TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വണ്‍പ്ലസ് 6ന്റെ വരവിനേയും കാത്ത് ആരാധകള്‍. അനേകം വാര്‍ത്തകളാണ് ഈ ഫോണിനെ കുറിച്ച് കേട്ടിരിക്കുന്നത്. അത്തരക്കാര്‍ക്കും ടെക്നോളജി പ്രേമികള്‍ക്കും അടുത്ത വണ്‍പ്ലസ് മോഡലിനെ കുറിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ താത്പര്യജനകമായിരിക്കും.
വണ്‍പ്ലസ് 6ന്റെ ഏറ്റവും പുതിയ വാര്‍ത്ത ഇതാണ്, ഈ ഫോണ്‍ ആമസോണ്‍ എക്സ്ക്ലൂസീവ് ആയിരിക്കുമെന്നതാണ്. ഒരു ടീസറിലൂടെയാണ് ഈ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ഈ മാസം ആദ്യം ഞങ്ങള്‍ നേരിട്ട വീഡിയോ 'The Speed You Need' എന്നതിന്റെ ദൈര്‍ഘ്യമേറിയ പതിപ്പാണ് ടീസര്‍. ഏകദേശം ആറു മാസം മുന്‍പ് ഇറങ്ങിയ വണ്‍പ്ലസ് 5Tയുടെ പിന്‍ഗാമിയായ ഈ ഫോണ്‍ ആമസോണ്‍ എക്സ്ക്ലീസീവ് ആയിരിക്കുമെന്നും സ്ഥിരീകരിച്ചു.
ഇതു കൂടാതെ വണ്‍പ്ലസ് 6 ഒരു ചോര്‍ന്ന പ്രമോഷണല്‍ പോസ്റ്ററിലും (ITHome വഴി) കാണപ്പെട്ടു. പോസ്റ്റര്‍ പ്രകാരം സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത് കോറല്‍ ബ്ലൂ വേരിയന്റിലാണ് കൂടാതെ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന ഡാഷ് ചാര്‍ജ്ജ് V2-ഉും പിന്തുണയ്ക്കുന്നു. കൂടാതെ ഈ ഫ്ളാഗ്ഷിപ്പ് ഫോണിന് 6ജിബി/ 8ജിബി റാം, USF 2.1 ഇന്‍ബില്‍റ്റ് സ്റ്റോറേജ് സ്പേസും ഉണ്ട്.
ഒപ്ടിക്സിന്റെ കാര്യത്തില്‍ വണ്‍പ്ലസ് 6ന് 20ംപി സെന്‍സറും 16എംപി സെന്‍സറുമുളള ഒരു ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. തന്റെ മുന്‍ഗാമിയുടെ അതേ പിന് ക്യാമറ നിലനിര്‍ത്താന്‍ കമ്പനി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ ക്യാമറ 16എംപി ലെന്സറാണ് ഉപയോഗിച്ചിരിക്കുന്നത്.
ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഈ ഫോണില്‍. 64ജിബി, 128ജിബി, 256ജിബി എന്നീ മൂന്നു വേരിയന്റുകളിലാണ് വണ്‍പ്ലസ് 6 എത്തുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 3,500എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.28 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 2280x1080 പിക്സല്‍ റസൊല്യൂഷന്‍, കൂടാതെ ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന നോച്ചും ഉണ്ടായിരിക്കും.
സ്ക്രീൻ മാത്രം, വേറെ ഒന്നുമില്ല ഈ ഫോണിന്റെ മുൻഭാഗത്ത്; Doogee Mix 4 പരിചയപ്പെടാം
വില നിര്‍ണ്ണയത്തില്‍ വരുമ്പോള്‍ വണ്‍പ്ലസ് 6ന് വണ്‍പ്ലസ് 5ന്റെ ഇരട്ടി വിലയായിരിക്കുമെന്നു പറയുന്നു. ഈ ഫോണിന്റെ എല്ലാ വേരിയന്റുകളും ഇന്ത്യന്‍ വിപണിയില്‍ എത്തുമോ എന്നും സംശയമാണ്. മേയ് അഞ്ചിന് വണ്‍പ്ലസ് ഫോണ്‍ ചൈനയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന തീയതി ഇപ്പോഴും വ്യക്തമല്ല.