സ്മാർട്ഫോണുകൾക്ക് ശേഷം ഞെട്ടിക്കാൻ എത്തുന്നു വൺപ്ലസിന്റെ ടിവി!

|

ഇന്ന് ലോകത്തുള്ളതിൽ ഏറ്റവും മികച്ച സ്മാർട്ഫോണുകൾ ഇറക്കുന്ന കമ്പനികളിൽ ഒന്നാണ് വൺപ്ലസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് വളരെ ചുരുക്കം മോഡലുകളിലൂടെ ലോകമൊട്ടുക്കും നിറയെ ഉപഭോക്താക്കളെയും ആരാധകരെയും സൃഷ്ടിക്കാൻ വൺപ്ലസിന് കഴിഞ്ഞിട്ടുണ്ട്. 2013 അവസാനത്തോടെയാണ് പീറ്റ് ലോ (ഇപ്പോഴത്തെ സിഇഒ), കാൾ പേ എന്നിവർ ചേർന്ന് കമ്പനി തുടങ്ങിയതും തങ്ങളുടെ ആദ്യ വൺപ്ലസ് മോഡൽ സ്മാർട്ഫോൺ വൈകാതെ തന്നെ അവതരിപ്പിക്കുന്നതും. തുടർന്നങ്ങോട്ട് ഓരോ വർഷവും വ്യത്യസ്തങ്ങളായ മോഡലുകൾ അവതരിപ്പിച്ച് കയ്യടി നേടുകയായിരുന്നു കമ്പനി.

സ്മാർട്ഫോണുകൾക്ക് ശേഷം ഞെട്ടിക്കാൻ എത്തുന്നു വൺപ്ലസിന്റെ ടിവി!

ഇന്ന് സ്മാർട്ഫോൺ വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളും ഗുണമേന്മയും വില്പനാന്തര സേവനവും എളാമ നൽകുന്ന കമ്പനിയായി വളർന്നുവന്ന കമ്പനി ഇപ്പോൾ ടിവി വിപണിയിലേക്കും പ്രവേശിക്കുകയാണ്. സ്മാർട്ഫോൺ വിപണിയിൽ സൃഷ്ടിച്ച തരംഗം ഇവിടെയും സൃഷ്ടിക്കാൻ കമ്പനിക്ക് സാധിക്കുമെന്ന് അണിയറപ്രവർത്തകർ വിശ്വസിക്കുന്നു.

വൺപ്ലസിന്റെ സ്മാർട്ഫോൺ വിപണിയിലേക്ക് ഒരു എത്തിനോട്ടം

വൺപ്ലസിന്റെ സ്മാർട്ഫോൺ വിപണിയിലേക്ക് ഒരു എത്തിനോട്ടം

2014 ഡിസംബർ മാസത്തിലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ വൺപ്ലസ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ യൂറോപ്യൻ രാജ്യങ്ങളായ ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹങ്കറി, യുകെ എന്നിവിടങ്ങളിലെല്ലാം തന്നെ കമ്പനി തങ്ങളുടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യ മോഡൽ കമ്പനി വിചാരിച്ചതിലും വലിയ വിജയമായതോടെ അടുത്ത മോഡലായ വൺപ്ലസ് 2വും വൈകാതെ തന്നെ എത്തുകയായിരുന്നു.

സ്മാർട്ഫോണുകളുടെ ആവർത്തിച്ചുള്ള വിപണിയിലെ വിജയം

സ്മാർട്ഫോണുകളുടെ ആവർത്തിച്ചുള്ള വിപണിയിലെ വിജയം

അങ്ങനെ കഴിഞ്ഞ നാല് വർഷങ്ങളിലായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഏറ്റവും മികച്ച സവിശേഷതകളുള്ള ഫോണുകൾ മികച്ച നിലവാരത്തിൽ എന്നാൽ സ്ഥിരം ഫ്ലാഗ്ഷിപ്പ് കമ്പനികളുടെ വമ്പൻ വിലയിൽ നിന്നും വ്യത്യസ്‍തമായി പാതി വില മാത്രമിട്ട് വൺപ്ലസ് അവതരിപ്പിച്ചു. ഒരുപാട് മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് വിപണി പിടിക്കാൻ ആയിരുന്നില്ല കമ്പനി ശ്രമിച്ചിരുന്നത്. പകരം ഒരു സമയത്ത് ഒരു ഫോൺ മാത്രം അവതരിപ്പിച്ച് അത് പരമാവധി മികച്ചതാകാനായിരുന്നു കമ്പനി ശ്രമിച്ചത്.

അടുത്തതെന്ത്?

അടുത്തതെന്ത്?

മുകളിൽ പറഞ്ഞ പോലെ സ്മാർട്ഫോണുകളിൽ വിജയം ആവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനി അടുത്തതായി നമുക്ക് മുന്നിലേക്ക് എത്തിക്കുകയാണ് സ്മാർട്ട് ടിവികൾ. എന്തുകൊണ്ടും വൺപ്ലസ് പോലൊരു കമ്പനിയിൽ നിന്നും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഒന്നാണ് സ്മാർട്ഫോണിന് പുറമെയായി മറ്റു ബ്രാൻഡുകൾ. അത്തരത്തിലുള്ള ഒരു ആശയത്തിന്റെ ഭാഗമായാണ് കമ്പനി അടുത്തതായി സ്മാർട്ട് ടിവികൽ വിപണിയിൽ ഇറക്കാൻ പോകുന്ന കാര്യം ഇന്ന് പ്രഖ്യാപിച്ചത്.

വൺപ്ലസ് ടിവി

വൺപ്ലസ് ടിവി

പൊതുവെ നമ്മൾ എല്ലാവരുടെയും ഒരു ദിവസം ചിലവഴിക്കുന്നത് നാൾ പരിതഃസ്ഥിതികളിലാണ്. ഒന്ന്, നമ്മുടെ വീട്, അടുത്തത് ജോലിസ്ഥലം, അടുത്തത് യാത്രയിൽ, നാലാമത്തേത് ഇതിനിടയിലുള്ള സമയം. ഇതിൽ വീടാണ് ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന സ്ഥലം.അതിനാൽ തന്നെ എപ്പോഴും ഫോണിൽ ചിത്രങ്ങൾ കാണുന്നതും മറ്റും വീട് എന്ന നിലയിൽ നമുക്ക് പലപ്പോഴും അത്ര സുഖകരമായ ഒന്നല്ല, അവിടെയാണ് ടിവികളുടെ പ്രസക്തി. അതും സ്മാർട്ട് ടിവിയുടെ. AI സംവിധാനങ്ങളോട് കൂടിയ ഒരു ടിവിയുടെ. അതിലേക്കാണ് വൺപ്ലസ് ഇനി കാലുവെക്കാൻ പോകുന്നത്.- കമ്പനി സിഇഒ പറയുന്നു.

വൺപ്ലസ് ടിവി എങ്ങനെയുള്ളതാകും?

വൺപ്ലസ് ടിവി എങ്ങനെയുള്ളതാകും?

വൺപ്ലസ് ടിവി രംഗത്തേക്ക് എത്തുമ്പോൾ ഉപഭോക്താക്കൾക്ക് പല സംശയങ്ങളും സ്വാഭാവികമായി ഉണ്ടാകും. അത്തരം ചില സംശയങ്ങൾ ഇവിടെ ദൂരീകരിക്കാം. വൺപ്ലസ് തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഉപയോഗിച്ചുവരുന്ന OxygenOS തന്നെയായിരിക്കും ഇവിടെ ഈ ടിവിയിലും ഉപയോഗിക്കുക. അതുകൂടാതെ സ്മാർട്ട് ടിവികൾക്ക് ആവശ്യമായ സവിശേഷതകൾ എല്ലാം തന്നെ ഇവിടെയും നമുക്ക് പ്രതീക്ഷിക്കാം.

ടിവിയുടെ പേര്?

ടിവിയുടെ പേര്?

വൺപ്ലസ് എന്ന ബ്രാൻഡിന്റെ വളർച്ചയിൽ അതിന്റെ വ്യത്യസ്തമായ പേര് ചെലുത്തിയ സ്വാധീനം ചെറുതല്ല. അതുകൊണ്ട് തന്നെ ഇവിടെ ടിവിക്കും നല്ലൊരു പേര് കമ്പനി ഉദ്ദേശിക്കുന്നുണ്ട്. പക്ഷെ അത് നിർദേശിക്കാൻ ആരാധകരെയാണ് കമ്പനി ഏൽപ്പിക്കുന്നത്. കമ്പനി ഫോറത്തിൽ ഒക്ടോബർ 17ന് ഉള്ളിൽ ആർക്കും അവർക്ക് ഇഷ്ടപ്പെട്ട പേരുകൾ നിർദേശിക്കാം. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 പേരുകൾ ഇട്ടവർക്ക് കമ്പനിയുടെ ബുള്ളെറ്റ് ഹെഡ്സെറ്റുകൾ സമ്മാനമായി ലഭിക്കും. അങ്ങനെ അവസാന റൗണ്ടിൽ എത്തുന്ന 20 പേരിൽ നിന്നും ജയിച്ച ആൾക്ക് വൺപ്ലസ് ടിവിയും അതിന്റെ ചടങ്ങ് സൗജന്യമായി കാണാനുള്ള യാത്രാ ചിലവുകളും സൗജന്യമായി കമ്പനി നൽകുകയും ചെയ്യും.

ഈ രംഗത്തെ മത്സരം

ഈ രംഗത്തെ മത്സരം

ഇന്ന് വിപണിയിൽ സ്മാർട്ട് ടിവികളിൽ ഏറ്റവും മുമ്പിലുള്ളത് ആൻഡ്രോയ്ഡ് ടിവികൾ തന്നെയാണ്. അതുപോലെ ഈ മേഖലയിലുള്ള ആമസോൺ ടിവി ഫയർ സ്റ്റിക്ക്, ഗൂഗിൾ ക്രോമകാസ്റ്റ് എന്നിവയുടെയെല്ലാം മേഖല തന്നെയാണ് വൺപ്ലസും തിരഞ്ഞെടുക്കുക. എന്നാൽ തങ്ങളുടേതായ രീതിയിലുള്ള സവിശേഷതകൾ ചേർത്തുകൊണ്ടായിരിക്കും എന്നുമാത്രം. എന്തായാലും വൺപ്ലസ് ഫോണുകൾ ലോകത്ത് ചെലുത്തിയ സ്വാധീനം വെച്ച് നോക്കുമ്പോൾ വൺപ്ലസ് ടിവികളും മറ്റു കമ്പനികൾക്ക് വലിയ മത്സരം സൃഷ്ടിക്കും എന്നുറപ്പിക്കാം. പ്രത്യേകിച്ചും സോണി, സാംസങ് പോലുള്ള കമ്പനികൾക്ക്.

ഏതായാലും ഇപ്പൊ ഇറങ്ങിയ വൺപ്ലസ് 6 മോഡൽ വിപണിയിലെ മറ്റു വമ്പന്മാരായ ആപ്പിൾ ഐഫോൺ X, ഗൂഗിൾ പിക്സൽ 2, സാംസങ് ഗാലക്‌സി എസ്9 എന്നിവയ്‌ക്കെല്ലാം വെല്ലുവിളി ഉയർത്തി മുന്നേറുന്നുണ്ട്. ടിവി രംഗത്തും കമ്പനി ഈ വിജയം ആവർത്തിക്കും എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
OnePlus has a new flagship killer for the TV industry.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X