Home
News

വണ്‍പ്ലസ് 5ടിയുടെ വില സംബന്ധിച്ച് സിഇഒ സൂചന നല്‍കി

By Archana V

വണ്‍പ്ലസ് 5ടി ഉടന്‍ വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ്. ഫോണ്‍ സംബന്ധിച്ചുള്ള ചില സൂചനകള്‍ കമ്പനി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഡിവൈസിന്റെ റിയര്‍ പാനലിന്റെ ചിത്രം അടുത്തിടെ പുറത്ത് വിട്ടിരുന്നു. അതിന് പുറമെ വണ്‍പ്ലസ് 5ടി പുറത്തിറക്കുന്ന ചടങ്ങ് ന്യൂയോര്‍ക് സിറ്റിയിലായിരിക്കും എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

വണ്‍പ്ലസ് 5ടിയുടെ വില സംബന്ധിച്ച് സിഇഒ സൂചന നല്‍കി

വരാന്‍ ഒരുങ്ങുന്ന സ്മാര്‍ട്‌ഫോണിന്റെ വില സംബന്ധിച്ച് വണ്‍പ്ലസിന്റെ സിഇഒ പിറ്റെ ലൗ ചെറിയ സൂചന നല്‍കിയിരിക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയല്ല ഈ സൂചന ആദ്ദേഹം ലഭ്യമാക്കിയിരിക്കുന്നത് .

മറിച്ച് വിഇബോ ഉപയോക്താവിന്റെ കമന്റിനുള്ള മറുപിടിയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍. പുതിയ വണ്‍പ്ലസ് ഫോണ്‍ വാങ്ങാന്‍ 4,000 യുവാന്‍( ഏകദേശം 39,000 രൂപ ) മതിയാകുമോ എന്നതായിരുന്നു ചോദ്യം. 'മതിയാകും ' എന്നായിരുന്നു ഇതിനുള്ള സിഇഒയുടെ മറുപടി.

വണ്‍പ്ലസ് 5ടിയുടെ വില 39,000 രൂപയ്ക്ക് മുകളില്‍ വരില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം പുതിയ സ്മാര്‍ട്‌ഫോണിന്റെ യഥാര്‍ത്ഥ വില ഇപ്പോഴും വ്യക്തമായിട്ടില്ല.

കമ്പനിയായി തുടങ്ങിയപ്പോള്‍ മുതല്‍ വണ്‍പ്ലസ് ഓരോ വര്‍ഷവും വില കൂട്ടിയാണ് ഫോണുകള്‍ അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ മുന്‍ മോഡലിനേക്കാള്‍ 5,000 രൂപയുടെ വര്‍ധന പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ വണ്‍പ്ലസ് 5ടിയുടെ പ്രാരംഭ വില 32,999 രൂപ ആയിരിക്കാം. കഴിഞ്ഞ വര്‍ഷം വണ്‍പ്ലസ് 3 ഇന്ത്യയില്‍ പുറത്തിറക്കിയത് 27,999 രൂപയ്ക്കാണ്.

നിലവിലെ പ്രവണത വിലയിരുത്തുമ്പോള്‍ വണ്‍പ്ലസ് 5ടിയുടെ വില 35,000 രൂപയ്ക്കടുത്താകുമെന്നാണ് കരുതുന്നത്. വില വര്‍ധന ഉണ്ടായാലും വണ്‍പ്ലസ് മോഡല്‍ ആയിരിക്കും മറ്റ് ഫ്‌ളാഗ്ഷിപ്പ് മോഡലുകളെ അപേക്ഷിച്ച് വില കുറഞ്ഞത്.

വണ്‍ പ്ലസ് 5ടിയുടെ യഥാര്‍ത്ഥ വില സംബന്ധിച്ചുള്ള വിവരങ്ങള്‍ വരും ആഴ്ചകളില്‍ അറിയാന്‍ കഴിഞ്ഞേക്കും. അതിനിടയില്‍ സ്മാര്‍ട് ഫോണിന്റെ ജിഎഫ്എക്‌സ് ബെഞ്ച് ലിസ്റ്റിങ് നിങ്ങള്‍ക്ക് പരിശോധിക്കാം.

More from GizBot

Best Mobiles in India

English summary
OnePlus 5T will be launched in the coming days at an event in New York City.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X