ഇതാണ് മക്കളേ സ്നേഹം! പവർ ഒട്ടും കുറയാതെ വൺപ്ലസ് 13R ഇന്ത്യയിൽ എത്തി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം നിറച്ചുകൊണ്ട് വൺപ്ലസ് തങ്ങളുടെ വിന്റർ ലോഞ്ച് ഇവന്റിൽ (OnePlus Winter Launch Event) വൺപ്ലസ് 13 സീരീസ് (OnePlus 13 Series) ലോഞ്ച് ചെയ്തു. വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലേക്ക് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തുമായി പുതിയ വൺപ്ലസ് 13 (OnePlus 13), വൺപ്ലസ് 13യുടെ താങ്ങാനാകുന്ന വിലയിലുള്ള ബദൽ ഓപ്ഷൻ എന്ന നിലയിൽ, കരുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി വൺപ്ലസ് 13R (OnePlus 13R), വൺപ്ലസ് ബഡ്സ് പ്രോ 3 (OnePlus Buds Pro 3) TWS ഇയർബഡ്സ് എന്നിവയാണ് അവതരിപ്പിച്ചത്.
വൺപ്ലസ് 13R ന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്സൽസ്) 8T LTPO AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ചിപ്സെറ്റാണ് വൺപ്ലസ് 13R ന്റെ കരുത്ത്. അഡ്രിനോ 750 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവ ഈ വൺപ്ലസ് ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 15ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകുന്നുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചർ, OIS, 1/1.56″ സോണി LYT-700 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചർ, 1/2.75″ സോണി IMX355 സെൻസർ എന്നിവയുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, സാംസങ് JN5 സെൻസർ, f/2.0 അപ്പേർച്ചർ, എന്നിവയുള്ള 50MP 2x ടെലിഫോട്ടോ ക്യാമറ, എൽഇഡി ഫ്ലാഷ്, എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി വൺപ്ലസ് 13Rൽ f/2.4 അപ്പേർച്ചർ, സോണി IMX480 സെൻസർ എന്നിവയോടു കൂടിയ 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് നൽകിയിട്ടുള്ളത്. ഇത് 1080p 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം എത്തുന്നു. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാനായി IP65 റേറ്റിങ്ങും വൺപ്ലസ് ഫോണിലുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ),
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou: B1I+B1C+B2a; GPS: L1+L5; ഗ്ലോനാസ്: G1; ഗലീലിയോ: E1+E5a; QZSS: L1+L5, NFC, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററിയാണ് വൺപ്ലസ് 13Rൽ ഉള്ളത്. വൺപ്ലസ് 13Rന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 42,999 രൂപ ആണ് വില. 16GB+ 512GB ഹൈ വേരിയന്റിന് 49999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇവ യഥാക്രമം 39999 രൂപ, 46999 രൂപ എന്നീ വിലകളിൽ സ്വന്തമാക്കാനാകും. ജനുവരി 13 മുതലാണ് ഇതിന്റെ ഓപ്പൺ സെയിൽ ആരംഭിക്കുക.

അതേസമയം പ്രീമിയം വൺപ്ലസ് 13 ന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 69999 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇവ യഥാക്രമം 64,999 രൂപ, 71,999 രൂപ, 84999 രൂപ എന്നീ വിലകളിൽ സ്വന്തമാക്കാം. ജനുവരി 10 മുതലാണ് വിൽപ്പന ആരംഭിക്കുക.


Click it and Unblock the Notifications








