ഗൂഗിളുമായി ചേർന്ന് 21 ലക്ഷം രൂപയോളം സമ്മാനവുമായി വൺപ്ലസ്!

|

ലോകത്ത് ഇന്ന് ഏറ്റവുമധികം ശ്രദ്ധ നേടിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഒന്നാ വൺപ്ലസ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ വൺപ്ലസിനെ സഹായിച്ചത് ഈ ഫോണുകളുടെ നിലവാരവും മികച്ച ഗുണമേന്മയുള്ള നിർമ്മാണവും മികവുറ്റ വില്പനാന്തര സേവനങ്ങളും ആണ്. അവസാനമിറങ്ങിയ വൺപ്ലസ് 6ഉം ഈ കൂട്ടത്തിൽ ഏറെ വിജയം കണ്ട ഒരു മോഡലായിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫോൺ കൂടെ ഈ നിരയിലേക്ക് എത്തുകയാണ്. വൺപ്ലസ് 6Tയാണ് അത്തരത്തിൽ അടുത്തതായി വിപണിയിൽ എത്തുന്നത്.

 
ഗൂഗിളുമായി ചേർന്ന് 21 ലക്ഷം രൂപയോളം സമ്മാനവുമായി വൺപ്ലസ്!

വൺപ്ലസ് 6 ഇറങ്ങിയ നാൾ മുതൽ ആരാധകർ ചിന്തിച്ചിട്ടുണ്ടാകും വൺപ്ലസ് 6Tയെ കുറിച്ച്. അതിനിടയിൽ ഓൺലൈനിലൂടെ ഫോണിന്റെ വിവരങ്ങൾ പുറത്തുവന്നതും ഫോണിന്റെ സവിശേഷതകൾ പുറത്തായതുമെല്ലാം ഫോൺ ഇറങ്ങുന്നത് വരെ അക്ഷമയോടെ കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറുകയും ചെയ്തു. ഏതായാലും കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ഈ മോഡൽ അടുത്ത മാസം എത്തുകയാണ്.

ഈയവസരത്തിൽ ഗൂഗിളുമായി ചേർന്ന് ഉപഭോക്താക്കൾക്ക് ചില മത്സരങ്ങൾ ഒരുക്കുകയാണ് കമ്പനി. ഗൂഗിളുമായി ചേർന്നാണ് മത്സരം നടത്തുന്നത്. സെപ്റ്റംബർ 18 മുതൽ ഇത് തുടങ്ങിയിട്ടുണ്ട്. Crackables എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ഒരു പ്രത്യേക പേജ് ആയി വൺപ്ലസ് വെബ്സൈറ്റിൽ ലഭ്യമാകും. വ്യത്യസ്തങ്ങളായ മത്സരങ്ങൾ കളിച്ച് അതിൽ നിങ്ങൾക്ക് വിജയിക്കാനും സമ്മാനങ്ങൾ നേടാനാകും. മൊത്തം 30000 ഡോളർ വരെയാണ് സമ്മാനത്തുക.

മൊബൈൽ ഫോൺ വഴി മാത്രമാണ് നിങ്ങൾക്ക് ഇത് ആക്സസ് ചെയ്യാൻ കഴിയുക. പിസി വഴി കയറുമ്പോൾ മൊബൈലിൽ ഉപയോഗിക്കുക എന്ന് പറയും. ഈ ഗെയിമിൽ പങ്കെടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം(https://crackables.oneplus.com/). ഓരോ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമ്പോഴും ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഉപഭോക്താക്കളുടെയും ആരാധകരുടെയും മനസ്സ് കീഴടക്കുന്ന ആശയമാണ് കമ്പനി ഇവിടെയും നടപ്പിലാക്കുന്നത്.

എയര്‍ടെല്ലിന്റെ 178 രൂപ മുതല്‍ ആരംഭിക്കുന്ന അഞ്ച് കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍!എയര്‍ടെല്ലിന്റെ 178 രൂപ മുതല്‍ ആരംഭിക്കുന്ന അഞ്ച് കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍!

Best Mobiles in India

Read more about:
English summary
OnePlus & Google: Play This New Game To Win $30000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X