുകൾ ഏറെ പ്രതീക്ഷയോടെ ഈ ദിവസമെത്തുന്നതും കാത്തിരിക്കുകയാണ്. അ‌തിനിടെ പ്രതീക്ഷകൾ വർധിപ്പിച്ചുകൊണ്ട് ഒരു പുതിയ വിവരം എത്തിയിരിക്കുന്നു. മാഗ്നറ്റിക് സ്‌നാപ്പ്-ഓൺ സംവിധാനമുള്ള കെയ്സുകളും കമ്പനി ഇതിനൊപ്പം അ‌വതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.

2020ൽ ആണ് ആപ്പിൾ ഐഫോൺ മാഗ്‌സേഫ് (Phone Magsafe) വയർലെസ് ചാർജറിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഐഫോൺ അ‌വതരിപ്പിക്കുന്നത്. ഇപ്പോൾ ഐഫോൺ മാഗ്‌സേഫ് ഇക്കോസിസ്റ്റത്തിന് സമാനമായ അനുഭവം വൺപ്ലസ് 13 സീരീസ് കെയ്സുകൾ വാഗ്ദാനം ചെയ്യുമെന്നും ഇവ ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ അവതരിപ്പിക്കുമെന്നും പ്രമുഖ ടിപ്സ്റ്റർ സുധാൻഷു ആംബോർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

കിടിലൻ ഐഫോൺ ഫീച്ചർ വൺപ്ലസ് 13 സീരീസിനൊപ്പം കിട്ടുമല്ലോ

Qi2 വയർലെസ് ചാർജറുകൾ, ഗ്രിപ്പുകൾ, സ്‌ട്രാപ്പുകൾ എന്നിവ പോലുള്ള വിവിധ കാന്തിക ആക്സസറികളുമായി ചേർന്ന് പ്രവർത്തിക്കാൻ വൺപ്ലസ് 13 സീരീസ് കെയ്സുകൾക്ക് സാധിക്കുമെന്നും ഫോണുകളിലേക്ക് അനായാസമായി അറ്റാച്ചുചെയ്യാൻ ഈ ഡിസൈൻ ഉപയോക്താക്കളെ അനുവദിക്കുമെന്നും അ‌ദ്ദേഹം പറയുന്നു. ഐഫോൺ ഉപയോക്താക്കൾക്കിടയിൽ MagSafe സിസ്റ്റത്തിന് വൻ സ്വീകാര്യതയുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്കും ഈ ട്രെൻഡ് കൊണ്ടുവരാനാണ് വൺപ്ലസിന്റെ നീക്കമെന്ന് കരു​തപ്പെടുന്നു.

ഐഫോണുകളിൽ മാഗ്കേസുകൾ പ്രവർത്തിക്കുന്നതിന് സമാനമായി പുതിയ വൺപ്ലസ് 13 സീരീസ് ഫോണുകളിൽ കമ്പനി തന്നെ പുറത്തിറക്കുന്ന പുതിയ മാഗ്നെറ്റിക് കെയ്സുകൾ പ്രവർത്തിക്കും. വയർലെസ് ചാർജിങ് നിലവാരമായ Qi2 - മായി യോജിക്കുന്ന വിധത്തിലാണ് വൺപ്ലസ് 13 മാഗ്​നെറ്റിക് കെയ്സുകൾ എത്തുന്നത്. സാൻഡ്‌സ്റ്റോൺ, അരാമിഡ് ഫൈബർ, വുഡ് ഗ്രെയിൻ ഫിനിഷുകളിൽ ആയിരിക്കും ഈ കെയ്സുകൾ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

കിടിലൻ ഐഫോൺ ഫീച്ചർ വൺപ്ലസ് 13 സീരീസിനൊപ്പം കിട്ടുമല്ലോ

പുതിയ കാലത്തിനൊത്ത് മുന്നേറാനുള്ള വൺപ്ലസിന്റെ തീരുമാനത്തിന്റെ ഫലമായിട്ടാകാം ഇത്തവണ മാഗ്നറ്റിക് കെയ്സുകളും അ‌വതരിപ്പിക്കാൻ പോകുന്നത്. കൂടുതൽ ബ്രാൻഡുകൾ മാഗ്നറ്റിക് ആക്‌സസറികളുമായി രംഗത്തെത്താൻ വൺപ്ലസിന്റെ ഈ നീക്കം പ്രചോദനമായേക്കും. 2025ൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന മുന്നേറ്റമായി മാഗ്നെറ്റിക് ആക്സസറികൾ വളരുമെന്നും വിലയിരുത്തപ്പെടുന്നു. എന്തായാലും കെയ്സുകളുടെ കാര്യം വൺപ്ലസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വൺപ്ലസ് 13 സീരീസ് ലോഞ്ചിന്റെ മറ്റ് വിവരങ്ങളിലേക്ക് കടന്നാൽ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുമായിട്ടാണ് വൺപ്ലസ് 13 വരുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് വൺപ്ലസ് 13r എത്തുന്നത്. ഈ രണ്ട് ഫോണുകളും ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടവയാണ്. അ‌തിൽ വൺപ്ലസ്13r ​ചൈനയിൽ വൺപ്ലസ് എയ്സ് എയ്സ് 5 എന്ന പേരിലാണ് ലോഞ്ച് ചെയ്തത്.

​ചൈനയ്ക്ക് വെളിയിൽ വൺപ്ലസ് എയ്സ് 5 സ്മാർട്ട്ഫോൺ വൺപ്ലസ് 13R എന്ന പേരിൽ ആണ് കമ്പനി അവതരിപ്പിക്കുന്നത്. സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററിയാണ് വൺപ്ലസ് 13R-ൽ ഉണ്ടാകുകയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വൃത്താകൃതിയിലുള്ള കോർണറുകളുള്ള ഒരു ബോക്‌സി ചേസിസ് ആണ് പുതിയ വൺപ്ലസ് 13R മോഡലിൽ കാണാനാകുക.

കിടിലൻ ഐഫോൺ ഫീച്ചർ വൺപ്ലസ് 13 സീരീസിനൊപ്പം കിട്ടുമല്ലോ

​ചൈനയിൽ ലോഞ്ച് ചെയ്ത മോഡലുകളിൽ നിന്ന് കാര്യമായ വ്യത്യാസങ്ങൾ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്ന വൺപ്ലസ് 13 സീരീസ് ഫോണുകളിൽ ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. നെബുല നോയർ, ആസ്ട്രൽ ട്രയൽ നിറങ്ങളിൽ ആയിരിക്കും വൺപ്ലസ് 13R എത്തുക. കൂടുതൽ വിവരങ്ങൾ ലോഞ്ചിൽ വെളിപ്പെടും. ജനുവരി 7ന് ഇന്ത്യൻ സമയം രാത്രി 9ന് ആണ് ലോഞ്ച് ഇവന്റ് നടക്കുക. ആരാധകർക്ക് വൺപ്ലസിന്റെ യൂട്യൂബ് ചാനൽ വഴി ​ലൈവായി ഇതുകാണാനാകും.

More from GizBot

Best Mobiles in India

English summary
The company is likely to introduce magnetic snap-on functional cases for the OnePlus 13 series, offering a similar experience to the iPhone MagSafe ecosystem. Tech insider Sudhanshu Ambor shared these details on his Twitter account. The OnePlus 13 series will launch in India and globally on January 7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X