Home
News

ഡിസ്കൗണ്ട് എന്നാ സുമ്മാവാ! 6000 രൂപയ്ക്കടുത്ത് വിലക്കുറവിൽ വൺപ്ലസ് 5ജി ഫോൺ

ലോഞ്ച് ചെയ്ത് മാസങ്ങൾക്ക് ശേഷം സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവ് ലഭിക്കുക സ്വാഭാവികമാണ്. ഇപ്പോൾ അ‌ത്തരത്തിൽ വിലക്കുറവിൽ വിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജി (OnePlus Nord CE3 Lite 5G). യഥാർഥത്തിൽ ഇതിന്റെ 8ജിബി റാം+ 128 ജിബി സ്റ്റോറേജ് അ‌ടിസ്ഥാന മോഡൽ ലോഞ്ച് ചെയ്തത് 19,999 രൂപ വിലയിലായിരുന്നു. എന്നാൽ ഇതിന് ശേഷം നോർഡ് സിഇ4 ​ലൈറ്റ് 5ജി വിപണിയിലെത്തി. അ‌തോടെ സിഇ3 ​ലൈറ്റ് 5ജിയുടെ വില കുറഞ്ഞു. ഇപ്പോളിത് ആമസോണിൽ 15,100 രൂപ വിലയിലും ഫ്ലിപ്പ്കാർട്ടിൽ 14,495 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണെങ്കിലും ലാഭത്തിൽ വാങ്ങാനാകുക ആമസോണിൽ നിന്നാണ്. കാരണം ആമസോണിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 14100 രൂപ വിലയിൽ നോർഡ് സിഇ3 ​ലൈറ്റ് 5ജി ആമസോണിൽ നിന്ന് വാങ്ങാനാകും. അ‌തേസമയം ഇതിന്റെ പുതിയ മോഡൽ, അ‌തായത് നോർഡ് സിഇ4 ​ലൈറ്റ് 5ജി ഇപ്പോൾ വാങ്ങാൻ ലഭ്യമാണ് എന്നതും ഓർത്തിരിക്കുക.

6000 രൂപയ്ക്കടുത്ത് വിലക്കുറവിൽ വൺപ്ലസ് 5ജി ഫോൺ

വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി 17,999 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് നോർഡ് സിഇ3 ​ലൈറ്റ് 5ജി വാങ്ങുന്നതിനെക്കാൾ 3899 രൂപ കൂടുതൽ ഉണ്ടെങ്കിൽ പുതിയ മോഡലായ വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി വാങ്ങാൻ സാധിക്കും. എന്നാൽ വിലക്കുറവിനാണ് മുൻഗണന നൽകുന്നത് എങ്കിൽ നോർഡ് സിഇ3 ​ലൈറ്റ് 5ജി വാങ്ങാം.

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8GB LPDDR4x റാം+ 128GB UFS 2.2 സ്റ്റോറേജ്, 8GB LPDDR4x റാം+ 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും.

6000 രൂപയ്ക്കടുത്ത് വിലക്കുറവിൽ വൺപ്ലസ് 5ജി ഫോൺ

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. അ‌തിൽ സാംസങ് HM6 സെൻസർ പിന്തുണയിൽ എത്തുന്ന 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും അ‌ടങ്ങുന്നു. ഫ്രണ്ടിൽ 16MP ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുണ്ട്.

5G, 4G LTE, Wi-Fi, 3.5mm ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.1, USB ടൈപ്പ്-സി പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയിൽ ഉള്ളത്. ബോക്‌സിൽ 80W ഫാസ്റ്റ് ചാർജറും എത്തുന്നു. വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 0-80% വരെ ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് അ‌​ല്ലെങ്കിൽ സിഇ4 ​ലൈറ്റിനെക്കാൾ കുറച്ചുകൂടി ഉയർന്ന വൺപ്ലസ് ഫോൺ വേണമെന്നുള്ളവർക്ക് നോർഡ് സിഇ 4 മോഡൽ പരിഗണിക്കാം. അ‌തിലും കൂടിയ മോഡൽ വേണ്ടവർക്ക് നോർഡ് 4 പരിഗണിക്കാം. ഏറ്റവും പുതിയ പ്രീമിയം വൺപ്ലസ് ഫോൺ വേണ്ടവർക്ക് വൺപ്ലസ് 13 പരിഗണിക്കാം. ജനുവരി 7ന് ആണ് വൺപ്ലസ് 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഇതിന്റെ ബദൽ ഓപ്ഷനായി വൺപ്ലസ് 13R മോഡലും ഇതോടൊപ്പം എത്തുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
OnePlus Nord CE3 Lite 5G is now available on Amazon at a huge discount. The base model of the Nord CE3 Lite 5G is listed at Rs 15,100 on Amazon and Rs 14,495 on Flipkart. With a bank discount of Rs 1000 available on Amazon, the Nord CE3 Lite 5G can be purchased from Amazon at a price of Rs 14,100.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X