Home
News

വണ്‍പ്ലസ് 6 എപ്പോള്‍ എത്തും?

By Asha Sreejith

വണ്‍പ്ലസ് അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ എത്തിച്ചത്. വണ്‍പ്ലസ് 3 കഴിഞ്ഞ ജൂണിലാണ് വിപണിയില്‍ എത്തിയത്. പല റിപ്പോര്‍ട്ടുകളും പറഞ്ഞിരുന്നുത് വണ്‍പ്ലസ് 5T 2017 അവസാനം എത്തുമെന്നാണ്.

വണ്‍പ്ലസ് 6 എപ്പോള്‍ എത്തും?

എന്നാല്‍ ആന്‍ഡ്രോയിഡ്മാര്‍വെല്‍ നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം ഈ വര്‍ഷം വണ്‍പ്ലസ് 5T എത്തില്ല എന്നാണ്. എന്നാല്‍ അതിനു പകരം വണ്‍പ്ലസ് 5ന്റെ പിന്‍ഗാമിയായ വണ്‍പ്ലസ് 6, 2018 ആദ്യം എത്തുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട് ഇവര്‍ പറയുന്നത്.

വണ്‍പ്ലസ് 5 ഫ്‌ളാഗ്ഷിപ്പ് ഫോണിന് 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് എന്നാല്‍ വണ്‍പ്ലസ് 6ന് 6 ഇഞ്ച് ഡിസ്‌പ്ലേ 18:9 റേഷ്യോയുമാണ്. QHD പ്ലസ് 2880X1440 പിക്‌സല്‍ റിസൊല്യൂഷന്‍. വണ്‍പ്ലസ് 6ന്റെ മറ്റു സവിശേഷതകള്‍ ഇങ്ങനെയാണ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845SoC, 6ജിബി/8ജിബി റാം വേരിയന്റ്, 4ജിബി/ 128ജിബി സ്‌റ്റോറേജാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ഇതു കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചും ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

വണ്‍പ്ലസ് 6ന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ്. വണ്‍പ്ലസ് 5നും ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഈ ഫോണിന്റെ വില 35,000 രൂപയാകും എന്നു പ്രതീക്ഷിക്കുന്നു. യുഎസ്ബി-സി, പോര്‍ട്രേറ്റ് മോഡ് ക്യാമറ, ഡാഷ് ചാര്‍ജ്ജിങ്ങ് എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Best Mobiles in India

English summary
A report says OnePlus will launch its next flagship phone in early 2018, even as early as January.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X