Home
News

സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷന്‍ ഇന്ത്യയില്‍ മേയ് 27ന് എത്തുന്നു

By Samuel P Mohan

മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ് കമ്പനിയായ വണ്‍പ്‌സ്, വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷനും അവതരിപ്പിക്കുന്നു. വില കുറവില്‍ സവിശേഷതകള്‍ കുത്തിനിറച്ചാണ് അവഞ്ചേസ് എഡിഷന്‍ എത്തുന്നത്. കമ്പനി മാര്‍വല്‍ സ്റ്റുഡിയോയുമായി ചേര്‍ന്നാണ് ഈ എഡിഷന്‍ പുറത്തിറക്കുന്നത്. ഡിസ്‌നി ഇന്ത്യയുമായുളള വണ്‍പ്ലസ് അസോസിയേഷനെ ശക്തിപ്പെടുത്തുവാനുളള ചിവടുവയ്പ്പാണിത്.

സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷന്‍ ഇന്ത്യയില്‍ മേ

വണ്‍പ്ലസ് 6 സ്മാര്‍ട്ട്‌ഫോണിന്റെ സ്‌പെഷ്യല്‍ എഡിഷന്റെ അവതരണവുമായി ഒരു ടീസര്‍ വീഡിയോ പ്രകാശനം ചെയ്തിരുന്നു, ഈ വീഡിയോ ശരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു വണ്‍പ്ലസ്.

സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷന്‍ ഇന്ത്യയില്‍ മേ

വണ്‍പ്ലസ് 6X മാര്‍വെല്‍ അവഞ്ചേസ് ലിമിറ്റഡ് എഡിഷന്‍ 2018 മേ.് 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കൂടാതെ ഈ ഫോണ്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ആകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വണ്‍പ്ലസ് 5T സ്റ്റാര്‍വാര്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കാന്‍ 2017 ഡിസംബറില്‍ വണ്‍പ്ലസും ഡിസ്‌നിയും കൈകോര്‍ത്തു, ഇത് ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഈ ലിമിറ്റഡ് എഡിഷനെ രണ്ട് കമ്മ്യൂണിറ്റികളിലുളള ആരാധകരാണ് ഒരു പോലെ സ്വീകരിച്ചത്. സ്റ്റാര്‍വാര്‍ എഡിനില്‍ നിന്നും കിട്ടിയ ഈ സൂചനകള്‍ എടുക്കുമ്പോള്‍ തന്നെ നമുക്കു മനസ്സിലാക്കാം വണ്‍പ്ലസ് 6ന്റെ സ്‌പെഷ്യല്‍ എഡിഷനും എത്രത്തോളം ഉപഭോക്താക്കള്‍ ഏറ്റെടുക്കുമെന്ന്.

സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷന്‍ ഇന്ത്യയില്‍ മേ

വണ്‍പ്ലസ് 6X മാര്‍വെല്‍ അവഞ്ചേസ് ലിമിറ്റഡ് എഡിഷന്റെ ടീസര്‍ വീഡിയോ പുറത്തിറക്കിയ വണ്‍പ്ലസ്, ഈ ഫോണിന്റെ അവശ്വസനീയമായ സൂചനകളാണ് കാണിക്കുന്നത്. ഈ ഫോണിന് ഒരു കസ്റ്റം ടെക്‌ച്ചേഡ് ബാക്ക് ഉണ്ടെന്നും സൂചിപ്പിക്കുന്നു. ഈ ഫോണ്‍ നമ്മുടെ കൈയ്യിലെത്താന്‍ ഇനി അധികാം കാത്തിരിക്കേണ്ടി വരില്ല. മികച്ച ഇന്‍-ക്ലാസ് സ്‌പെസിഫിക്കേഷനുകളും ഒപ്പം വേഗതയും കര്യക്ഷമതയും ഈ ഫോണില്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കമ്പനി പേറ്റിഎമ്മുമായി ചേര്‍ന്ന് വരാനിരിക്കുന്ന വരാനിരിക്കുന്നു മാര്‍വെര്‍ ചിത്രത്തിന്റെ 6,000 കോംപ്ലിമെന്ററി ടിക്കറ്റുകളാണ് നല്‍കാന്‍ പോകുന്നത്.

ഏപ്രില്‍ 26ന് ടിക്കറ്റ് 10 മണിക്ക് വിതരണം ചെയ്യുകയും, 30 മിനിറ്റിനിളളില്‍ തന്നെ അത് തീരുകയും ചെയ്തു. ഇത് മുംബൈ, ന്യൂ ഡെല്‍ഹി, ബാംഗ്ലൂര്‍, ചെന്നെ, കൊല്‍ക്കത്ത, ചണ്ഢീഗഡ്, ഹൈദരാബാദ് എന്നീവിടങ്ങളിലായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്.

സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷന്‍ ഇന്ത്യയില്‍ മേ

വരാനിരിക്കുന്ന വണ്‍പ്ലസ് 6ന് വേഗതയും കാര്യക്ഷമതയും ഉളളതായി കമ്പനി പറയുന്നു. ഫോണിനെ കുറിച്ച് ഇറങ്ങിയ വീഡിയോയില്‍ തന്നെ ഇതു വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോകളില്‍ ഒന്നാണല്ലോ മാര്‍വെല്‍. മാര്‍വെലും വണ്‍പ്ലസും തമ്മിലുളള കൂട്ടുകെട്ടില്‍ സവിശേഷമായ എന്തെങ്കിലും ഉരുത്തിരിയുമോ എന്നാണ് സാങ്കേതികവിദ്യ പ്രേമികള്‍ ഉറ്റു നോക്കുന്നത്.

വണ്‍പ്ലസ് 6ന് സ്‌നാപ്ഡ്രാഗണ്‍ 845 SoCയാണ്. 6ജിബി റാം 2ജിബി റാമും 128ജിബി 256ജിബി സ്റ്റോറേജ് വേര്‍ഷന്‍ എന്നിവയും ഫോണിലുണ്ട്. ഡിസൈനെ കുറിച്ചു പറയുകയാണെങ്കില്‍, ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം തികച്ചും വ്യത്യസ്ഥമായ രൂപം കൊണ്ടു വരുമെന്നു നമുക്കു പ്രതീക്ഷിക്കാം കൂടാതെ ഈ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ഒരു വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയുമായി എത്തുമെന്നും പറയുന്നു.

വണ്‍പ്ലസ് 6X മാര്‍വെല്‍ അവഞ്ചേസിന്റെ വരവിനായി 2018 മേയ് 17 വരെ കാത്തിരിക്കാം.

More from GizBot

Best Mobiles in India

English summary
OnePlus users are in for a treat in the coming month. The premium Android smartphone maker has collaborated with Marvel Studios to unveil a special edition of the upcoming OnePlus 6 smartphone for consumers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X