Home
News

വൺപ്ലസ് നോർഡ് എആർ ലോഞ്ച് ഇൻവിറ്റേഷനുകൾ സൗജന്യമല്ല: വിലയും മറ്റ് വിശദാംശങ്ങളും

വൺപ്ലസ് നോർഡ് ഔദ്യോഗികമായി ജൂലൈ 21 ന് അവതരിപ്പിക്കും. ലോകത്തിലെ ആദ്യത്തെ എആർ സ്മാർട്ട്ഫോണാണ് ഇത്. വൺപ്ലസ് നോർഡ് എആർ ലോഞ്ച് ഇൻവിറ്റേഷനുകൾ സൗജന്യമല്ലെന്നും താൽപ്പര്യമുള്ള ഉപയോക്താക്കൾ ഇതിൽ പങ്കെടുക്കുവാനായി വെറും 99 രൂപ നൽകേണ്ടിവരുമെന്നും ബ്രാൻഡ് ഇപ്പോൾ പ്രഖ്യാപിച്ചു. ഈ പണമടച്ചുള്ള ക്ഷണം എആർ സവിശേഷതയുമായി വരുന്ന ഏറ്റവും പുതിയ വൺപ്ലസ് സ്മാർട്ഫോൺ പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്നു.

വൺപ്ലസ് നോർഡ് എആർ ലോഞ്ച്

വൺപ്ലസ് നോർഡ് എആർ ലോഞ്ച് ഇൻവിറ്റേഷനുകൾ വാങ്ങുന്നവർക്ക് ആമസോണിലെ ലോഞ്ച് ഡേ ലോട്ടറിയിൽ പങ്കെടുക്കാനും ഉറപ്പുള്ള സമ്മാനം നേടാനും അവസരം ലഭിക്കും. പങ്കെടുക്കുന്നവർക്ക് എന്ത് സമ്മാനം നൽകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൺപ്ലസ് നോർഡ് എആർ ലോഞ്ച് ക്ഷണ ഇൻവിറ്റേഷൻ സെയിൽ ജൂലൈ 11 ന് നടക്കും. ഉപയോക്താക്കൾക്ക് ആമസോൺ ഇന്ത്യ വെബ്‌സൈറ്റ് വഴി ഇന്ന് ഉച്ചയ്ക്ക് 12:00 മണി മുതൽ ഇൻവിറ്റേഷനുകൾ വാങ്ങാവുന്നതാണ്.

വൺപ്ലസ് നോർഡ് എആർ ലോഞ്ച് ഇൻവിറ്റേഷനുകൾ

എആർ ഉപയോഗിച്ച് വരാനിരിക്കുന്ന വൺപ്ലസ് നോർഡ് എക്‌സ്‌പീരിയൻസ് ചെയ്യുവാൻ ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ നോർഡ് എആർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം എആർ എക്‌സ്‌പീരിയൻസിനായി നിങ്ങൾ അനുമതികൾ സ്വീകരിക്കേണ്ടതുണ്ട്. ഉപയോക്താക്കൾ ആപ്ലിക്കേഷൻ അവതരിപ്പിച്ച് അവരുടെ അവതാർ സജ്ജീകരിക്കുന്നതിനായി നിർദ്ദേശങ്ങൾ പാലിക്കണം. ഇത് ചെയ്തുകഴിഞ്ഞാൽ, വെബ് എആർ എക്‌സ്‌പീരിയൻസിനായി ഇൻവിറ്റേഷനിൽ വരുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുക.

വൺപ്ലസ് നോർഡ്

ഉപയോക്താക്കൾക്ക് അവരുടെ നേറ്റീവ് ക്യാമറ അപ്ലിക്കേഷൻ (ആൻഡ്രോയ്ഡ് വേർഷൻ 9 അല്ലെങ്കിൽ 10 ൽ) ഗൂഗിൾ ലെൻസ് അല്ലെങ്കിൽ ഏതെങ്കിലും ക്യുആർകോഡ് സ്‌കാനർ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയും. വെബ് എആർ എക്‌സ്‌പീരിയൻസ് ലോഡുചെയ്തതിനുശേഷം എആറിലെ വൺപ്ലസ് ഡിവൈസ് പരിചയപ്പെടാൻ നിങ്ങൾ എആർ ഇൻവിറ്റേഷൻ സ്കാൻ ചെയ്യേണ്ടതുണ്ട്. കൂടാതെ, ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലെ വൺപ്ലസ് നോർഡിന്റെ ലിസ്റ്റിംഗ് ആദ്യത്തെ ഉപയോക്താക്കൾക്ക് 5,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വെളിപ്പെടുത്തുന്നു.

 വൺപ്ലസിൽ നിന്ന് ലിമിറ്റഡ് എഡിഷൻ

വൺപ്ലസ് നോർഡിന് മുൻകൂട്ടി ഓർഡർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, 2020 ജൂലൈ 15 മുതൽ നിങ്ങൾക്ക് ആമസോൺ.ഇനിൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. എന്നാൽ, ഇതിനായി ഉപയോക്താക്കൾ 499 രൂപ നൽകേണ്ടതായുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്യുമ്പോൾ, വൺപ്ലസിൽ നിന്ന് ലിമിറ്റഡ് എഡിഷൻ സാധനങ്ങൾ അടങ്ങിയ ഒരു സർപ്രൈസ് ഗിഫ്റ്റ് ബോക്സ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഉപയോക്താക്കൾ ഇത് വാങ്ങിയാൽ അവർക്ക് രണ്ടാമത്തെ ഗിഫ്റ്റ് ബോക്സും ലഭിക്കുമെന്നും ബ്രാൻഡ് പറഞ്ഞു.

വൺപ്ലസ് നോർഡ് സ്മാർട്ഫോൺ

ഇതിൽ വൺപ്ലസ് ബുള്ളറ്റുകൾ വയർലെസ് വി 1, ഫോൺ കവർ എന്നിവ അടങ്ങിയിരിക്കും. രണ്ടാമത്തെ സമ്മാനം ലഭിക്കുന്നതിന് പ്രീ-ഓർഡർ ഉപഭോക്താക്കൾ ഓഗസ്റ്റ് 31 നകം ഈ ഡിവൈസ് വാങ്ങേണ്ടതുണ്ട്. അപ്‌ഡേറ്റ് തുടരാൻ ഉപയോക്താക്കൾക്ക് ആമസോൺ.ഇനിൽ 'നോട്ടിഫൈ മി' ക്ലിക്കുചെയ്യാം. വൺപ്ലസ് നോർഡ് ഇന്ത്യ ലോഞ്ച് ജൂലൈ 21 ന് വൈകുന്നേരം 7: 30 ന് നടക്കും.

Best Mobiles in India

English summary
The first Oppo Find X app was released in 2018, and it had an incredibly successful Lamborghini version as it sold out in its first sale in just 4 seconds. The firm later released its successor, Oppo Find X2 Pro, in March earlier this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X