വാലന്റയിന്‍സ് ഡേയില്‍ വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റിന് വന്‍ ഓഫറുകള്‍

Posted By: Samuel P Mohan

വാലന്റയിന്‍സ് ഡേ അടുത്തിരിക്കുകയാണ്, പലരും അതിന്റെ സന്തോഷത്തിലും. ഇതിനോടനുബന്ധിച്ച് പല സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും 'ചുവന്ന' നിറത്തിലെ ഫോണുകള്‍ക്ക് പ്രത്യകം ഓഫറുകളും നല്‍കുന്നു.

വാലന്റയിന്‍സ് ഡേയില്‍ വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റിന് വന്‍ ഓഫറുകള

വണ്‍പ്ലസ് 5ടിയുടെ ഏറ്റവും പുതിയ ലാവ റെഡ് വേരിയന്റ് ഈയിടെയാണ് അവതരിപ്പിച്ചത്. ജനുവരിയില്‍ വില്‍പനയും ആരംഭിച്ചും. എന്നാല്‍ വാലന്റയിന്‍സ് ഡേയില്‍ കമ്പനി പ്രത്യേകം ഓഫറുകളാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്.

ഫ്രബ്രുവരി 7 മുതല്‍ 11 വരെ ലാവ റെഡ് വേരിയന്റിന് കമ്പനി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ചു ദിവസത്തിനുളളില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് തല്‍ക്ഷണ ഡിസ്‌ക്കൗണ്ടും നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു. ഈ ഓഫറുകള്‍ വണ്‍പ്ലസ് 5ടിയുടെ മറ്റു വേരിയന്റുകളിലും ലഭ്യമാണ്. എന്നാല്‍ ലാവ റെഡ് വേരിയന്റ് പരിമിതമായ സ്റ്റോക്കാണെന്നും നിങ്ങള്‍ ഓര്‍ക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തത്ക്ഷണ ഡിസ്‌ക്കൗണ്ടും നോ കോസ്റ്റ് ഇഎംഐയും

ആമസോണ്‍ ഇന്ത്യ വഴി എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 1500 രൂപ തത്ക്ഷണം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. കൂടാതെ ഉപഭോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു. ഔദ്യോഗിക വണ്‍പ്ലസ് ഇ-സ്റ്റോറില്‍ നിന്നോ അല്ലെങ്കില്‍ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറില്‍ നിന്നും വാങ്ങുകയാണെങ്കിലും 1500 രൂപ ക്യാഷ് ബാക്ക് ഓഫറും കൂടാതെ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാനും സാധിക്കും.

റെഫറല്‍ പ്രോഗ്രാം

വാലന്റയിന്‍സ് ഡേയിലെ ഈ ഓഫര്‍ കൂടാതെ പുതിയ റെഫറല്‍ പ്രോഗ്രാമും വണ്‍ പ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ ഇന്ത്യയില്‍ നിന്നും ജനുവരി 30നുളളില്‍ വണ്‍പ്ലസ് 5 അല്ലെങ്കില്‍ വണ്‍ പ്ലസ് 5ടി വാങ്ങിയവര്‍ക്ക് രണ്ട് യുണിക്യൂ റഫറല്‍ കോഡുകള്‍ ഇമെയില്‍ വഴി ലഭിച്ചിട്ടുണ്ടാകും. ഫെബ്രുവരി 7നു 21നും ഇടയില്‍ വണ്‍പ്ലസ് 5ടി വാങ്ങുന്നവര്‍ക്ക് ഈ റഫറല്‍ കോഡുകള്‍ ഉപയോഗിക്കാം.

വാറന്റി നീട്ടാം

ഈ വഴിയിലൂടെ റഫററിനും റഫറിക്കും മൂന്നു മാസത്തെ കോംപ്ലിമെന്ററി ബാന്‍ഡ് വാറന്റി എക്സ്റ്റന്‍ഷന്‍ ലഭിക്കും. റഫറല്‍ കോഡ് ഉപയോഗിച്ച് റഫറര്‍ക്ക് ആറു മാസം വാറന്റി എക്സ്റ്റന്‍ഷന്‍ ലഭിക്കുന്നു. റഫറല്‍ കോഡുകള്‍ നല്‍കിയാല്‍ റഫറര്‍ക്ക് ആറു മാസത്തെ വാറന്റി എക്സ്റ്റന്‍ഷന്‍ ലഭിക്കും, ഇത് രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.

ആദ്യത്തെ 500 റഫററുകള്‍ക്കും റഫറികള്‍ക്കും ഫോണ്‍ ആമസോണ്‍.കോമിലെ സൗജന്യ ബുളളറ്റ് വി2 ഇയര്‍ഫോണിന് അര്‍ഹരാണ്. അതിനാല്‍ നിങ്ങള്‍ വണ്‍പ്ലസ് 5ടി വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഈ സമയമാണ് വളരെ അനുയോജ്യമായതെന്ന് ഞങ്ങള്‍ പറയും.

13 മെഗാപിക്സൽ ക്യാമറയിൽ ,7,490 രൂപമുതൽ ഇൻവെൻസ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Oneplus 5T Lava Red variant is available with special Valentine's Day offers such as no cost EMI and instant discount of up to Rs. 1,500. Also, the company has assured to offer the best value for your old smartphone on exchanging the same to buy the OnePlus 5T. These offers are valid from February 7 to February 11.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot