Home
News

ഈ രണ്ട് ഫോണും ​​ധൈര്യമായി വാങ്ങിക്കോ എന്ന് വൺപ്ലസ്, 180 ദിവസം സൗജന്യ റീപ്ലേസ്മെന്റ് പ്രഖ്യാപിച്ചു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് കഴിഞ്ഞ ദിവസം തങ്ങളുടെ വൺപ്ലസ് 13 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. വൺപ്ലസ് 13, വൺപ്ലസ് 13R എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ അ‌വതരിപ്പിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ ആരാധകർക്ക് വളരെ സന്തോഷം നൽകുന്ന ഒരു സൗജന്യ റീപ്ലേസ്മെന്റ് ഓഫറും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. വൺപ്ലസ് 13, വൺപ്ലസ് 13R എന്നിവ വാങ്ങിയ ശേഷം 180 ദിവസത്തിനിടയ്ക്ക് എന്ത് തകരാർ നേരിട്ടാലും സൗജന്യമായി ഫോൺ റീപ്ലേസ് ചെയ്ത് നൽകും എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്.

ഈ 180 ദിവസത്തെ റീപ്ലേസ്മെന്റിനായി വൺപ്ലസ് ഉപയോക്താക്കൾ യാതൊരു തുകയും അ‌ടയ്ക്കേണ്ടതില്ല. ഏക നിബന്ധന 2025 ഫെബ്രുവരി 13-ന് മുമ്പ് വാങ്ങുന്ന വൺപ്ലസ് 13 സീരീസ് ഫോണുകൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ എന്നതാണ്. ഈ ഓഫർ കാലയളവിനുള്ളിൽ ഈ ഫോണുകൾക്ക് എന്തെങ്കിലും തകരാർ നേരിട്ടാൽ റീപ്ലേസ്മെന്റിനായി ഉപയോക്താക്കൾ ഏതെങ്കിലും അംഗീകൃത വൺപ്ലസ് സർവീസ് സെന്റർ സന്ദർശിച്ചാൽ മതിയാകും.

വൺപ്ലസ് 180 ദിവസ സൗജന്യ റീപ്ലേസ്മെന്റ് പ്രഖ്യാപിച്ചു

വൻ തുക കൊടുത്ത് വാങ്ങുന്ന ഫോണുകൾക്ക് എന്തെങ്കിലും തകരാർ നേരിട്ടാൽ അ‌ത് ഉപയോക്താക്കളെ മാനസികമായി ഏറെ ബുദ്ധിമുട്ടിക്കും. എന്തെങ്കിലും ഹാർഡ്വെർ തകരാറാണ് എങ്കിൽ പരിഹരിക്കാൻ കൂടുതൽ സമയവും എടുത്തേക്കും. എന്നാൽ ഉപയോക്താക്കളുടെ അ‌ത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വൺപ്ലസിന്റെ ഈ റീപ്ലേസ്മെന്റ് ഓഫർ സഹായിക്കുന്നു.

ഈ റീപ്ലേസ്മെന്റ് ഓഫർ ഉപയോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് വൺപ്ലസ് പ്രതീക്ഷിക്കുന്നു. ​ഒപ്പം ഉപയോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഇതിലൂടെ വ്യക്തമാക്കാൻ വൺപ്ലസ് ശ്രമിക്കുന്നു. 180 ദിവസം എന്നതിനർഥം ഏതാണ്ട് അ‌ഞ്ച് മാസത്തേക്ക് ഈ ഫോണുകൾക്ക് വൺപ്ലസിന്റെ പരിരക്ഷ ഉണ്ടാകുമെന്നാണ്. റീപ്ലേസ്മെന്റ് പ്രക്രിയ വളരെ ലളിതമായിരിക്കുമെന്നും കമ്പനി അ‌റിയിച്ചിട്ടുണ്ട്.

വൺപ്ലസ് 180 ദിവസ സൗജന്യ റീപ്ലേസ്മെന്റ് പ്രഖ്യാപിച്ചു

ജനുവരി 10 ന് ആണ് വൺപ്ലസ് 13 ന്റെ വിൽപ്പന ആരംഭിക്കുന്നത്. അ‌തേപോലെ ജനുവരി 13 മുതലാണ് വൺപ്ലസ് 13Rന്റെ വിൽപ്പന ആരംഭിക്കുന്നത്. ഈ ദിവസം മുതൽ ഫെബ്രുവരി 13 വരെ, OnePlus 13 സീരീസ് വാങ്ങുന്ന ആർക്കും ഈ റീപ്ലേസ്മെന്റ് ഓഫർ സൗജന്യമായി ലഭിക്കും.

വൺപ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 13 ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിൽ വാങ്ങാനാകും. വൺപ്ലസ് 13 ന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപയും 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇവ യഥാക്രമം 64,999 രൂപ, 71,999 രൂപ, 84999 രൂപ വിലകളിൽ സ്വന്തമാക്കാം.

180 ദിവസത്തെ സൗജന്യ റീപ്ലേസ്‌മെൻ്റ് കാലാവധി തീർന്നതിന് ശേഷവും, ഈ പ്രീമിയം സേവനം ഓപ്‌ഷണൽ പെയ്‌ഡ് പ്രൊട്ടക്ഷൻ പ്ലാൻ വഴി ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാവുന്നതാണ്. അ‌തിനായി രണ്ട് മോഡലുകൾക്കും രണ്ട് വ്യത്യസ്ത പ്ലാനുകളാണ് ഉള്ളത്. 2,599 രൂപയ്ക്ക് വൺപ്ലസ് 13 മോഡലിനും 2,299 രൂപയ്ക്ക് വൺപ്ലസ് 13R മോഡലിനും മൂന്ന് മാസത്തേക്ക് കൂടി റീപ്ലേസ്മെന്റ് ഓഫർ നേടാനാകും.

വൺപ്ലസ് 180 ദിവസ സൗജന്യ റീപ്ലേസ്മെന്റ് പ്രഖ്യാപിച്ചു

വൺപ്ലസ് 13യുടെ താങ്ങാനാകുന്ന വിലയിലുള്ള ബദൽ ഓപ്ഷൻ എന്ന നിലയിലാണ് വൺപ്ലസ് 13R അ‌വതരിപ്പിച്ചിരിക്കുന്നത്. വൺപ്ലസ് 13Rന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 42,999 രൂപയും 16GB+ 512GB ​വേരിയന്റിന് 49999 രൂപയുമാണ് വില. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇവ യഥാക്രമം 39999 രൂപ, 46999 രൂപ എന്നീ വിലകളിൽ സ്വന്തമാക്കാനാകും.

വൺപ്ലസ് ഔദ്യോഗിക വെബ്​സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ എന്നിവ വഴി ഓൺ​ലൈനായും വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോർ, റിലയൻസ് ഡിജിറ്റൽ, ക്രോമ സ്റ്റോർ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ്, മറ്റ് ഓഫ്​ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയും ഈ ഫോണുകൾ വാങ്ങാനാകും. ഈ ഫോണുകളുടെ ഫീച്ചറുകളെക്കുറിച്ച് വിശദമായി അ‌റിയാൻ 'വൺപ്ലസ് 13', 'വൺപ്ലസ് 13R' എന്നിവയിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
OnePlus has announced a 180-day replacement offer for the OnePlus 13 series. This offer is only available for OnePlus 13 series phones purchased before February 13, 2025. If these phones encounter any problems during this offer period, users will only need to visit any authorized OnePlus service center for a replacement.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X