Home
News

'അക്ഷരപ്പിശാച്' വൺപ്ലസിലും വന്നു: വൺപ്ലസ് വാച്ച് 3യിൽ 'മെഡ ഇൻ ചൈന'

പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കുമ്പോഴും പുതിയ ഫീച്ചറുകൾ പുറത്തിറക്കുമ്പോഴും ടെക് ലോകം ശ്രദ്ധിക്കപ്പെടാറുണ്ട്. വാർത്താ പ്രാധാന്യമുള്ള കാര്യമാകുന്നതോടെ ജനങ്ങളും കൂടുതൽ ശ്രദ്ധിക്കപ്പെടും. ആപ്പിൾ ആവട്ടെ, സാംസങ്് ആവട്ടെ ഏത് ടെക് ഭീമൻ ആയാലും വാർത്താ ശ്രദ്ധ കിട്ടാൻ പലപ്പോഴും റൂമറുകൾ പുറത്തിറക്കാൻ ശ്രമിക്കും. ഇത് ചില അവസരങ്ങളിൽ വൻ റീച്ചാണ് കമ്പനിക്ക് കിട്ടുക. പുതിയ പ്രൊഡക്ടിന്റെ പ്രഖ്യാപനം മുതൽ റൂമറുകളുടെ ഒഴുക്കായിരിക്കും. ഈ ഒഴുക്കിൽ ചിലതൊക്കെ സത്യമാകാറുണ്ടെങ്കിലും ബഹുഭൂരിഭാഗവും ഊഹങ്ങൾ മാത്രമാകും. എന്നാൽ ഇപ്പോൾ റൂമറല്ല, നല്ലൊരു അസ്സൽ 'അബദ്ധം' വാർത്താ പ്രാധാന്യം കിട്ടിയിരിക്കുകയാണ്. കുടുങ്ങിയത് മറ്റാരുമല്ല, ടെക് ഭീമനായ വൺപ്ലസ് തന്നെ.

വൺ പ്ലസിന്റെ ഏറ്റവും പുതിയ വാച്ചിലാണ് അബദ്ധം പിണഞ്ഞത്. ഇതിലെ ചെറിയൊരു അക്ഷരത്തെറ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. ഈ അക്ഷരത്തെറ്റുകൾ എന്നും വയ്യാവേലിയായി കൂടെകൂടാറുണ്ട്. പല കമ്പനികളും പുറത്തിറക്കുന്ന പ്രൊഡക്ടുകളുലോ അല്ലെങ്കിൽ അതിന്റെ കാറ്റ്‌ലോഗിലോ അക്ഷരത്തെറ്റുകൾ കടന്നുകൂടി അത് വലിയ തമാശയ്ക്ക് കാരണമാകാറുണ്ട്.

'അക്ഷരപ്പിശാച്' വൺപ്ലസിലും വന്നു

അക്ഷരത്തെറ്റ് തെല്ലുമല്ല വൺപ്ലസിനെ കുരിക്കിയത്. ഈ വാച്ചിന്റെ ആഗോള ലോഞ്ചിനെ തന്നെ കാര്യമായി ബാധിച്ചു. ഏകദേശം ഒരു മാസത്തോളമാണ് വൈകാൻ കാരണമായത്. 329 യുഎസ്
ഡോളറാണ് ഈ വാച്ചിന്റെ വില. എകദേശം 28,752 രൂപയാകും. പ്രീ ഓർഡർ സമയത്ത് 30 യുഎസ് ഡോളർ, അതായത് 2600 ഇന്ത്യൻ രൂപയുടെ കുറവുണ്ടായിരുന്നു.

'അക്ഷരപ്പിശാച്' വൺപ്ലസിലും വന്നു

ഉപയോക്താക്കളോട് ക്ഷമ പറഞ്ഞ് കൊണ്ടുള്ള കുറിപ്പും ബോക്‌സിൽ ഉൾപ്പെടുത്തി. കൂടാതെ തെറ്റ് ഇഷ്ടമായില്ലെങ്കിൽ വാച്ച് തിരിച്ചെടുക്കുമെന്നും വൺപ്ലസ് അറിയിച്ചിട്ടുണ്ട്. പലരും ഈ കത്ത് എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭിക്കില്ലെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും ഒരു തെറ്റ് സംഭവിച്ചാൽ അതിൽ നിന്ന് എങ്ങനെ വിദഗ്ദമായി രക്ഷപ്പെടാമെന്ന് വൺപ്ലസ് കാണിച്ചുകൊടുക്കുകയാണ് സത്യത്തിൽ ചെയ്തത്.

'അക്ഷരപ്പിശാച്' വൺപ്ലസിലും വന്നു

വൺപ്ലസിന്റെ മാർക്കറ്റിങ് ടീം തന്നെയാണ് ഇതിന് പിന്നിൽ. അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ വൺപ്ലസ് എക്‌സിൽ നടത്തിയ ക്ഷമാപണമാണ് ഏറ്റവും രസകരം. ഈ ക്ഷമാപണ രീതി ക്രിയാത്മകമാക്കിയതിലൂടെ വൺപ്ലസ് പകുതി വിജയിച്ചുവെന്ന് പറയാം. കൂടാതെ ഉപയോക്താക്കൾക്ക് കത്തിലൂടെ ക്ഷമാപണക്കുറിപ്പ് പങ്കിട്ടതോടെ ബാക്കി പകുതിയും വിജയിച്ചു.

നിങ്ങൾക്ക് വേണമെങ്കിൽ തെറ്റുള്ള വാച്ച് ഉപയോഗിക്കാം, അല്ലെങ്കിൽ പുതിയ വാച്ച് നൽകാമെന്ന് വൺപ്ലസ് പറഞ്ഞതോടെ പലരും തെറ്റുള്ള വാച്ചുകൾ ഉപയോഗിക്കാമെന്ന് കരുതും. അത് ഒരു റെയർ പീസല്ലേ..., വൺപ്ലസിന്റെ അക്ഷരപ്പിശകും ക്ഷമാപണവും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും ടെക് ലോകത്തും വൻ ചർച്ചക്ക് കാരണമായിട്ടുണ്ട്. എല്ലാം രസകരമായ രീതിയിലാണെന്ന് മാത്രം.

More from GizBot

Best Mobiles in India

English summary
OnePlus has postponed the global release of the OnePlus Watch 3 from February to April 2025 due to a typographic error found on the back panel of some shipped models. Despite the delay, pre-orders for the smartwatch, along with the 30 discount, will continue to be available. The OnePlus Watch 3 is priced at329 and was initially set to launch on February 25th, 2025.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X