ഹസൽബ്ലാഡും അലർട്ട് സ്ലൈഡറും; പ്രിയപ്പെട്ട ഫീച്ചറുകളുമായി വീണ്ടും വൺപ്ലസ്

|

വൺപ്ലസിന്റെ ഏറ്റവും പുതിയ ഡിവൈസുകൾക്കായി ആവേശഭരിതരായി കാത്തിരിക്കുകയാണ് ഇന്ത്യൻ ആൻഡ്രോയിഡ് വിപണി. 2023 ഫെബ്രുവരി 7ന് ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന "ക്ലൌഡ് 11" ഇവന്റിൽ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസുകൾ ലോഞ്ച് ചെയ്യും. 2019ന് ശേഷം നടക്കുന്ന വൺപ്ലസിന്റെ ആദ്യത്തെ ഓഫ്‌ലൈൻ ഇവന്റെന്ന നിലയിൽ ബ്രാൻഡിന്റെ ആരാധകരും ആവേശത്തിലാണ്. നവീകരിച്ച സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തിയ പെർഫോമൻസും പാക്ക് ചെയ്ത് എത്തുന്ന വൺപ്ലസിന്റെ മുൻനിര പ്രോഡക്റ്റുകൾ ക്ലൌഡ് 11 ഇവന്റിൽ കമ്പനി പ്രദർശിപ്പിക്കും. ക്ലൌഡ് 9 ൽ നിന്ന് ക്ലൌഡ് 11 ലേക്കെത്തുമ്പോൾ യൂസർ എക്സ്പീരിയൻസ് അസാധാരണമായ തലത്തിലേക്കുയർത്തുകയെന്നതിലാണ് വൺപ്ലസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രിയപ്പെട്ട ഫീച്ചറുകളുമായി വീണ്ടും വൺപ്ലസ്

വൺപ്ലസിനൊപ്പം പുതിയ കാലത്തിലേക്ക്: വൺപ്ലസ് 11 5ജി, വൺപ്ലസ് ബഡ്സ് പ്രോ 2 എന്നിവ ക്ലൌഡ് 11 ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കപ്പെടും

പ്രതീക്ഷകൾ വാനോളമുയരുന്ന ക്ലൌഡ് 11 ലോഞ്ച് ഇവന്റിൽ വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോഡക്റ്റുകളായ വൺപ്ലസ് 11 5ജി, വൺപ്ലസ് ബഡ്സ് പ്രോ 2 എന്നിവ അവതരിപ്പിക്കും

പ്രിയപ്പെട്ട ഫീച്ചറുകളുമായി വീണ്ടും വൺപ്ലസ്

ബ്രാൻഡിന്റെ ഫാസ്റ്റ് ആൻഡ് സ്മൂത്ത് എക്സ്പീരിയൻസ് പുതിയ തലങ്ങളിലേക്കുയർത്തുന്ന രീതിയിലാണ് വൺപ്ലസ് 11 5ജി തയ്യാറാക്കിയിരിക്കുന്നത്. വൺപ്ലസിന്റെ ജനപ്രിയവും സൌകര്യപ്രദവുമായ ഫീച്ചറുകളിൽ ഒന്നായിരുന്ന അലർട്ട് സ്ലൈഡറിന്റെ തിരിച്ചുവരവും വൺപ്ലസ് 11 5ജിയെ ശ്രദ്ധേയമാക്കുന്നു. ചില വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ വശങ്ങളിൽ നൽകിയിരിക്കുന്ന ഐക്കോണിക്കായ ഫിസിക്കൽ സ്വിച്ചാണ് അലർട്ട് സ്ലൈഡർ. വ്യത്യസ്തമായ നോട്ടിഫിക്കേഷൻ സെറ്റിങ്സുകൾക്കിടയിൽ എളുപ്പത്തിൽ ടോഗിൾ ചെയ്യാമെന്നതാണ് അലർട്ട് സ്ലൈഡർ സ്വിച്ചിന്റെ സവിശേഷത. "സൈലന്റ്" "പ്രയോറിറ്റി" "ഓൾ" എന്നിങ്ങനെ മൂന്ന് പൊസിഷനുകളിലേക്ക് സ്ലൈഡർ മാറ്റാൻ കഴിയും. സൈലന്റ് ഓപ്ഷനിൽ സെറ്റ് ചെയ്താൽ നോട്ടിഫിക്കേഷനുകൾ വരുമ്പോൾ റിങ് ചെയ്യുകയോ വൈബ്രേറ്റ് ചെയ്യുകയോ ഉണ്ടാവില്ല. പ്രയോറിറ്റി മോഡിൽ സെലക്റ്റഡ് ആയിട്ടുള്ള കോൺടാക്റ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ ഉള്ള നോട്ടിഫിക്കേഷനുകൾക്ക് മാത്രം റിങ് ചെയ്യും. ഓൾ മോഡിലാണെങ്കിൽ എല്ലാ നോട്ടിഫിക്കേഷനുകളും സാധാരണ പോലെ വരും. ഡിവൈസിന്റെ നോട്ടിഫിക്കേഷൻ സെറ്റിങ്സിൽ യൂസേഴ്സിന് കൂടുതൽ കൺട്രോൾ നൽകുന്ന സൌകര്യപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് അലർട്ട് സ്ലൈഡർ. വൺപ്ലസ് യൂസേഴ്സിനിടയിൽ വളരെ പോപ്പുലറായ ഫീച്ചറുകളിൽ ഒന്നാണിത്. അതിനാൽ തന്നെ വൺപ്ലസ് 11 5ജിയിൽ ഈ ഫീച്ചർ തിരിച്ചെത്തുമ്പോൾ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്.

അലർട്ട് സ്ലൈഡറിന് പുറമേ എണ്ണം പറഞ്ഞ റിയർ ക്യാമറ സെറ്റപ്പും വൺപ്ലസ് 11 5ജി ഫീച്ചർ ചെയ്യുന്നു. ഹസൽബ്ലാഡ് ട്യൂണിങുമായി വരുന്ന റിയർ ക്യാമറകൾ മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റി ഉറപ്പ് തരുന്നു. ക്യാമറ, ഇമേജ് ടെക്നോളജി രംഗത്തെ പ്രശസ്തമായ കമ്പനികളിലൊന്നാണ് ഹസൽബ്ലാഡ്. സ്വീഡിഷ് സ്ഥാപനവുമായുള്ള വൺപ്ലസിന്റെ സഹകരണം 11 5ജിയുടെ മെച്ചപ്പെട്ട ക്യാമറ സിസ്റ്റത്തിന് ഒരു അധിക ആകർഷണം നൽകുന്നു. ഗുണനിലവാരമുള്ള ക്യാമറകൾക്കും ചിത്രങ്ങൾക്കും പേരുകേട്ട സ്ഥാപനമാണ് ഹസൽബ്ലാഡ്. കമ്പനിയുമായി സഹകരിക്കുന്നതിലൂടെ ഈ വൈദഗ്ധ്യവും സാങ്കേതികവിദ്യയും സ്വന്തം സ്മാർട്ട്ഫോണുകളിലേക്ക് കൊണ്ട് വരാൻ വൺപ്ലസിന് കഴിയും. യൂസേഴ്സിന് മികച്ച ഫോട്ടാകൾ എടുക്കാൻ ഇത് സഹായിക്കും. ഹസൽബ്ലാഡ് ട്യൂണിങിലൂടെ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിലെ ക്യാമറ സജ്ജീകരണം നല്ല ചിത്രങ്ങളെ സ്നേഹിക്കുന്നവരെ ആകർഷിക്കാൻ കമ്പനിയെ സഹായിക്കും.

പുതിയ വൺപ്ലസ് ബഡ്സ് പ്രോ 2വും വൺപ്ലസ് 11 5ജിയ്ക്കൊപ്പം അവതരിപ്പിക്കപ്പെടും. ക്രിസ്റ്റൽ ക്ലാരിറ്റിയും സ്റ്റീരിയോ നിലവാരവുമുള്ള ഫുൾ ബോഡീഡ് ഓഡിയോ എക്സ്പീരിയൻസ് ഓഫർ ചെയ്യുന്നു. ഏറെ നേരം ഉപയോഗിച്ചാലും കംഫർട്ട് കുറയാത്ത ഒതുക്കമുള്ള രൂപകൽപ്പനയാണ് ഇയർബഡ്സിന് നൽകിയിരിക്കുന്നത്. വെള്ളത്തിനെയും വിയർപ്പിനെയും പ്രതിരോധിക്കാനുള്ള ശേഷി വർക്ക്ഔട്ട് ചെയ്യുമ്പോൾ ഉപയോഗിക്കാനും ഔട്ട്ഡോറിൽ യൂസ് ചെയ്യാനും വൺപ്ലസ് ബഡ്സ് പ്രോ 2യെ അനുയോജ്യമാക്കുന്നു. വയർലെസ് ചാർജിങ് സൌകര്യം ഫീച്ചർ ചെയ്യുന്ന ബഡ്സ് 2 പ്രോ നിങ്ങൾ എവിടെയാണെങ്കിലും ഹൈ ക്വാളിറ്റി ഓഡിയോ എക്സ്പീരിയൻസ് ചെയ്യാൻ സഹായിക്കും.

അതിരുകളെല്ലാം ഭേദിക്കാനും മികവിനായി പരിശ്രമിക്കാനുമുള്ള വൺപ്ലസിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് വൺപ്ലസ് 11 5ജി, വൺപ്ലസ് ബഡ്സ് പ്രോ 2 എന്നിവയുടെ പ്രഖ്യാപനം


വൺപ്ലസ് 11 5ജി സ്പെഷ്യലാണ്... കാരണം എന്ത്?

സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണെന്ന കിരീടം ചൂടാനും മത്സരം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ വികസിപ്പിച്ചെടുത്തിരിക്കുന്നത്. "നെവർ സെറ്റിൽ" എന്ന തത്ത്വചിന്തയെ അധിഷ്ഠിതമാക്കി നിർമിച്ചെടുത്ത ഡിവൈസ് സെഗ്‌മെന്റിൽ സമാനതകളില്ലാത്ത ഗുണനിലവാരവും പെർഫോമൻസും ഒപ്പം കരുതുന്നു. ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡാണ് വൺപ്ലസ്. അതിനാൽ തന്നെ യൂസേഴ്സിന്റെ ഫീഡ്ബാക്കുകളും ഈ അൾട്ടിമേറ്റ് ഫ്ലാഗ്ഷിപ്പ് ഡിവൈസിന്റെ നിർമാണത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 7ന് നടക്കാനിരിക്കുന്ന ക്ലൗഡ് 11 ലോഞ്ച് ഇവന്റ് വൺപ്ലസ് ആരാധകർക്കുള്ള ഒരു പ്രധാന ഇവന്റായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഓഫറുകളായ വൺപ്ലസ് 11 5ജി, ബഡ്സ് പ്രോ 2 എന്നിവയിൽ കൊണ്ട് വന്നിരിക്കുന്ന നവീന സാങ്കേതികവിദ്യകളും പെർഫോമൻസും മെച്ചപ്പെട്ട യൂസർ എക്സ്പീരിയൻസ് ഓഫർ ചെയ്യുന്നുണ്ട്. അലർട്ട് സ്ലൈഡർ ഫീച്ചർ തിരിച്ചെത്തുന്നതും ഹസൽബ്ലാഡ് ട്യൂണിങ് ചെയ്ത ക്യാമറകളും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിനെ വിപണിയിലെ ഏറ്റവും മികച്ച ഡിവൈസുകളിൽ ഒന്നാക്കി മാറ്റും. മികച്ച ഓഡിയോ ക്വാളിറ്റിയും സൗകര്യപ്രദമായ ഡിസൈനുമായി എത്തുന്ന ബഡ്‌സ് പ്രോ 2 യൂസേഴ്സിനിടയിൽ ഹിറ്റാകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. മെച്ചപ്പെട്ട പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ഏറ്റവും പുതിയ വൺപ്ലസ് ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ക്ലൌഡ് 11 ലോഞ്ച് ഇവന്റ് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.

Best Mobiles in India

English summary
The Indian Android market is eagerly waiting for the latest devices from OnePlus. The company will launch its latest devices at the "Cloud 11" event on February 7, 2023, in New Delhi. As this is OnePlus' first offline event since 2019, fans of the brand are also excited.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X