വണ്‍പ്ലസ് 6 എത്തുന്നു; ഗ്ലാസ് ബാക്കോട് കൂടി

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡല്‍ വണ്‍പ്ലസ് 6 വിപണിയിലെത്താന്‍ തയ്യാറായിക്കഴിഞ്ഞു. വണ്‍പ്ലസ് 6-ന്റെ രൂപകല്‍പ്പനയില്‍ കമ്പനി പുതിയൊരു വസ്തു ഉപയോഗിക്കുമെന്നായിരുന്നു നേരത്തേയുള്ള വാര്‍ത്തകള്‍.

വണ്‍പ്ലസ് 6 എത്തുന്നു; ഗ്ലാസ് ബാക്കോട് കൂടി

ഗ്ലാസ് ഡിസൈനോട് കൂടിയായിരിക്കും വണ്‍പ്ലസ് 6 വിപണിയില്‍ അവതരിക്കുക. കമ്പിന സിഇഒ പാറ്റ് ലൗ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിലയ്‌ക്കൊത്ത മൂല്യവും പ്രീമിയം അനുഭവം പ്രദാനം ചെയ്യുകയാണ് ഗ്ലാസ് ഡിസൈനിന്റെ ലക്ഷ്യമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

'പ്രകാശത്തിന് അനുസരിച്ച് ഗ്ലാസില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വലിയ വെല്ലുവിളിയായിരുന്നു. എഴുപതിലധികം ഗ്ലാസ് മാതൃകകളില്‍ നിന്നാണ് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്തത്. പേരിന് വേണ്ടി എന്തെങ്കിലും പുതുമുകള്‍ കൊണ്ടുവരുന്നതിലല്ല കാര്യം. ഒരു ഉത്പന്നത്തിന് എന്താണോ വേണ്ടത് അത് നല്‍കുകയാണ്. ഹൊറൈസണ്‍ ഡിസൈനില്‍ മാറ്റമില്ല. ആദ്യമായല്ല ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഗ്ലാസ് ഡിസൈനില്‍ വിപണിയിലെത്തുന്നത്. ഞങ്ങളുടെ ചിന്തകള്‍ക്ക് അനുസരിച്ച് അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.'

2015-ല്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് X ഗ്ലാസ്, സെറാമിക് ഡിസൈനുകളില്‍ ലഭ്യമായിരുന്നു. എന്നിട്ടും വണ്‍പ്ലസ് 6 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആദ്യ സംഭവമെന്ന നിലയിലാണ് ലൗ വിശേഷിപ്പിക്കുന്നത്. കഠിന പരിശ്രമത്തിലൂടെയാണ് ഡിസൈന്‍ ഇത്രയും മനോഹരമാക്കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഗ്ലാസ് ബാക്കിന് പുറമെ വണ്‍പ്ലസ് 6, വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്റ് ആയിരിക്കുമെന്നും സൂചനയുണ്ട്. മെയില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ആമസോണ്‍ വഴി വാങ്ങാന്‍ കഴിയും. താത്പര്യമുള്ളവര്‍ ആമസോണില്‍ നേരത്തേ ബുക്ക് ചെയ്യുക.

അത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരാന്‍ എത്തുന്ന മീ 6Xന്റെ ഈ സവിശേഷതകള്‍ സ്ഥിരീകരിച്ചുഅത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരാന്‍ എത്തുന്ന മീ 6Xന്റെ ഈ സവിശേഷതകള്‍ സ്ഥിരീകരിച്ചു

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC, 8GB റാം, 256 GB സ്റ്റോറേജ് എന്നിവയാണ് വണ്‍പ്ലസ് 6-ന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

Best Mobiles in India

Read more about:
English summary
Chinese smartphone maker OnePlus is all set to launch its upcoming flagship phone widely known as OnePlus 6. he OnePlus 6 will debut in the smartphone market with a glass design, as confirmed by CEO Pete Lau.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X