വണ്‍പ്ലസ് 5ടി നവംബര്‍ 16ന് പുറത്തിറക്കും; ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുന്നത് നവംബര്‍ 21 ന്

Posted By: Archana V

വണ്‍ പ്ലസ് 5ടി പുറത്തിറക്കുന്നത് സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ ഇതിനിടെ നല്‍കിയിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലായിരിക്കും ഡിവൈസ് പുറത്തിറക്കുക എന്നും വില 4000 യുവാനില്‍ താഴെയായിരിക്കും എന്നും കഴിഞ്ഞ ദിവസം കമ്പനി സൂചന നല്‍കിയിരുന്നു.

വണ്‍പ്ലസ് 5ടി നവംബര്‍ 16ന് പുറത്തിറക്കും; ഇന്ത്യയില്‍  വില്‍പ്പന തുടങ്

വണ്‍പ്ലസ് 5ടി എപ്പോള്‍ എവിടെ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. വണ്‍്പ്ലസ് ഇത് സംബന്ധിച്ച വീഡിയോ ടീസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വണ്‍പ്ലസ് വെബ്‌സൈറ്റിലെ പ്രത്യേക പേജിലൂടെ വിവരങ്ങള് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മുമ്പ് പ്രതീക്ഷിച്ചിരുന്നത് പോലെ നവംബര്‍ 16 ന് ന്യൂയോര്‍ക് സിറ്റിയില്‍ വണ്‍പ്ലസ് 5ടി പുറത്തിറക്കുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം. നവംബര്‍ 21 രാവിലെ 9 മണി മുതല്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും എന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ വണ്‍പ്ലസ് 5ടി ഇന്ത്യയില്‍ നവംബര്‍ 21 ന് വില്‍പ്പനയ്‌ക്കെത്തും എന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക വില്‍പ്പന ആരംഭിക്കുന്നത് നവംബര്‍ 28 നാണ്. ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ആമസോണ്‍ വഴി മാത്രമായിരിക്കും വണ്‍ പ്ലസ് 5ടിയുടെ വില്‍പ്പന എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ആപ്പിള്‍ ഐഫോണ്‍ X, വേഗത്തില്‍ പൊട്ടുന്ന ഫോണ്‍: വീഡിയോ കാണാം!

സ്മാര്‍ട് ഫോണിന്റെ ഡിസ്‌പ്ലെയ്ക്ക് ചുറ്റുമുള്ള കനം കുറഞ്ഞ ബെസല്‍സിനെ സൂചിപ്പിച്ചു കൊണ്ട് ' എ ന്യൂ വ്യൂ ' എന്ന ടൈറ്റിലിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് വണ്‍പ്ല്‌സിന്റെ ട്വീറ്റില്‍ പറയുന്നു.

നേര്‍ത്ത ബെസെല്‍സും 18:9 ആസ്‌പെക്ട് റേഷ്യോടുകൂടിയ 6-ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലെയും ആണ് വണ്‍പ്ലസ് 5ടിയില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ ഡിസ്‌പ്ലെ സംബന്ധിച്ച് ഇത്തരത്തില്‍ അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു.ഡിസ്‌പ്ലെ മാറ്റി നിര്‍ത്തിയാല്‍ വണ്‍പ്ല്‌സ് 5ടി സ്‌പെസിഫിക്കേഷനുകളിലും ഫീച്ചറികളിലും വണ്‍പ്ല്‌സ 5 ന് സമാനമായിരിക്കും എന്നാണ് കരുതുന്നത്.

പുറത്തിറക്കുന്ന ദിവസം, വേദി എന്നിവയ്ക്ക് പുറമെ ഫോണിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്ക് വച്ചിട്ടില്ല.

ഡിവൈസിന്റെ വില 4000 യുവാന് മുകളില്‍ വരില്ല എന്ന് സിഇഒ കഴിഞ്ഞ ദിവസം സൂചന നല്‍കിയിട്ടുണ്ട്. അതിനാല്‍ വണ്‍പ്ലസ് 5 ന്റേതിനേക്കാള്‍ വില വളരെ കൂടുതലായിരിക്കില്ല എന്നാണ് പ്രതീക്ഷ.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നവംബര്‍ 16 ലെ ചടങ്ങില്‍ വണ്‍ പ്ലസ് 5ടിയെ കുറിച്ചുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കാം. അതേസമയം തന്നെ ഡിവൈസ് സംബന്ധിച്ച് വിവരങ്ങള്‍ മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടെയും അറിയാന്‍ കഴിഞ്ഞേക്കും .

Read more about:
English summary
OnePlus 5T unveiling event to be held on November 16 at an event in New York. Also, the smartphone will go on sale in India on November 21.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot