വണ്‍പ്ലസ് 7 പ്രോ ആല്‍മണ്ട് കളര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു; വിലയും സവിശേഷതകളും

|

കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 7 പ്രോയുടെ ആല്‍മണ്ട് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ജൂണ്‍ 14 മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വണ്‍പ്ലസ്, ആമസോണ്‍ എന്നിവയുടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും വണ്‍പ്ലസിന്റെ തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയും ഫോണ്‍ വാങ്ങാം.

 
വണ്‍പ്ലസ് 7 പ്രോ ആല്‍മണ്ട് കളര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്

8 ജി.ബി റാം 256 ജി.ബി ഇന്റേണല്‍ മെമ്മറി ഫീച്ചറുള്ള മേഡല്‍ മാത്രമേ ആല്‍മണ്ട് നിറഭേദം തെരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ മാസമാണ് ആല്‍മണ്ട് നിറത്തിലുള്ള വണ്‍പ്ലസ് 7 പ്രോ മോഡലിനെ കമ്പനി ആഗോളതലത്തില്‍ അവതരിപ്പിച്ചത്. മോഡലിന് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ത്തന്നെ ഒരുമാസത്തിനകം ആല്‍മണ്ട് വേരിയന്റ് ഇന്ത്യയിലെത്തി.

 

വിപണിയും ഓഫറും

6ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുള്ള മോഡലിന് 48,999 രൂപയാണ് വില. എന്നാല്‍ 8ജി.ബി റാം 256 ജി.ബി ഇന്റേണല്‍ കരുത്തുള്ള ആല്‍മണ്ട് മോഡലിന്റെ വില 52,999 രൂപയാണ്. വണ്‍പ്ലസിന്റെ മറ്റുള്ള മേഡലുകളെപ്പോലെത്തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ ഫോണ്‍ വാങ്ങാനാകൂ. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ അടക്കമുള്ള വണ്‍പ്ലസിന്റെ തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റിലൂടെയും മോഡല്‍ ലഭിക്കും.

ജൂണ്‍ 14 ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പുത്തന്‍ മോഡലിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെ ജൂണ്‍ ഏഴുമുതല്‍ പ്രീ ബുക്കിംഗ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. 2,000 രൂപ മുന്‍കൂറായി അടച്ചാണ് ബുക്കിംഗ് ചെയ്യേണ്ടത്.

റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോര്‍, ക്രോമ, പൂര്‍വിക മൊബൈല്‍സ്, സംഗീത മൊബൈല്‍സ്, വിജയ് സെയില്‍സ് എന്നീ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെ ബുക്കിംഗ് നടത്താം. എസ്.ബി.ഐ കാര്‍ഡ് ഉപയോഗിച്ചു ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കും.

സവിശേഷതകള്‍

6.67 ഇഞ്ച് ഫ്‌ളൂയിഡ് അമോലെഡ് ക്വാഡ് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഇരട്ട സിം മോഡലായ 7 പ്രോ ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റ് ഫോണിനു കരുത്തേകുന്നു. 12 ജി.ബി വരെയുള്ള റാം വേരിയന്റ് ലഭ്യമാണ്.

48+16+8 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. സെല്‍ഫി പകര്‍ത്താനായി 16 മെഗാപിക്‌സലിന്റെ പോപ് അപ് ക്യാമറ മുന്നിലുണ്ട്. 256 ജി.ബി വരെ ഓണ്‍ ബോര്‍ഡ് സ്‌റ്റോറേജ് മോഡലിനുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് അടക്കമുള്ള കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിലുണ്്. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. കൂട്ടിന് അതിവേഗ വാര്‍പ് ചാര്‍ജിംഗ് സംവിധാനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഫ്രിഡ്‌ജിൽ വരെ സാധങ്ങൾ എത്തിച്ച് വാൾമാർട്ട് 'ഇൻ ഹോം ഡെലിവറി' ആരംഭിച്ചുഫ്രിഡ്‌ജിൽ വരെ സാധങ്ങൾ എത്തിച്ച് വാൾമാർട്ട് 'ഇൻ ഹോം ഡെലിവറി' ആരംഭിച്ചു

Best Mobiles in India

Read more about:
English summary
OnePlus 7 Pro Almond Colour Variant Set to Go on Sale in India From June 14: Check Price, Offers, Specifications

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X