ഐഫോണ്‍ Xനോടു സാമ്യവുമായി വണ്‍പ്ലസ് 6 എത്തുന്നു

|

വണ്‍പ്ലസിന്റെ പുതിയ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എത്തിയിരുന്നു. നിലവില്‍ ഏറ്റവും മികച്ച ഫോണാണ് വണ്‍പ്ലസ് 5T. വണ്‍പ്ലസ് 5Tയില്‍ ഫോണിന്റെ പിന്നിലാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോണിന്റെ ഡിസൈന്‍ മാറ്റാനാണ് കമ്പനി ശ്രമിക്കുന്നത്.

 
ഐഫോണ്‍ Xനോടു സാമ്യവുമായി വണ്‍പ്ലസ് 6 എത്തുന്നു

ചൈനയില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ വളരെ വേഗം വിശ്വാസ്യതയാര്‍ജ്ജിച്ച കമ്പനിയാണ് വണ്‍പ്ലസ്. ഗുണമേന്മ കൊണ്ട് ആപ്പിളിനെ പോലും വെല്ലു വിളിക്കുന്ന ബ്രാന്‍ഡ്. ഒരു പക്ഷേ പുതിയ മോഡല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആപ്പിളിനേയും സാംസങ്ങിനേയും പോലെ ലോകത്തിലെ പല ഭാഗത്തും ആളുകള്‍ ക്യൂ നിന്ന് ഉത്പന്നം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന കാഴ്ചകളും കാണാം.

ഏകദേശം ആറു മാസങ്ങള്‍ക്കു മുന്‍പാണ് വണ്‍പ്ലസ് 5T മോഡല്‍ പുറത്തിറക്കിയത്. എന്നാല്‍ എത്താന്‍ പോകുന്ന പുതിയ മോഡലിന്റെ പേര് വണ്‍പ്ലസ് 6 എന്നാണ്.

ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലെ നോച്ച്

ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലെ നോച്ച്

എത്താന്‍ പോകുന്ന വണ്‍പ്ലസ് 6ന് ബെസല്‍-ലെസ് സ്‌ക്രീനായിരിക്കും. കൂടാതെ ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള നോച്ചും ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോച്ചില്‍ സെല്‍ഫി ക്യാമറകളേയും ഫേസ് അണ്‍ലോക്കിനു വേണ്ട സെന്‍സറുകളേയും ഉള്‍ക്കൊളളിക്കുമെന്നും വിശ്വസിക്കുന്നു.

 ഇരട്ട ക്യാമറകള്‍

ഇരട്ട ക്യാമറകള്‍

വണ്‍പ്ലസ് 6ന്റെ ക്യാമറകളും വളരെ പ്രത്യേകതയുളളതാണ്, അതായത് ലംബമായി പിടിപ്പിച്ച ഇരട്ട ക്യാമറകളാണ് മറ്റൊരു പ്രധാന ഫീച്ചര്‍. പുറത്തിറങ്ങിയ ഈ ഫോണിന്റെ ചിത്രങ്ങളില്‍ കാണാം ഇത് നിര്‍മ്മിച്ചിരിക്കുന്നത് ഗ്ലാസ് ഉപയോഗിച്ചാണെന്ന്. ഫിങ്കര്‍പ്രിന്റ് സ്‌കാനറിന് ഇപ്പോഴുളളതു പോലെ വലുപ്പം ഉണ്ടാകില്ല.

നിങ്ങളുടെ ശബ്ദം 'ഒളിഞ്ഞുകേള്‍ക്കുന്നതില്‍' നിന്ന് ഗൂഗിളിനെ എങ്ങനെ തടയാംനിങ്ങളുടെ ശബ്ദം 'ഒളിഞ്ഞുകേള്‍ക്കുന്നതില്‍' നിന്ന് ഗൂഗിളിനെ എങ്ങനെ തടയാം

 മറ്റു സവിശേഷതകള്‍
 

മറ്റു സവിശേഷതകള്‍

ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയ പുതിയ ഓക്‌സിജന്‍ ഓഎസ് 5.1 ആയിരിക്കും ഫോണിന്റെ ഓപ്പറേറ്റങ്ങ് സിസ്റ്റം. ഈ ഫോണിന്റെ മോഡല്‍ നമ്പര്‍ P7819 എന്നാണ് പറയുന്നത്. രണ്ട് മോഡലുകളിലാണ് ഈ ഫോണ്‍ എത്തുന്നത്, ഒന്ന് 6ജിബി റാം 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 8ജിബി റാം. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ ആയിരിക്കും എന്നു കരുതുന്നു.

Source

Best Mobiles in India

Read more about:
English summary
onePlus 6 may come with a 19:9 aspect ratio display. OnePlus 6 scored the highest ever in AnTuTu benchmark, says report

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X