വരാനിരിക്കുന്ന വൺപ്ലസ് 6ൽ നോച്ച് മറച്ചുവെക്കാനുള്ള സൗകര്യവും

Written By:

ഇപ്പോൾ എല്ലായിടത്തും ട്രെൻഡ് നോച്ച് ഉള്ള ഡിസ്പ്ലേ ആണല്ലോ. ഒരുവിധം കമ്പനികളെല്ലാം അവരുടെ പുതിയ ഫോണുകൾ ഇറക്കിയിരിക്കുന്നത് നോച്ച് ഉൾപ്പെടുന്ന ഡിസ്പ്ളേയോട് കൂടിയാണ്. ഒപ്പോയും വിവോയും വാവെയും എല്ലാം തന്നെ ആപ്പിൾ കൊണ്ടുവന്ന ഈ ഡിസൈൻ മാതൃകയാക്കി ഫോണുകൾ ഇറക്കിക്കഴിഞ്ഞു. ഇപ്പോഴിതാ വരാനിരിക്കുന്ന വൺപ്ലസ് 6നെ കുറിച്ചും നോച്ച്‌ സംബന്ധിച്ച് ചില കാര്യങ്ങൾ വാർത്തകളിൽ നിറയുകയാണ്.

വരാനിരിക്കുന്ന വൺപ്ലസ് 6ൽ നോച്ച് മറച്ചുവെക്കാനുള്ള സൗകര്യവും

വൺപ്ലസ് 6ൽ നോച്ച് വേണമോ വേണ്ടയോ എന്ന ചർച്ചകളാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ എന്ന് മനസ്സിലാക്കാം. കാരണം ഈ നോച്ച് സംവിധാനം ഇഷ്ടമായവരെ പോലെ തന്നെ അത്ര ബോധിക്കാത്തവരും കുറവല്ല. കാരണം എല്ലാ ഭാഗവും ഒരേപോലെയുള്ള സ്ക്രീൻ ഇഷ്ടമുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം ഒരു ഭാഗം മാത്രം ഇങ്ങനെ മുറിഞ്ഞ പോലെ കിടക്കുന്നത് ബുദ്ധിമുട്ടായി തോന്നിയേക്കാം. അത്തരക്കാരുടെ ആവശ്യം കൂടെ പരിഗണിച്ച് വരാനിരിക്കുന്ന കമ്പനിയുടെ മോഡലിൽ നോച്ച് മറച്ചുവെക്കാനുള്ള സൗകര്യം കൂടെയുണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വാവെയ് പി 20യിലും ഇതിന് സമാനമായ ഒരു ആശയമുണ്ട്. അതുപോലെ ഒരു സംവിധാനമായിരിക്കും വൺപ്ലസ്സും തങ്ങളുടെ വരാനിരിക്കുന്ന ഈ മോഡലിൽ ഉൾക്കൊള്ളിക്കുക. ഒരുപക്ഷെ ഫോൺ ഇറങ്ങിയതിന് ശേഷമായിരിക്കും ഇതിനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭിക്കുക.

നമ്മിൽ പലരും കരുതിപ്പോരുന്ന 4 ഗമണ്ടൻ അന്ധവിശ്വാസങ്ങൾ

English summary
Oneplus 6 will let users to hide display notch.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot