വണ്‍പ്ലസ് 6-ന്റെ ചിത്രങ്ങള്‍ പുറത്ത്; SD 845 ഉണ്ടാകുമെന്ന് ഉറപ്പായി

|

വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ വണ്‍പ്ലസ് 6-നെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഐഫോണ്‍ X-ന് സമാനമായ ഫോണ്‍ ആയിരിക്കുമിതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വണ്‍പ്ലസ് 6-ന്റെ ചിത്രം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. കാഴ്ചയില്‍ ഓപ്പോ R15-ന് സമാനമാണ് വണ്‍പ്ലസ് 6.

 
വണ്‍പ്ലസ് 6-ന്റെ ചിത്രങ്ങള്‍ പുറത്ത്; SD 845 ഉണ്ടാകുമെന്ന് ഉറപ്പായി

താഴ്ഭാഗത്തെ കനം കുറഞ്ഞ ചിന്നോട് (Chin) കൂടിയ ഇടുങ്ങിയ ബൈസെല്‍സും (Bezels) ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. AIDA64 ഹാര്‍ഡ്‌വെയര്‍ ഫോണില്‍ പ്രതീക്ഷിക്കാം. സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 845 64 ബിറ്റ് ഒക്ടാകോര്‍ പ്രോസ്സസ്സറിന്റെ കരുത്തോട് കൂടിയായിരിക്കും വണ്‍പ്ലസ് 6 പുറത്തിറങ്ങുകയെന്നും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

 

അടുത്തിടെ ഫോണിന്റെ ബാക്ക് പാനല്‍ എന്ന തരത്തില്‍ ഒരു ചിത്രവും പുറത്തുവന്നിരുന്നു. ഈ ചിത്രം വിശ്വാസത്തിലെടുത്താല്‍ ഓപ്പോ R15-ല്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വണ്‍പ്ലസ് 6-ന്റെ പിന്‍ഭാഗം. വണ്‍പ്ലസ് 5T-യുടെ ഔദ്യോഗിക ചട്ടക്കൂടിന് സമാനമായിരിക്കും ഇത്.

2280*1080 പിക്‌സെല്‍ റെസല്യൂഷനോട് കൂടിയ 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 6-ല്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 6GB, 8GB മോഡലുകളുണ്ടാകും. കമ്പനിയുടെ സ്വന്തം ഡാഷ് ചാര്‍ജ് സാങ്കേതികവിദ്യ, നാവിഗേഷന്‍ ജസ്‌റ്റേഴ്‌സ് മുതലായ സവിശേഷകളും ഫോണിനെ ആകര്‍ഷകമാക്കുന്നു. ഓഡിയോ ജാക്ക് 3.5 മില്ലീമീറ്റര്‍ തന്നെയായിരിക്കും.

നോച്ചിന്റെ (Notch) ഔദ്യോഗിക ചിത്രം കമ്പനി സിഇഒ പീറ്റ് ലാവു (Pete Lau) പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിന് അത്ര വലിയൊരു സ്വീകരണം ലഭിച്ചില്ല. നോച്ച് മറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തുവിടുമെന്ന് പിന്നീട് കമ്പനി വ്യക്തമാക്കി. നോച്ചിന്റെ ഏതെങ്കിലും വശം കറുപ്പിച്ച് സാധാരണ ഡിസ്‌പ്ലേ പോലെ തോന്നിക്കാന്‍ ഇതിലൂടെ കഴിയും.

വണ്‍പ്ലസ് 6 ജൂണില്‍ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അവഞ്ചേഴ്‌സ് തീം വണ്‍പ്ലസ് 6 പുറത്തിറക്കാന്‍ കമ്പനി ആലോചിക്കുന്നതായും വിവരമുണ്ട്. ഏപ്രില്‍ 27-ന് ആണ് ഏറ്റവും പുതിയ അവഞ്ചേഴ്‌സ് സിനിമ പുറത്തിറങ്ങുന്നത്. അവഞ്ചേഴ്‌സ് ലോഗോയും വണ്‍പ്ലസുമുള്ള ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന കാര്യങ്ങളുടെ സൂചന തന്നെയാവണം ഈ വീഡിയോ.

ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എത്തുമോയെന്ന് ഉറപ്പില്ല. സ്റ്റാര്‍വാര്‍സ് എഡിഷന്‍ രാജ്യത്ത് ലഭ്യമായതിനാല്‍, അധികം വൈകാതെ അവഞ്ചേഴ്‌സ് തീം വണ്‍പ്ലസ് 6 ഇന്ത്യയിലുമെത്തുമെന്ന് കരുതാം.

Source

Best Mobiles in India

Read more about:
English summary
OnePlus has been teasing its upcoming flagship OnePlus 6 for quite some time now. The company has already announced that the smartphone will have an iPhone X-like notch. Now a new image of the smartphone has surfaced online, and the device resembles the recently launched OPPO R15. The smartphone boasts really narrow bezels with a very slim chin at the bottom.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X