വണ്‍പ്ലസ് 5T ലാവ റെഡ് നേരത്തേ എത്തുന്നു
വണ്‍പ്ലസ് 5T ലാവ റെഡ് ജനുവരി 26ന് ഇന്ത്യന്‍ വിപണയിലെത്തുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഫോണിന്റെ വില്‍പ്പന നേരത്തേ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ജനുവരി 23ന് ഫോണിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് അറിയുന്നത്. വണ്‍പ്ലസ് കമ്പനി ഇതുവരെ ജനുവരി 26-ഉം 23-ഉം സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോള്‍ ഈ ഫോണ്‍ ചൈനയില്‍ മാത്രമാണ് വാങ്ങാന്‍ കഴിയുന്നത്. ലോകമെമ്പാടുമുള്ള വിപണിയില്‍ സ്റ്റാര്‍വാര്‍സ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വണ്‍പ്ലസ് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.
വണ്‍പ്ലസ് 5T സാന്‍ഡ്‌സ്റ്റോണ്‍ വൈറ്റ് ലിമിറ്റഡ് എഡിഷന്‍ ജനുവരി 9 മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കാഴ്ചയിലെ വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ ഈ മോഡലുകള്‍ക്കൊന്നും യഥാര്‍ത്ഥ മിഡ്‌നൈറ്റ് ബ്ലാക്കില്‍ നിന്ന് ഒരു വ്യത്യാസവുമില്ല. 8GB റാമും 128 GB സ്റ്റോറേജുമാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷത. ഇതിന്റെ വാനില മോഡല്‍ 6GB/8GB റാമിലും 64 GB/128GB സ്‌റ്റോറേജിലും ലഭ്യമാണ്.
18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ 2160*1080 പിക്‌സെല്‍ 6 ഇഞ്ച് അമോലെഡ് FHD ഡിസ്‌പ്ലേ. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 SoC ചിപ്‌സെറ്റ്, 3300 mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ചാഷ് ചാര്‍ജ് സാങ്കേതികവിദ്യയും ഈ ഫോണിലുണ്ട്.
f/1.7 അപെര്‍ച്ചറോട് കൂടിയ 16MP, 20MP ക്യമാറകളാണ് വണ്‍പ്ലസ് 5T-യുടെ പിന്‍വശത്തുള്ളത്. സെല്‍ഫി ക്യാമറ 16MP ആണ്. അപെര്‍ച്ചര്‍ f/2.0. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടില്‍ പുറത്തിറങ്ങിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് ഒറിയോ ബിറ്റയിലേക്ക് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
വണ്‍പ്ലസ് 5T ലാവ റെഡിന്റെ വില ഇതുവരെ അറിവായിട്ടില്ല. മിഡ്‌നൈറ്റ് ബ്ലാക്കിന്റെ വിലയായ 37999 രൂപയ്ക്ക് തന്നെ ഇതും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതും ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ആയിരിക്കും.


Click it and Unblock the Notifications