വൺപ്ലസ് രണ്ടും കൽപ്പിച്ചാണ്! എയ്സ് 5, എയ്സ് 5 പ്രോ എന്നിവ ഒന്നിച്ച് കളത്തിൽ
ലോകമാകെയുള്ള വൺപ്ലസ് ആരാധകർക്ക് ആഹ്ലാദം പകർന്നുകൊണ്ട് രണ്ട് വൺപ്ലസ് ഫോണുകൾ കൂടി ലോഞ്ച് ചെയ്യപ്പെട്ടു. വൺപ്ലസിന്റെ എയ്സ് സീരീസിലേക്കുള്ള പുതിയ അഡ്മിഷനായി വൺപ്ലസ് എയ്സ് 5, വൺപ്ലസ് എയ്സ് 5 പ്രോ എന്നീ രണ്ട് മോഡലുകളാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ വൺപ്ലസ് എയ്സ് 5 മോഡൽ ഇന്ത്യയിലും ആഗോള വിപണിയിലും വൺപ്ലസ് 13R എന്ന പേരിൽ ജനുവരി 7ന് വൺപ്ലസ് 13 സീരീസിൽ ലോഞ്ച് ചെയ്യും. വൺപ്ലസ് 13 ആണ് ഇതോടൊപ്പം ലോഞ്ച് ചെയ്യപ്പെടുന്ന വൺപ്ലസ് 13 സീരീസിലെ പ്രധാന ഫോൺ. വൺപ്ലസ് 13 ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത മോഡലാണ്.
ഒരുപാട് മികച്ച ഫീച്ചറുകളുമായാണ് വൺപ്ലസ് എയ്സ് 5 സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് എയ്സ് 5 പ്രോ വന്നിരിക്കുന്നത്. ആദ്യമായി ചിപ്പ്-ലെവൽ ഗെയിമിംഗ് ടെക്നോളജി സഹിതം എത്തുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും എയ്സ് 5 പ്രോയ്ക്ക് ഉണ്ട്. ഫെങ്‌ചി ഗെയിമിംഗ് കോർ, കൂടാതെ നേറ്റീവ് 120 ഫ്രെയിമുകൾ + 1080p പിക്ചർ ക്വാളിറ്റി എന്നിവയെ പിന്തുണയ്ക്കുന്ന ഏക സ്മാർട്ട്ഫോണാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

അൾട്രാ ലോംഗ് റേഞ്ച് സ്മാർട്ട് ബ്ലൂടൂത്ത്, ആദ്യത്തെ ഗെയിമിംഗ് വൈഫൈ ചിപ്പ് G1, ഇ-സ്‌പോർട്‌സ് ആൻ്റിന സിസ്റ്റം, ഗെയിം ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൈവറ്റ് നെറ്റ്‌വർക്ക് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിൻ്റെ ബ്ലൂടൂത്ത് സിഗ്നലിന് 400 മീറ്റർ വരെ സഞ്ചരിക്കാനാകും. 15 മിനിറ്റിനുള്ളിൽ 52% ചാർജിംഗ്, 36 മിനിറ്റിനുള്ളിൽ 100% ചാർജിംഗ്, ബൈപാസ് ചാർജിംഗിനുള്ള പിന്തുണ, 100W ഫ്ലാഷ് ചാർജിംഗ് എന്നിവ സഹിതമെത്തുന്ന 6100mAh ഗ്ലേസിയർ ബാറ്ററിയാണ് പ്രോയിലുള്ളത്.
വൺപ്ലസ് എയ്സ് 5 (OnePlus Ace 5), എയ്സ് 5 പ്രോ (OnePlus Ace 5 Pro) എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേ, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇവയിലുണ്ട്.
ഒക്ടോകോർ സ്നാപ്ഡ്രാഗൺ 8 ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്തിലാണ് എയ്സ് 5 എത്തുന്നത്. അഡ്രിനോ 750 ജിപിയുവും ഇതിലുണ്ട്. പ്രോ മോഡലിൽ ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് കരുത്താക്കിയിരിക്കുന്നത്. അഡ്രിനോ 830 ജിപിയുവാണ് ഇതിലുള്ളത്.
12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവ ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഈ ഫോണുകളിൽ ഒരുപോലെയാണ്.
എയ്സ് 5, എയ്സ് 5 പ്രോ ക്യാമറ ഫീച്ചറുകൾ സമാനമാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എയ്സ് 5 സീരീസിലുള്ളത്. അതിൽ f/1.8 അപ്പേർച്ചർ, OIS, സോണി IMX906 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചർ, സോണി IMX355 സെൻസർ എന്നിവയുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, OmniVision OV02B സെൻസർ, f/2.0 അപ്പേർച്ചർ, എന്നിവയുള്ള 2MP മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ്, എന്നിവയുൾപ്പെടുന്നു.

f/2.4 അപ്പേർച്ചർ, സോണി IMX480 സെൻസർ എന്നിവയോടു കൂടിയ 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഇരുഫോണുകളിലുമുള്ളത്. ഇത് 1080p 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം എത്തുന്നു. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാനായി IP65 റേറ്റിങ്ങും ഈ വൺപ്ലസ് എയ്സ് 5 സീരീസ് ഫോണുകളിലുണ്ട്.
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou: B1I+B1C+B2a; GPS: L1+L5; ഗ്ലോനാസ്: G1; ഗലീലിയോ: E1+E5a; QZSS: L1+L5, NFC, യുഎസ്ബി ടൈപ്പ് സി എന്നീ ഫീച്ചറുകളും ഇരുഫോണുകളിലും ഒരുപോലെയുണ്ട്. എന്നാൽ ബാറ്ററിയുടെയും വലിപ്പത്തിന്റെയും കാര്യത്തിൽ എയ്സ് 5 സീരീസ്ഫോണുകൾ തമ്മിൽ വ്യത്യാസമുണ്ട്.
80W SuperVOOC ഫാസ്റ്റ് ചാർജിംഗ് സഹിതം 6415mAh ബാറ്ററിയാണ് എയ്സ് 5ൽ ഉള്ളത്. അതേസമയം എയ്സ് 5 പ്രോയിൽ 100W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6100mAh ബാറ്ററിയെത്തുന്നു. എയ്സ് 5ന് 161.72 x 75.77x 8.02mm വലിപ്പവും 206 ഗ്രാം (ഗ്ലാസ്) / 223 ഗ്രാം (സെറാമിക്) ഭാരവുമുണ്ട്. പ്രോയ്ക്ക് 161.72x75.77 x 8.14mm വലിപ്പവും 203 ഗ്രാം (ഗ്ലാസ്) / 203 ഗ്രാം (സെറാമിക്) ഭാരവുമാണുള്ളത്.
എയ്സ് 5ന്റെ 12GB+ 256GB വേരിയന്റിന് 2299 യുവാനും (ഏകദേശം 26,830 രൂപ), 16GB+ 256GB വേരിയന്റിന് 2499 യുവാനും (ഏകദേശം29,165 രൂപ), 12GB+ 512GB വേരിയന്റിന് 2799 യുവാനും (ഏകദേശം 32,665 രൂപ), 16GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം35,000 രൂപ), 16GB+ 512GB സെറാമിക് വേരിയന്റിന് 3099 യുവാനും (ഏകദേശം36,165 രൂപ), 16GB+ 1TB സെറാമിക് വേരിയന്റിന് 3499 യുവാനും (ഏകദേശം40,835 രൂപ) വില നൽകണം.

വൺപ്ലസ് എയ്സ് 5 പ്രോയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 3399 യുവാൻ (ഏകദേശം 39,665 രൂപ) ആണ് വില. 16GB + 256GB വേരിയന്റിന് 3699 യുവാനും (ഏകദേശം 43,170 രൂപ), 12GB + 512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 46,670 രൂപ) വില നൽകണം.
വൺപ്ലസ് എയ്സ് 5 പ്രോയുടെ 16GB + 512GB വേരിയന്റിന് 4199 യുവാനും (ഏകദേശം 49,005 രൂപ), 16GB + 512GB സെറാമിക് വേരിയന്റിന് 4299 യുവാനും (ഏകദേശം 50,170 രൂപ), 16GB + 1TB സെറാമിക് വേരിയന്റിന് 4699 യുവാനും (ഏകദേശം 54,840 രൂപ) ആണ് വില.
ചൈനയിൽ ഈ വൺപ്ലസ് എയ്സ് 5 സീരീസ് ഫോണുകൾ ഇപ്പോൾ പ്രീ ഓഡർ ചെയ്യാൻ സാധിക്കും. ഡിസംബർ 31 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. വൺപ്ലസ് എയ്സ് 5 ഇന്ത്യയിലും ആഗോള വിപണിയിലും ജനുവരി 7ന് വൺപ്ലസ് 13R എന്ന പേരിൽ അവതരിപ്പിക്കും. ഇതിലെ ക്യാമറ, ബാറ്ററി ഫീച്ചറുകൾ ചൈനീസ് മോഡലിനെക്കാൾ അൽപ്പം വ്യത്യസ്തമായിരിക്കും.


Click it and Unblock the Notifications








