എന്താണ് വണ്‍പ്ലസ് 'ബുളളറ്റ്' ഇയർഫോൺ?

|

ഷവോമിയുടെ കുതിച്ചു കയറ്റത്തിനു മുന്‍പ് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ ഒന്നായിരുന്നു വണ്‍പ്ലസ്. എന്നാല്‍ ഇന്നും വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണിനായി കാത്തിരിക്കുന്ന അനേകം പേര്‍ ഉണ്ട്.

എന്താണ് വണ്‍പ്ലസ് 'ബുളളറ്റ്' ഇയർഫോൺ?

വണ്‍പ്ലസ് അടുത്തതായി അവതരിപ്പിക്കാന്‍ പോകുന്ന ഫോണാണ് 'വണ്‍പ്ലസ് 6'. ഇപ്പോള്‍ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ലോഞ്ചിനോടൊപ്പം ആക്‌സസറിയും കൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്നു.

ബ്ലൂട്ടൂത്ത് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ അടുത്തിടെ വന്ന ഒരു ലിസ്റ്റിംഗ് അനുസരിച്ച് 'OnePlus Bullet Wireless' എന്ന് അറിയപ്പെടുന്ന ഒരു കൂട്ടം വയര്‍ലെസ് ഇയര്‍ഫോണുകളാണ് എത്തുന്നത്. എന്നാല്‍ ഈ ലിസ്റ്റിംഗില്‍ ഇയര്‍ഫോണുകളെ കുറിച്ചുളള പരിമിതമായ വിവരങ്ങള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുളളൂ.

വണ്‍പ്ലസ് ബുളളറ്റ് വയര്‍ലെസിന്റെ മോഡല്‍ നമ്പര്‍ 'BT31B' ആണ്. ഇതില്‍ ക്വല്‍കോം ബ്ലൂകോര്‍ CSR8645 ചിപ്‌സെറ്റും ബ്ലൂടൂത്ത് 4.1 കണക്ടിവിറ്റിയും ഉണ്ട്. ആപ്പിള്‍ എയര്‍പോഡുകളെ പോലെ പൂര്‍ണ്ണമായും വയര്‍ലെസ് കണക്ടിവിറ്റിയായിരിക്കും ഇതില്‍.

രണ്ടു വര്‍ഷം മുന്‍പ് അവതരിപ്പിച്ച വയേര്‍ഡ് കൗണ്ടര്‍പാര്‍ട്ട്‌സുകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതിന്റെ വില 1,199 രൂപ.

വണ്‍പ്ലസ് 6-ന്റെ ചിത്രങ്ങള്‍ പുറത്ത്; SD 845 ഉണ്ടാകുമെന്ന് ഉറപ്പായിവണ്‍പ്ലസ് 6-ന്റെ ചിത്രങ്ങള്‍ പുറത്ത്; SD 845 ഉണ്ടാകുമെന്ന് ഉറപ്പായി

ഈ ഫോണിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട് 3.5mm ഓഡിയോ ജാക്കും ഫോണിലുണ്ടെന്ന്. വണ്‍പ്ലസ് 6ന്റെ പ്രധാന സവിശേഷതകള്‍ ഇങ്ങനെയാണ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC, 8ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

Best Mobiles in India

Read more about:
English summary
After the confirmation of OnePlus 6 as the next flagship smartphone by the company, OnePlus is now expected to bring an accessory along with the launch of the OnePlus 6.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X