വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

|

വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജനുവരി 20ന് 12 മണിക്ക് ഇൗ ഫോണ്‍ വില്‍പന ആരംഭിക്കും. അതിനാല്‍ ജനുവരി 11ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. നിലവില്‍ വണ്‍പ്ലസ് 5ടി ലാവ വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുളളത്.

വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

എന്നാല്‍ ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഫോണ്‍ ലഭ്യമാണ്. അതിനായി ആമസോണ്‍ നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്ത് വയ്ക്കാവുന്നതാണ്.

2017 നവംബറിലാണ് വണ്‍പ്ലസ് 5ടി ചുവന്ന നിറത്തില്‍ ചൈനയില്‍ അവതരിപ്പിച്ചത്. ഡിസംബറില്‍ വണ്‍പ്ലസ് 5ടിയുടെ സ്റ്റാര്‍വാര്‍ഡ് ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലും അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ ഫോണിന്റെ മറ്റൊരു പതിപ്പു കൂടി ഇറങ്ങുന്നത്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

6 ഇഞ്ച് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേയും സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 80.5 ശതമാനവുമാണ്. സംരക്ഷണത്തിനു വേണ്ടി വണ്‍പ്ലസ് ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഫോണ്‍ ഡിസ്‌പ്ലേ റെസൊല്യൂഷന്‍ 18:9നും കൂടാതെ ഇതില്‍ സണ്‍ലൈറ്റ് ഡിസ്‌പ്ലേയും അടങ്ങിയിട്ടുണ്ട്, അതിനാല്‍ ആംബിയന്റ് ലൈറ്റിനും പ്രവര്‍ത്തനത്തിനും അനുയോജ്യമാണ്.

പ്രോസസറും പ്രവര്‍ത്തനങ്ങളും

പ്രോസസറും പ്രവര്‍ത്തനങ്ങളും

വണ്‍പ്ലസ് 5ടിക്കും വണ്‍പ്ലസ് 5നും ഏകദേശം പ്രോസസിംഗ് പവര്‍ ഒരു പോലെയാണ്. ഈ ഡിവൈസിന് ശക്തി നല്‍കുന്നത് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, 2.45GHz അഡ്രിനോ 540 ജിപിയുവുമാണ്. 8ജിബി റാം വേരിയന്റിന് കമ്പനി പറഞ്ഞിരിക്കുന്ന വില 37,999 രൂപയാണ്. 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു.

ഹോണര്‍ വ്യൂ 10, വണ്‍പ്ലസ് 5ടി: പണത്തിനു മൂല്യം ഏത്?ഹോണര്‍ വ്യൂ 10, വണ്‍പ്ലസ് 5ടി: പണത്തിനു മൂല്യം ഏത്?

ക്യാമറ

ക്യാമറ

ഡ്യുവല്‍ ക്യാമറ സെറ്റപ്പുളള ഈ ഫോണില്‍ ഒന്ന് 20 മെജാപിക്‌സല്‍ സെന്‍സറും മറ്റൊന്ന് 16മെഗാപിക്‌സല്‍ സെന്‍സറുമാണ്. കമ്പനി വണ്‍പ്ലസ് 5ടിയില്‍ മെച്ചപ്പെടുത്തിയ മറ്റൊരു സവിശേഷതയാണ് പോര്‍ട്രേറ്റ് ഫോട്ടോഗ്രാഫി. മെച്ചപ്പെട്ട വീഡിയോ, ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നിവയ്ക്കായി വണ്‍പ്ലസ് 5ടിയ്ക്ക് ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലിറ്റി (EIS) നല്‍കിയിരിക്കുന്നു.

Best Mobiles in India

Read more about:
English summary
OnePlus has launched the Lava Red edition of the OnePlus 5T at Rs 37,999. The device will go on sale on January 20 at 12pm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X